/indian-express-malayalam/media/media_files/u59UnGU7ZMBcybctwePU.jpg)
തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ഫഹദ് ഫാസിലിൽ ഏറ്റവും പുതിയ ചിത്രമായ ആവേശം. ഫഹദ് അവതരിപ്പിക്കുന്ന രംഗണ്ണൻ എന്ന കഥാപാത്രത്തെ സോഷ്യൽ മീഡിയയും നെഞ്ചിലേറ്റി കഴിഞ്ഞു. ആവേശം ടീം പുറത്തുവിട്ട ടാലന്റ് ടീസറും സോഷ്യൽ മീഡിയയിൽ വൈറലാണ്. 'കരിങ്കാളിയല്ലേ' എന്ന പാട്ടിനു അനുസരിച്ചുള്ള രംഗണ്ണന്റെ ഭാവാഭിനയമാണ് ഈ റീൽസിന്റെ പ്രധാന ആകർഷണം. ഗ്രേസ് ആന്റണി, ആശ ശരത്ത്, ഹണി റോസ് എന്നിവരുൾപ്പെടെ നിരവധി പേർ 'കരിങ്കാളി' റീൽ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, മുംബൈ പൊലീസും രംഗണ്ണന്റെ കരിങ്കാളി റീൽ ഏറ്റെടുത്തിരിക്കുകയാണ്. മുംബൈ പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് കരിങ്കാളി റീൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രംഗണ്ണന്‍റെ എക്സ്പ്രഷൻ മാറുന്നതിനു അനുസരിച്ച് സ്ക്രീനിൽ എമർജെൻസി നമ്പറുകളും സുരക്ഷാ നമ്പറുകളും തെളിയും.
''മുംബൈ പൊലീസിന്‍റെ സോഷ്യല്‍ മീഡിയ മാനേജര്‍ മലയാളി ആണോ''
''മുംബൈ പൊലീസിന്‍റെ പേജ് കേരള പൊലീസ് ഹാക്ക് ചെയ്‌തോ''
"ഇങ്ങനെയൊരു ക്രോസ് ഓവർ ഒട്ടും പ്രതീക്ഷിച്ചില്ല"
"രംഗ അണ്ണൻ മുംബൈ പോലീസിനെ അങ്ങ് വാങ്ങി"
"അഡ്മിൻ സാർ, നാട്ടിലെവിടെയാ എന്നാ പറഞ്ഞേ?"
"ഇതിപ്പോ മുംബൈ പോലീസിൻ്റെ പേജ് ആണോ കേരള പോലീസിൻ്റെ പേജ് ആണോ... ആകെ കൺഫ്യൂഷൻ"
"ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാൻ" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read More
- കൊല്ലപ്പെട്ട ജവാന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടത്തി സൈനികർ
- ദൂരദർശനിൽ പാട്ടുപാടുന്ന ഈ നായികയെ മനസ്സിലായോ
- പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം; വൈറലായി സ്കിപ്പിംഗ് കമ്മത്ത്
- 'നന്ദിയുണ്ടേ,' ഇത് മമ്മൂട്ടിയല്ല സത്യേട്ടനാ; വൈറലായി വീഡിയോ
- അങ്കിളേ, കൈലാസം വരെയാക്കി തരുമോ? ഓട്ടോ വിളിച്ച് 'ശിവൻ'; ചിരിയടക്കാനാവാതെ ഡ്രൈവർ
- നിവിൻചേട്ടാ ഓടിക്കോ; എംഫോർ ടെകിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി മലയാളി ഫ്രം ഇന്ത്യ ടീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.