scorecardresearch

നമ്മുടെ ഷാരൂഖ്, അവരുടെ ലക്ഷ്മിക്കുട്ടി: ഒരു രൂപ പ്രതിഫലം വാങ്ങാതെ ഷാരൂഖ് ഖാൻ ഫ്രീയായി അഭിനയിച്ച മലയാളചിത്രം

സുരേഷ് ഗോപി നായകനായ ഭൂപതിയിൽ സാക്ഷാൽ കിങ് ഖാനും അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ ഈ വീഡിയോ കാണൂ

സുരേഷ് ഗോപി നായകനായ ഭൂപതിയിൽ സാക്ഷാൽ കിങ് ഖാനും അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ ഈ വീഡിയോ കാണൂ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Throwback pic SRK in Bhoopathi

ഹിറ്റ് സിനിമകളുടെ അണിയറകഥകളും ചിത്രത്തിന്റെ ബ്രില്ല്യൻസുമൊക്കെ കണ്ടെത്താൻ ഇഷ്ടമുള്ള വലിയൊരു വിഭാഗം സിനിമാസ്വാദകരെ തന്നെ സമൂഹമാധ്യമങ്ങളിൽ കണ്ടെത്താം. ചിലപ്പോൾ ആദ്യകാഴ്ചയിലൊന്നും പ്രേക്ഷകരുടെ ശ്രദ്ധയിൽ പതിയാതെ പോയ രസകരമായ സംഗതികളാവും ഈ വിദ്വാൻമാർ തപ്പിയെടുത്തു കൊണ്ടുവരുന്നത്. ഒരു സിനിമയ്ക്ക് 250 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാൻ ഫ്രീയായി അഭിനയിച്ച ഒരു മലയാളചിത്രമുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

Advertisment

ഏതാണ് ആ ചിത്രമെന്നല്ലേ? സുരേഷ് ഗോപി നായകനായ ഭൂപതി. എന്നിട്ട് ഞങ്ങളാരും ഷാരൂഖിനെ കണ്ടില്ലല്ലോ എന്നു അമ്പരക്കുന്നവർക്കു മുന്നിൽ വീഡിയോ സഹിതം തെളിവു നിരത്തുകയാണ് സോഷ്യൽ മീഡിയ. ഭൂപതിയിൽ, ഒരു രംഗത്തിൽ, ദേവൻ തന്റെ പേഴ്സ് എടുത്തു സുരേഷ് ഗോപിയ്ക്കു നേരെ നീട്ടി പേഴ്സിനകത്തുവച്ച ഒരു കുട്ടിയുടെ ചിത്രം കാണിച്ചുകൊടുക്കുന്നുണ്ട്. "എന്റെ ലക്ഷ്മിക്കുട്ടി. ഇപ്പോൾ നിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്," എന്നാണ് ദേവന്റെ ഡയലോഗ്.

സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും, ആ ചിത്രം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കുട്ടിക്കാലചിത്രമാണെന്ന്. എന്തായാലും ഇത്തരമൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കമന്റുകളിൽ നിന്നും വ്യക്തമാവും. 

Advertisment

"ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ഫ്രീയായി അഭിനയിച്ച മലയാള ചിത്രം", "ഷാരൂഖ് പോലും അറിയാതെ അഭിനയിച്ച മലയാളം സിനിമയിലെ ഒരു കാമിയോ റോൾ", "ലക്ഷ്മിക്കുട്ടി, അല്ല ലക്ഷ്മിക്കുട്ടൻ" എന്നൊക്കെയാണ് വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. എന്തായാലും വീഡിയോ  സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ജോഷി സംവിധാനം ചെയ്ത  ഭൂപതി മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ്. സുരേഷ് ഗോപി, ദേവൻ, പ്രിയ രാമൻ, കനക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കനകയായിരുന്നു. ലക്ഷ്മിയുടെ അമ്മാവനായ ലോറൻസ് (കൃഷ്ണ വർമ്മ തമ്പുരാൻ) ആയിട്ടാണ് ദേവൻ അഭിനയിച്ചത്. 

Read More Stories Here

Suresh Gopi Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: