scorecardresearch

രംഗണ്ണനും അമ്പാനും തകർത്തൊരു സേവ് ദി ഡേറ്റ്; ഇങ്ങനെയൊന്ന് മുൻപു നിങ്ങൾ കണ്ടു കാണില്ല

"ഇമ്മാതിരി ഒരു സേവ് ദി ഡേറ്റ് നിങ്ങളല്ലാതെ വേറെ ആരും എടുക്കൂല," എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്

"ഇമ്മാതിരി ഒരു സേവ് ദി ഡേറ്റ് നിങ്ങളല്ലാതെ വേറെ ആരും എടുക്കൂല," എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്

author-image
Trends Desk
New Update
Greeshma Bose save the date video

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് ഇൻഫ്ളുവൻസറായ ഗ്രീഷ്മ ബോസ്. രസകരമായി കോമഡി കൈകാര്യം ചെയ്യുന്ന ഗ്രീഷ്മയ്ക്ക് വലിയ ഫാൻ ബേസ് തന്നെയുണ്ട്.  നോർത്ത് പറവൂർ സ്വദേശിയായ ഗ്രീഷ്മയുടെ വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. അഖില്‍ വിദ്യാധര്‍ ആണ് ഗ്രീഷ്മയുടെ പ്രതിശ്രുതവരൻ.

Advertisment

ഗ്രീഷ്മയുടെയും അഖിലിന്റെയും സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ആവേശമാണ് വീഡിയോയുടെ തീമായി ഇരുവരും തിരഞ്ഞെടുത്തത്. രംഗയും അമ്പാനുമായി എത്തിയ തകർക്കുകയാണ് ഇരുവരും വീഡിയോയിൽ.

"ഇമ്മാതിരി ഒരു സേവ് ദി ഡേറ്റ് നിങ്ങളല്ലാതെ വേറെ ആരും എടുക്കൂല," എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. 

Advertisment

ചക്കിക്കൊത്ത ചങ്കരൻ, ഇതിനെയാണ് ആളുകൾ മെയ്ഡ് ഫോർ ഈച്ച് അദർ എന്നു പറയുന്നത്, അങ്ങനെ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളേ, രംഗണ്ണനു പറ്റിയ അമ്പാൻ തന്നെ എന്നിങ്ങനെ പോവുന്നു കമന്റുകൾ.  എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 

Read More Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: