/indian-express-malayalam/media/media_files/2025/05/09/iPFXeLwiLjkR0vqeIxu8.jpg)
Sai Pallavi's Net Worth: സായ് പല്ലവിയുടെ ആസ്തി എത്രയെന്നറിയാമോ?
Sai Pallavi's Net Worth: ലക്ഷകണക്കിനു ആരാധകരുള്ള, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. താരത്തിന്റെ 33-ാം ജന്മദിനമാണ് ഇന്ന്. ഡോക്ടർ കൂടിയായ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. സായ് പല്ലവിയുടെ ആസ്തി, സിനിമകൾക്കായി കൈപ്പറ്റുന്ന പ്രതിഫലം, ലക്ഷ്വറി വാഹനങ്ങൾ എന്നിവയെ കുറിച്ചൊക്കെ കൂടുതൽ അറിയാം.
റിപ്പോർട്ടുകൾ പ്രകാരം, 47 കോടിയോളം രൂപയാണ് സായ് പല്ലവിയുടെ ആസ്തി. സിനിമകളിൽ അഭിനയിക്കുന്നതിനു പ്രതിഫലമായി മൂന്നു കോടി മുതൽ ആറു കോടി വരെ താരം കൈപ്പറ്റുന്നു എന്നാണ് റിപ്പോർട്ട്. രൺബീർ കപൂറിന്റെ നായികയായി സായ് പല്ലവി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം രാമായണയ്ക്ക് വേണ്ടി 6 കോടിയാണ് സായ് പല്ലവി പ്രതിഫലം കൈപ്പറ്റിയതെന്നും റിപ്പോർട്ടുണ്ട്.
നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന സായ് പല്ലവി, അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സായ് പല്ലവിയുടെ വീട്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരിയാണ് സായ് പല്ലവിയുടെ ജന്മദേശം. ബഡഗ സമുദായത്തിൽ നിന്നുള്ള ആളാണ് സായ് പല്ലവി.
55 ലക്ഷം വില വരുന്ന ഓഡി ക്യു3, 50 ലക്ഷം വിലയുള്ള മിത്സുബിഷി ലാൻസർ ഇവോ എക്സ് എന്നിവയാണ് സായ് പല്ലവിയുടെ ഗ്യാരേജിലെ ആഡംബര വാഹനങ്ങൾ.
Read More
- മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തീപ്പൊരി സ്റ്റെപ്പുമായി ചാക്കോച്ചന്റെ ഇസഹാഖ്; മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ആരാധകർ
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- ആ ചുംബന ഫോട്ടോ വിവാദം ഞങ്ങളെ തെല്ലും ഉലച്ചില്ല: മഹേഷ് ഭട്ടിന്റെ മകൻ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.