scorecardresearch

ചൂടിങ്ങനെ കൂടിയാൽ വേറെന്തു ചെയ്യും? കൊച്ചിയിലൂടെ ഐസുകട്ടയും വലിച്ചുകൊണ്ട് വിദേശി; വീഡിയോ

ചൂടിനെ പ്രതിരോധിക്കാൻ പതിനെട്ടടവും പയറ്റുന്ന മലയാളികൾക്ക് മുന്നിലേക്ക് വ്യത്യസ്ത വിദ്യയുമായി ഒരു വിനോദ സഞ്ചാരി

ചൂടിനെ പ്രതിരോധിക്കാൻ പതിനെട്ടടവും പയറ്റുന്ന മലയാളികൾക്ക് മുന്നിലേക്ക് വ്യത്യസ്ത വിദ്യയുമായി ഒരു വിനോദ സഞ്ചാരി

author-image
Trends Desk
New Update
Foreigner | Ice | Viral Video

ചിത്രം: യൂട്യൂബ്

സംസ്ഥാനത്തെ താപനില ദിനംപ്രതി കുതിച്ചുയരുകയാണ്. പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ സകല വിദ്യകളും നമ്മൾ പരീക്ഷിക്കുകയാണ്. ഉയരുന്ന കാലാവസ്ഥയിൽ വലയുന്ന മറ്റൊരു കൂട്ടരും കേരളത്തിലുണ്ട്. താപനില ഇത്രയും ഉയരുമെന്ന് പ്രതീക്ഷിക്കാതെ കേരളത്തിലെത്തുന്ന വിനേദ സഞ്ചാരികളാണ് അവർ. 

Advertisment

ശൈത്യമേഖലകളിൽ നിന്നും കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികൾ വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പൊള്ളുന്ന വെയിലിൽ വലിയ ഐസ് ബ്ലോക്ക് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്ന ഒരു വിനോദ സഞ്ചാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 

റോഡിലൂടെ കുറച്ച് ദൂരം ഐസുകട്ട വലിച്ചിഴച്ച ശേഷം അതിൽ ഇരുന്നു ചൂടകറ്റാൻ ശ്രമിക്കുന്ന വിദേശ സഞ്ചാരിയെയാണ് വീഡിയോയിൽ കാണുന്നത്. അല്പ നേരം ഐസ് ബ്ലോക്കിൽ വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടരുകയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വിചിത്രമായ രീതി കണ്ട് നിരവധി ആളുകൾ ഇയാളുടെ വീഡിയോ ഫോണിൽ ചിത്രീകരിക്കുന്നതും കാണാം.

Advertisment

പടിഞ്ഞാറൻ കൊച്ചിയിലെ ചുള്ളിക്കൽ സുയീ തിയേറ്ററിനടുത്താണ് സംഭവം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. കേരളത്തിലെ പല ജില്ലകളിലും നിലവിൽ 35നും 40നും ഇടയിലാണ് താപനില അനുഭവപ്പെടുന്നത്. കഠിനമായ വെയിലിൽ ജോലിചെയ്യുന്നവരുൾപ്പെടെ, ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ പാടുപെടുകയാണ്. 

Read More

Kochi City Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: