/indian-express-malayalam/media/media_files/2025/05/20/SNkBYDJ3pcSPNLyUNVmu.jpg)
സൗന്ദര്യ പരിചരണത്തിന് കാലങ്ങളായി ചെറുപയർ ഉപയോഗിക്കാറുണ്ട് | ചിത്രം: ഫ്രീപിക്
തലമുടി കൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമാണ്. അതും ചെറിയ അളവിലുള്ള കൊഴിച്ചിൽ സ്വാഭാവികമാണ്. എന്നാൽ ദിവസവും തോറും കൊഴിയുന്ന മുടിയുടെ എണ്ണം കൂടി വരുന്നുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കുക. ഭക്ഷണശീലം, ഹോർമോണൽ വ്യതിയാനം, ശരിയായ പരിചരണം ലഭ്യമല്ലാതെ വരുക തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ മുടി കൊഴിച്ചിലിനു പിന്നിലുണ്ട്.
മുടി പരിപാലനത്തിന് വീട്ടിൽ തന്നെ ഒരുക്കങ്ങൾ ചെയ്യാവുന്നതേയുള്ളൂ. അതിന് ആവശ്യമായ ചേരുവകൾ അടുക്കളയിൽ ലഭ്യമാണ്. കരുത്തുറ്റ മുടി വളർച്ചയ്ക്ക് ചെറുപയർ ഹെയർപാക്ക് ഉചിതമാണ്. അത് ഇങ്ങനെ തയ്യാറാക്കൂ:
ചേരുവകൾ
- ചെറുപയർ
- ഉലുവ
- ചെമ്പരത്തിപ്പൂവ്
/indian-express-malayalam/media/media_files/2025/05/01/Zsdx0rlyfZzQUHKd30my.jpg)
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ചെറുപയർ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- ഉലുവ ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിൽ കുതിർക്കാം.
- പിറ്റേ ദിവസം ഇവ രണ്ടും ഒരുമിച്ചടുത്ത് അതിലേയ്ക്ക് രണ്ട് ചെമ്പരത്തിപ്പൂവിൻ്റെ ഇതൾ കൂടി ചേർത്ത് അരച്ചെടുക്കാം.
- ഇത് മുടിയിഴകളിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം.
- ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
- ചെറുപയറിൻ്റെ ചെറിയ അംശങ്ങൾ തലമുടിയിൽ തടഞ്ഞിരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ വീര്യം കുറഞ്ഞ ഷാമ്പൂ മുടി കഴുകാൻ ഉപയോഗിക്കാം.
- ആഴ്ചയിൽ ഒരിക്കൽ ഇത് ഉപയോഗിക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- വായ്നാറ്റം അകറ്റാൻ ഗ്ലിസറിൻ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
- മൂന്ന് വെളുത്തുള്ളി അല്ലി മതി, അകാല നരയോട് വിട പറയാം
- ഉലുവയും തേങ്ങാപ്പാലും തലമുടിയിൽ ഇങ്ങനെ പുരട്ടൂ, മാറ്റം ഞൊടിയിടയിൽ അറിയാം
- കഞ്ഞി വെള്ളത്തിൽ ഇവ ചേർത്ത് ഉപയോഗിക്കൂ, ചുളിവുകളും പാടുകളും ഇല്ലാത്ത ചർമ്മ സ്വന്തമാക്കാം
- മുഖം മിനുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കാം ഈ 5 രീതിയിൽ
- ഒരു കപ്പ് കാപ്പി മാറ്റി വച്ചോളൂ, നര അകറ്റാൻ ഇനി ഡൈ വാങ്ങേണ്ട
- പാർലറിൽ പോയി സമയം കളയേണ്ട, നഖ സൗന്ദര്യത്തിന് ഇതാ 5 നുറുങ്ങു വിദ്യകൾ
- ലിപ്സ്റ്റിക്കും ബാമും ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഒരു ബീറ്റ്റൂട്ട് കൈയ്യിലുണ്ടെങ്കിൽ അത് വീട്ടിൽ തയ്യാറാക്കാം
- വിട്ടുമാറാത്ത വായ്നാറ്റത്തിനും പ്രതിവിധിയുണ്ട്, അടുക്കളയിലെ ഈ 6 ചേരുവകൾ മതി
- കറിക്ക് രുചിയും മണവും വർധിപ്പിക്കാൻ മാത്രമല്ല കരുത്തുറ്റ മുടിയിഴകൾക്കും വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.