/indian-express-malayalam/media/media_files/1nV4EmbeYwIFru9jeChp.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ സ്ക്രീൻഗ്രാബ്
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന് പിന്നാലെ യുഎഇയിലും മുന്നറിയിപ്പ് നൽകിയിരുന്നു. കൊടുങ്കാറ്റോട് കൂടിയുള്ള ശക്തമായ മഴയുണ്ടാതാമെന്നായിരുന്നു കാലാവസ്ഥാ നീരീക്ഷകർ മുന്നറിയിപ്പു നൽകിയിത്. ഇപ്പോഴിതാ, അബൂദബിയിൽ മഴക്കൊപ്പം കനത്ത ആലിപ്പഴ വർഷവും സംഭവിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ശക്തതമായ മഴയ്ക്ക് ശേഷം റോഡരികിൽ വീണുകിടക്കുന്ന ആലിപ്പഴം വീഡിയോയിൽ കാണാം. റോഡുമാർഗം യാത്രചെയ്യുന്നവർക്ക് തടസം സൃഷ്ടിച്ച് വാഹനങ്ങളുടെ ചില്ലിലേക്ക് ആലിപ്പഴം പതിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്ത്യയിൽ അപൂർവമായ ആലിപ്പഴം പ്രതിഭാസം കണ്ട ആശ്ചര്യത്തിലാണ് പലരും.
ഭൂതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുന്നതിലൂടെ രൂപംകൊള്ളുന്ന സവിശേഷമായ സൃഷ്ടിയാണ് ആലിപ്പഴം. ചൂടേറിയ നീരാവി ഭൂമിയിൽ നിന്നും 1-2 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ മുകളിൽ നിന്നും താഴോട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസ് കട്ടകളായി മാറുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ഐസ് കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും, അത് താഴോട്ട് പതിക്കുകയും ചെയ്യുന്നു.
പല വലിപ്പത്തിലായി കണ്ടുവരുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയിൽ പതിക്കുന്നത്. ഗോളാകൃതിയിൽ നിന്ന് ഉരുകി വരുന്നതിനാൽ അതിനു കൃത്യമായ ആകൃതി ഉണ്ടാവാറില്ല. ആലിപ്പഴം വൻതോതിൽ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശം ഉണ്ടാക്കുന്നു.
Read More
- ഫുഡികൾക്കായിതാ ഒരു സ്റ്റൊമക് ടച്ചിങ് സോങ്: വീഡിയോ
- ധോണിയുടെ മാസ്സ് എൻട്രിയിൽ പൊട്ടിത്തെറിച്ച് ആരാധകർ; ചെവിപൊത്തി റസ്സൽ
- വീട്ടുമുറ്റത്ത് ഭീതിപരത്തി പുള്ളിപ്പുലിയും കരടിയും; ഇനി മൗഗ്ലിയുടെ വരവെന്ന് സോഷ്യൽ മീഡിയ
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.