scorecardresearch

Onam 2021: സദ്യ വിഭവങ്ങൾ: പൈനാപ്പിൾ പച്ചടി

Onam 2021 Sadhya Items, Pineapple Pachadi Recipe: പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ കൊണ്ടാണ് സാധാരണ പച്ചടി തയ്യാറാകുന്നത്. ഇതിൽ തൈരും കൂടി ചേരുമ്പോൾ സ്വാദ് കൂടും.

Onam 2021 Sadhya Items, Pineapple Pachadi Recipe: പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ കൊണ്ടാണ് സാധാരണ പച്ചടി തയ്യാറാകുന്നത്. ഇതിൽ തൈരും കൂടി ചേരുമ്പോൾ സ്വാദ് കൂടും.

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pineapple Pachadi, Pineapple Pachadi Recipe, Onam Sadhya near me, Onam Sadhya items, Onam Sadhya recipe, Onam Sadhya in Kochi, Onam Sadhya delivery near me, Onam Sadhya dishes list, Onam Sadhya 2021, Onam Sadhya recipes in Malayalam pdf, Onam Sadhya menu items

Onam 2021 Sadhya Items, Pineapple Pachadi Recipe: സദ്യ വിഭവങ്ങളിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ് പച്ചടി. മധുരവും എരിവും കൂടി ചേരുന്ന ഈ വിഭവം സദ്യയിൽ ഒഴിച്ച് കൂടാനാവാത്തതുമാണ്. പൈനാപ്പിൾ, ഏത്തപ്പഴം എന്നിവ കൊണ്ടാണ് സാധാരണ പച്ചടി തയ്യാറാകുന്നത്. ഇതിൽ തൈരും കൂടി ചേരുമ്പോൾ സ്വാദ് കൂടും. സദ്യയ്ക്കുള്ള ഒരു പൈനാപ്പിൾ പച്ചടിയുടെ കുറിപ്പ് ഇതാ.

Onam 2021 Sadhya Items, Pineapple Pachadi Recipe: ചേരുവകൾ

Advertisment
  • പൈനാപ്പിൾ - 1
  • തേങ്ങാ ചിരകിയത് - 1
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക് - 1 എണ്ണം
  • ജീരകം - അര ടീസ്പൂൺ
  • ഇഞ്ചി - ഒരു കക്ഷണം
  • ചെറിയ ഉള്ളി - 5 എണ്ണം
  • വറ്റൽ മുളക് - 6 എണ്ണം
  • തൈര് - അര കപ്പ്
  • കടുക് , ഉപ്പ് , കറിവേപ്പില , എണ്ണ - ആവശ്യത്തിന്
Pineapple Pachadi, Pineapple Pachadi Recipe, Onam Sadhya near me, Onam Sadhya items, Onam Sadhya recipe, Onam Sadhya in Kochi, Onam Sadhya delivery near me, Onam Sadhya dishes list, Onam Sadhya 2021, Onam Sadhya recipes in Malayalam pdf, Onam Sadhya menu itemsPineapple Pachadi Recipe

Read Here: Onam 2021: ഓണം വിഭവങ്ങൾ: ഇഞ്ചി കറി

Onam 2021 Sadhya Items, Pineapple Pachadi Recipe: പാചകം ചെയുന്ന വിധം

പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങാ, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ജീരകം, കടുക് ഇവയെല്ലാം ഒന്നിച്ചു അരച്ച് വെക്കുക.

Advertisment

ഒരു പാനിൽ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില ഇട്ടു വഴറ്റുക. ഇതിലേക്ക് തേങ്ങയുടെ അരപ്പും, വേവിച്ച പൈനാപ്പിളും (അതിലെ രണ്ടു കഷണങ്ങൾ ഉടച്ചു ചേർത്ത്) യോജിപ്പിക്കുക. തൈര് ചേർത്ത് ഇളക്കി തീ അണയ്ക്കുക

സദ്യയ്ക്ക് വിളമ്പാൻ സ്വാദിഷ്ടമായ പൈനാപ്പിൾ പച്ചടി സദ്യക്ക് റെഡി.

പാചകക്കുറിപ്പ് തയ്യാറാക്കിയത് ഓമനമ്മ - 'വില്ലേജ് കുക്കിംഗ് കേരള' എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് രുചി നൊസ്റ്റാൾജിയ പകരുന്ന, കോന്നി സ്വദേശിനിയായ അറുപത്തിനാല് വയസ്സുകാരി.

Check Out More Onam Sadya Items, Recipes Here

Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: