/indian-express-malayalam/media/media_files/2KhtzDAsduHxw4L2sQFb.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന നടി കങ്കണ റണാവത്തിനെ ട്രോളി സോഷ്യൽ മീഡിയ. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞതോടെയാണ് കങ്കണയ്ക്കെതിരെ രൂഷ വിമർശനം ഉയരുന്നത്. ടൈംസ് നൗ-മായി നടത്തിയ സംഭാഷണത്തിനിടെയാണ് കങ്കണയുടെ പ്രസ്താവന.
സ്വാതന്ത്ര്യ സമരത്തിലെ സുഭാഷ് ചന്ദ്ര ബോസിൻ്റെ സുപ്രധാന സംഭാവനകൾ പരാമർശിക്കുന്നതിനിടെയാണ് കങ്കണ തെറ്റായ പ്രസ്താവന നടത്തിയത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടന്നുതന്നെ ശ്രദ്ധനേടി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കങ്കണയ്ക്കെതിരെ വിമർശനം ഉയരുന്നത്.
സ്വാതന്ത്ര്യാനന്തരം സുഭാഷ് ചന്ദ്ര ബോസിൻ്റെ 'അസാന്നിദ്ധ്യം' വ്യക്തമാക്കാൻ ശ്രമിക്കുന്നതിനിടെ, അദ്ദേഹത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതായി കങ്കണ അഭിപ്രായപ്പെട്ടു. എന്നാൽ കങ്കണയുടെ വ്യാഖ്യാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ട്രോളുചെയ്യപ്പെട്ടു.
വീഡിയോ വൈറലായതോടെ, പ്രമുഖ രാഷ്ട്രീയ നേതാക്കളും പാർട്ടി അംഗങ്ങളും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ താരത്തെ വിമർശിച്ചു. "കങ്കണ വിജയിച്ചാൽ മാണ്ഡിയിലെ ജനങ്ങൾക്ക് 5 വർഷം പീഡനം അനുഭവിക്കേണ്ടി വരും," എന്നാണ് വൈറലായ ഒരു പോസ്റ്റിലെ ക്യാപ്ഷൻ.ർ
Clowns of Supreme Joker’s Party… what a Disgrace..#justasking .. ಮಹಾಪ್ರಭುವಿನ ಆಸ್ಥಾನ ವಿದೂಷಕರು… https://t.co/Q17wagFd0M
— Prakash Raj (@prakashraaj) April 4, 2024
"സുപ്രീം ജോക്കേഴ്‌സ് പാർട്ടിയിലെ കോമാളികൾ... എന്തൊരു നാണക്കേട്." എന്നായിരുന്നു വീഡിയോ പങ്കിട്ട് പ്രശസ്ത സിനിമാ താരം പ്രകാശ് രാജ് കുറിച്ചത്.
കോൺഗ്രസ് പാർട്ടിയുടെ ഓദ്യോഗിക പേജിലടക്കം വീഡിയോ പോസ്റ്റുചെയ്തിട്ടുണ്ട്. ചരിത്രപരമായ വ്യാഖ്യാനങ്ങളിലൂടെ കങ്കണ റണാവത്ത് വിവാദം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ത്യ യഥാർത്ഥത്തിൽ സ്വാതന്ത്ര്യം നേടിയതെന്ന് കങ്കണ പറഞ്ഞിരുന്നു.
Read More
- ഗ്ലാസ് ഡോർ തകർന്നുവീണു; യുവതിക്ക് നഷ്ടപരിഹാരം ലഭിച്ചത് കോടികൾ
- അരിയെടുക്കാൻ റേഷൻകടയിൽ; ഇവൻ 'അരിക്കൊമ്പൻ' തന്നെ; വീഡിയോ കാണാം
- ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്; വീഡിയോ
- ആന 'മതിലുചാടുന്നത്' ഇനിയാരും കണ്ടില്ലെന്ന് പറയരുതേ; വീഡിയോ
- ഷോപ്പിങ് മാളിന്റെ തറ തകർന്നു; സാധനം വാങ്ങാനെത്തിയവർക്ക് പരിക്ക്; വീഡിയോ
- ഇത് ടേപ്പ് അല്ല, ലക്ഷ്വറി ബ്രാന്റിന്റെ ലക്ഷങ്ങൾ വിലയുള്ള ബ്രേസ്ലെറ്റ്
- മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞ് വിദ്യാര്ത്ഥികൾ; വീഡിയോ
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us