scorecardresearch

നിവിൻചേട്ടാ ഓടിക്കോ; എംഫോർ ടെകിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി മലയാളി ഫ്രം ഇന്ത്യ ടീം

കേരളത്തിലെ പ്രശസ്ത യൂട്യൂബ് ചാനലായ 'എംഫോർ ടെകി'ൽ പ്രെമോഷനായെത്തിയ മലയാളം ഫ്രം ഇന്ത്യ ടീമിന്റെ വീഡിയോയാണ് വൈറലാകുന്നത്

കേരളത്തിലെ പ്രശസ്ത യൂട്യൂബ് ചാനലായ 'എംഫോർ ടെകി'ൽ പ്രെമോഷനായെത്തിയ മലയാളം ഫ്രം ഇന്ത്യ ടീമിന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
New Update
Nivin Pauly, M4 tech

ചിത്രം: യൂട്യൂബ്/എം4 ടെക്

'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവുമായി മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ.' ചിത്രത്തിന്റെ പ്രെമോഷനായി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ സജീവമാകുകയാണ് അണിയറ പ്രവർത്തകർ.

Advertisment

കേരളത്തിലെ പ്രശസ്ത യൂട്യൂബ് ചാനലായ 'എംഫോർ ടെകി'ൽ പ്രെമോഷനായെത്തിയ മലയാളം ഫ്രം ഇന്ത്യ ടീമിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രസകരമായ പരീക്ഷണങ്ങളും 'ഡിഐവൈ' വീഡിയോകളും പങ്കുവയ്ക്കുന്ന ജനപ്രിയ യൂട്യൂബ് ചാനലാണ് ജിയോ മച്ചാന്റെ എംഫോർ ടെക്. 

സോഡിയം മെറ്റലും ലിക്യുഡ് നൊട്രജനും ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതാണ് വീഡിയോ. സോഡിയം മെറ്റൽ വെള്ളവുമായി റിയാക്ടു ചെയ്യുന്നത് കണ്ട് പേടിച്ച് ഒളിക്കുന്ന നിവിനെ വീഡിയോയിൽ കാണാം. വീഡിയോയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Advertisment

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ വിജയ ശേഭയിൽ തിളങ്ങി നിൽക്കുന്ന നിവിന്റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്നത്.

നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ,  അനശ്വര രാജൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്‌.

Read More

Youtube Nivin Pauly Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: