scorecardresearch

ഇങ്ങന പേടിക്കല്ലേടാ... റോബോ ഡോഗിനെ കണ്ട് ഞെട്ടി അനാർക്കലി മരിക്കാർ

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയൻസ്-ഫിക്ഷൻ ചിത്രമായ 'ഗഗനചാരി' റിലീസിനൊരുങ്ങുകയാണ്

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയൻസ്-ഫിക്ഷൻ ചിത്രമായ 'ഗഗനചാരി' റിലീസിനൊരുങ്ങുകയാണ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anarkali |  Video

ചിത്രം: ഇൻസ്റ്റഗ്രാം

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർകലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗഗനചാരി.' ജൂൺ 21ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രമേഷൻ തിരക്കിലാണ് താരങ്ങൾ. 'സാജന്‍ ബേക്കറി' എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു ആണ് ഗഗനചാരി സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടക്കുന്ന റോബോട്ടിക് എക്സ്പോയിലെത്തിയ ഗോകുൽ സുരേഷിന്റെയും, അനാർകലിയുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Advertisment

പരിപാടിയിൽ മനുഷ്യരുമായി ഇടപഴകുന്ന റോബോട്ടിക് ഡോഗിനെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിന് സമീപത്തായി ഫൊട്ടോയ്ക്ക് പോസു ചെയ്യുന്ന താരങ്ങൾക്ക് നേരെ റോബോട്ടിക് ഡോഗ് ചാടുന്നതും അനാർക്കലി പേടിച്ച് പുറകോട്ട് മാറുന്നതുമാണ് വൈറലായ വീഡിയോ. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 

സയന്‍സ് ഫിക്ഷന്‍ കോമഡി ജോണറിലാണ് ഗഗനചാരി ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രത്തിന്റെ നിർമ്മാണം. സുർജിത്ത്.എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Advertisment

കെ.ബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മെറാക്കി സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ഗ്രാഫിക്സ്.

Read More Stories Here

Gokul Suresh Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: