scorecardresearch

ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കും, അനാർക്കലി സുന്ദരിയാണ്, ബോൾഡാണെന്നൊക്കെ പറയും, ഇടയ്ക്ക് ബുദ്ധിമുട്ടിക്കും

"ഇയാൾക്കിതു തന്നെയാണോ പണി, ഒരാളെയും വെറുതെ വിടുന്നില്ലല്ലോ," സന്തോഷ് വർക്കിയെ വിമർശിച്ച് സോഷ്യൽ മീഡിയ

"ഇയാൾക്കിതു തന്നെയാണോ പണി, ഒരാളെയും വെറുതെ വിടുന്നില്ലല്ലോ," സന്തോഷ് വർക്കിയെ വിമർശിച്ച് സോഷ്യൽ മീഡിയ

author-image
Trends Desk
New Update
Anarkkali Marikar Santhosh Varkey

'മോഹൻലാൽ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ്  ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സെലിബ്രിറ്റികളോടുള്ള ക്രഷ് വെളിപ്പെടുത്തിയും സിനിമാ റിവ്യൂകളിലൂടെയുമൊക്കെ പലപ്പോഴും എയറിലാവാറുണ്ട് കക്ഷി.  നടിമാരെ ശല്യപ്പെടുത്തുന്നയാൾ എന്നാണ് പൊതുവെ സന്തോഷ് വർക്കിയ്ക്ക് എതിരെ ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ, വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങുകയാണ് സന്തോഷ് വർക്കി. 

Advertisment

സന്തോഷ് വർക്കി തന്നെയും ഇടയ്ക്ക് വിളിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ന‌ടി അനാർക്കലി മരിക്കാർ.  ജോബ്ലെസ് ക്ലബ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് അനാർക്കലി ഇക്കാര്യം വെളിപ്പെടുത്തിയത്. 

"ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായൊന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഞാൻ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിച്ചുകൊണ്ടേയിരിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ്, അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കും," അനാർക്കലിയുടെ വാക്കുകളിങ്ങനെ. 

Advertisment

"ഇയാൾക്കിതു തന്നെയാണോ പണി, ഒരാളെയും വെറുതെ വിടുന്നില്ലല്ലോ," എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ ആളുകളുടെ കമന്റുകൾ.

മുൻപ് നടി നിത്യ മേനോൻ, മീന എന്നിവരെ കുറിച്ചൊക്കെ സന്തോഷ് വർക്കി നടത്തിയ പരസ്യപ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

നിത്യ മേനനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും ആവർത്തിച്ചാവർത്തിച്ച് സന്തോഷ് പറഞ്ഞിരുന്നു. വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തെ സമീപിച്ചെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നായിരുന്നു സന്തോഷിന്റെ വാക്കുകൾ. നിത്യയുടെ കുടുംബം തനിക്കെതിരെ കേസു കൊടുത്തുവെന്നും സന്തോഷ് ആരോപിച്ചിരുന്നു.

തന്നെ വിടാതെ പിന്തുടർന്ന സന്തോഷ് വർക്കിയെ കുറിച്ച് ഒടുവിൽ പരസ്യമായി തുറന്നുപറഞ്ഞ് നിത്യ തന്നെ രംഗത്തെത്തി. 'ആറേഴു വർഷമായിട്ട് അയാൾ ഒരുപാട് കഷ്ടപ്പെടുത്തുന്നുണ്ട്, അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇടയ്ക്ക് അയാൾക്കെതിരെ  കേസു കൊടുക്കുന്ന കാര്യം പോലും ആലോചിച്ചിരുന്നു,' എന്നുമാണ് നിത്യ പറഞ്ഞത്. 

"അയാൾ പറയുന്നതൊക്കെ കേട്ട് വിശ്വസിക്കാൻ പോയാൽ നമ്മളാണ് മണ്ടന്മാർ. കുറേ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പുള്ളി പബ്ലിക് ആയി പ്രണയമാണെന്ന് പറഞ്ഞുവന്നപ്പോൾ നമ്മളെല്ലാവരും ഷോക്ക് ആയി. ഒരു അഞ്ചാറു വർഷമായി ശരിക്കും കഷ്ടപ്പാടാണ്, ഞാനായത് കൊണ്ട് മാത്രമാണ് വെറുതെ വിട്ടത്. എനിക്ക് അതിലൊന്നും ഇൻവോൾവ്ഡ് ആവാൻ ഇഷ്ടമില്ല. എല്ലാവരും പറഞ്ഞു പൊലീസിൽ പരാതി കൊടുക്കാൻ. "

"എന്റെ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അമ്മ കീമോ ഒക്കെ കഴിഞ്ഞിരിക്കുമ്പോൾ പോലും വിളിച്ച് ശല്യം ചെയ്തിരുന്നു. പൊതുവെ എന്റെ അച്ഛനും അമ്മയും നല്ല ക്ഷമ ഉള്ള കൂട്ടത്തിലാണ്, എന്നിട്ടും ഒരു അവസരത്തിൽ അവർ പോലും ശബ്ദമുയർത്തി സംസാരിച്ചിട്ടുണ്ട്. എന്തു പറഞ്ഞിട്ടും വിട്ടുപോവാത്തതുകൊണ്ട് അച്ഛൻ പറഞ്ഞതാ കേസ് കൊടുക്കും എന്ന്," നിത്യ പറയുന്നു

"ഒരു വഴിയുമില്ല, ഫോണെടുത്ത് അയാൾ ആണെന്നു മനസ്സിലായാൽ കോൾ കട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക.​ അങ്ങനെ ഒരു 25-30 നമ്പറോളം അയാളുടെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. " നിത്യ പറഞ്ഞതിങ്ങനെ.

Read More Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: