scorecardresearch

'ഇതു ചെറുത്,' വേണ്ടിവന്നാൽ ഈ സ്കൂട്ടറിൽ വീടും കയറ്റും

കൂറ്റൻ അലമാരയുമായി സ്കൂട്ടറിൽ നടത്തുന്ന സാഹസിക യാത്രയാണ് നെറ്റിസൺമാരിൽ അമ്പരപ്പുണ്ടാക്കുന്നത്

കൂറ്റൻ അലമാരയുമായി സ്കൂട്ടറിൽ നടത്തുന്ന സാഹസിക യാത്രയാണ് നെറ്റിസൺമാരിൽ അമ്പരപ്പുണ്ടാക്കുന്നത്

author-image
Trends Desk
New Update
Viral Video

ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാരുമായി സാഹസിക യാത്ര ചെയ്യുന്നവരുടെ വീഡിയോ ഇടക്കിടെ ശ്രദ്ധനേടാറുണ്ട്. ചിലർ സ്കൂട്ടറുകളിലും മറ്റും വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കുത്തിനിറച്ച് പോകുന്നതും നമ്മൾ കാണാറുണ്ട്. എന്നാൽ അതിനെയെല്ലാം നിസ്സാരമാക്കിക്കൊണ്ട് ഒരു കൂറ്റൻ അലമാര സ്കൂട്ടറിൽ കൊണ്ടുപോകുന്ന വീഡിയോയാണ് സൈബറിടങ്ങളിൽ പ്രചരിക്കുന്നത്.

Advertisment

ഒരു വലിയ വാഹനത്തിൽ കൊണ്ടുപോകേണ്ട അത്രയും വലുപ്പമുള്ള അലമാരിയാണ് ഇയാൾ സ്കൂട്ടറിൽ കയറ്റുന്നത്. രണ്ടുപേരുടെ സഹയത്തോടെ സ്കൂട്ടറിൽ കയറ്റുന്ന അലമാരയെ കയറുകൊണ്ടുപോലും ബന്ധിപ്പിക്കാതെ വളരെ സാഹസികമായാണ് കൊണ്ടുപോകുന്നത്. അലമാര താഴെവീഴുന്നതായിരിക്കും വീഡിയോ എന്ന് പ്രതീക്ഷിക്കുന്നവരെ അമ്പരപ്പിച്ച്, വളരെ അനായാസമാണ് ഇയാൾ ഇത്രവലിയ ഭാരവുമായി റോഡിലൂടെ നീങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല. വിവിധ പ്രറ്റഫോമുകളിലായി വീഡിയോ വൈറലാകുകയാണ്. നിരവധി ഉപയോക്താക്കൾ യാത്രക്കാരന്റെ സാഹസികതയെ വിമർശിച്ച് കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്. 

Read More

Advertisment
Viral Video two wheeler

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: