scorecardresearch

പൂസായാൽ പൂക്കുറ്റി തലയിലും കത്തിക്കും; വൈറലായൊരു വിഷു ആഘോഷം

എല്ലാവർഷവും വെറൈറ്റി വിഷു ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തലയിൽ വച്ച് പൂക്കുറ്റി കത്തിക്കുന്ന ഒരു വീഡിയോയാണ് ഈ വർഷം ശ്രദ്ധനേടുന്നത്

എല്ലാവർഷവും വെറൈറ്റി വിഷു ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തലയിൽ വച്ച് പൂക്കുറ്റി കത്തിക്കുന്ന ഒരു വീഡിയോയാണ് ഈ വർഷം ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Viral Vishu Celebration

ചിത്രം: യൂട്യൂബ്

വിഷു കഴിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് വെറൈറ്റി പടക്കം പൊട്ടിക്കലുകളായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുന്നത്. എല്ലാ വർഷവും സ്ഥിരമായി വൈറലാകാറുള്ള 'എവർഗ്രീൻ' വീഡിയോകൾക്കൊപ്പം ചില പുതിയ പടക്കം പൊട്ടിക്കലും ശ്രദ്ധനേടാറുണ്ട്. തലയിൽ വച്ച് പൂത്തിരി കത്തിക്കുന്ന ഒരു വീഡിയോയാണ് ഇത്തവണ ശ്രദ്ധനേടുന്നത്.

Advertisment

മുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയസ്കനാണ് വീഡിയോയിലെ താരം. മറ്റൊരാൾ തറയിൽ കത്തിച്ചു വയ്ക്കുന്ന പൂത്തിരി എടുത്ത് തലയിൽ വയ്ക്കുന്നതാണ് വീഡിയോയിൽ. പൂത്തിരിയുടെ ചൂടുകൂടുമ്പോൾ ഇത് തലയിൽ നിന്ന് താഴേക്കിടുന്നതും വീഡിയോയിലുണ്ട്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോ നിരവധി ആളുകളാണ് പങ്കുവയ്ക്കുന്നത്. മദ്യലഹരിയിലാണ് ഇയാളുടെ സാഹസമെന്നാണ് വീഡിയോ കണ്ട ചില കാഴ്ചക്കാർ അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഈ വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. 

Read More

Advertisment
Fire Works Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: