scorecardresearch

സൈക്കിൾ സവാരി മന്നത്തിന് മുന്നിലൂടെ; ഷാരൂഖിന്റെ പേര് വിളിച്ചുകൂവി സൽമാൻ ഖാൻ; വീഡിയോ

ബാന്ദ്രയിലൂടെ സൈക്കിളൽ സവാരി നടത്തുന്ന സൽമാന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്

ബാന്ദ്രയിലൂടെ സൈക്കിളൽ സവാരി നടത്തുന്ന സൽമാന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Salman Khan, Shah Rukh Khan

ചിത്രം: ഇൻസ്റ്റഗ്രാം

സൈക്കിളിനോടുള്ള ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രിയം ആരാധകർക്കിടയിൽ പ്രശസ്തമാണ്. പരിസ്ഥിതി സൗഹാർദമായും ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താനുള്ള തൻ്റെ അർപ്പണബോധത്തെ പ്രകടമാക്കിക്കൊണ്ടും, മുംബൈയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന സൽമാ​ൻ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 

Advertisment

2017ൽ സൽമാൻ ഖാൻ തന്റെ ഇൻസ്റ്റഗ്രാമം അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. ബാന്ദ്രയിലൂടെ സൈക്കിളൽ സവാരി നടത്തുന്ന വീഡിയോയാണിത്. സൽമാനെ പിന്തുടർന്ന് സുരക്ഷാ സംഘം കാറുകളിലും ബൈക്കുകളിലും അകമ്പടിയായുണ്ട്.

വഴിയിൽ കാണുന്ന ആരാധകരെ ആഭിവാദ്യം ചെയ്ത് സൈക്കിൾ ചവിട്ടുന്ന സൽമാന്റെ യാത്ര ഷാരൂഖ് ഖാന്റെ വീടിന് മുന്നിലൂടെയാണ്. ഷാരൂഖിന്റെ വീടായ മന്നത്തിന്റെ മുന്നിലെത്തിയ സൽമാൻ, “ഷാരൂഖ് ഖാൻ” എന്ന് വിളിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. 

Advertisment

തൻ്റെ ബീയിംഗ് ഹ്യൂമൻ ബ്രാൻഡിന് കീഴിൽ സൽമാൻ സൈക്കിളുകളുടെ ഒരു ശേഖരം തന്നെ പുറത്തിറക്കിയിരുന്നു. വീഡിയോയിൽ, ഈ സൈക്കിളുകളിലൊന്നാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുൻപ് ഷാരൂഖും മകൻ ആര്യനും സൽമാനൊപ്പം സൈക്കളിൽ സവാരി നടത്തുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

കരൺ അർജുൻ, ഹം തുംഹാരേ ഹേ സനം, കുച്ച് കുച്ച് ഹോത്താ ഹേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിൽ സൽമാനും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read More Stories Here

Viral Video Dulquer Salmaan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: