scorecardresearch

പുഷ്പയായി ഡേവിഡ് വാർണർ; ആധർ കാർഡ് കൊടുക്കേണ്ടി വരുമോ എന്ന് ആരാധകർ; പ്രതികരണവുമായി അല്ലു അർജുൻ

ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ പുതിയ പരസ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ പുതിയ പരസ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്

author-image
Trends Desk
New Update
David Warner Pushpa ad

ചിത്രം: ഇൻസ്റ്റഗ്രാം

ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഇന്ത്യൻ സിനിമയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സോഷ്യൽ മീഡിയയിൽ ഏത് ഇന്ത്യൻ സിനിമ ട്രെന്റിങ്ങായാലും അതിന്റെ റീലുകളും ചിത്രങ്ങളുമായി വാർണർ എത്താറുണ്ട്. അക്കൂട്ടത്തിൽ ഓസ്ട്രേലിയൻ താരത്തിന്റെ പ്രിയപ്പെട്ട സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ. 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിനിടെ "ശ്രീവല്ലി" എന്ന ഗാനത്തിലെ അല്ലു അർജുൻ്റെ ജനപ്രിയ നൃത്തച്ചുവടുകൾ വാർണർ അനുകരിച്ചിരുന്നു.

Advertisment

ഇപ്പോഴിതാ പരസ്യത്തിലും പുഷ്പയെ അനുകരിച്ച് വൈറലാകുകയാണ് വാർണർ. പകർപ്പവകാശം നിലനിൽക്കുന്നതിനാൽ, പുഷ്പയിലെ രംഗങ്ങൾ അനുകരിക്കുകയാണെന്ന് വ്യക്തമാകുന്നില്ലെങ്കിലും, വസ്ത്രധാരണത്തിലൂടെയും സ്റ്റൈലിലൂടെയും വാർണറിലെ പുഷ്പരാജ് വ്യക്തമാണ്. പരസ്യം പോലെ തന്നെ ചിരിയുണർത്തുന്നതാണ് വീഡിയോയോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണവും.

അല്ലു അർജുൻ ഉൾപ്പെടെയുള്ള താരങ്ങൾ വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. ചിരിക്കുന്ന ഇമോജികൾ പങ്കുവച്ചാണ് വാർണറിന്റെ രസകരമായ പരസ്യത്തോട് അല്ലു പ്രതികരിച്ചത്. ഡേവിഡ് വാർണറെ ഇന്ത്യക്കാർ ദത്തെടുക്കണമെന്നും, താരത്തിന് ആധാർ കാർഡ് നൽകണമെന്നുമാണ് വീഡിയോയിലെ രസകരമായ കമന്റുകളിൽ ചിലത്.

Advertisment

ടി20 ലോകകപ്പ് മത്സരങ്ങൾക്കായി യുഎസിലാണ് വാർണർ. അതേസമയം, പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ: ദി റൂൾ' എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് അല്ലു അർജുൻ. ആഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും ഫഹദ് ഫാസലും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read More Stories Here

David Warner Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: