/indian-express-malayalam/media/media_files/2025/05/20/EUN1AjatCyYNyN5211BP.jpg)
വെളുത്തുള്ളി എണ്ണയും തലമുടിയിൽ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
തലമുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശിരോചർമ്മത്തിൻ്റെ ആരോഗ്യ മെച്ചപ്പെടുത്തിനുമുള്ള പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി. ഇത് നൂറ്റാണ്ടുകളായി ഉപയോഗത്തിലുണ്ട്.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തം ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തി മുടി വളർച്ച ഉത്തേജിപ്പിക്കും. ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. കൂടാതെ മുടി നരയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.
അകാല നര അകറ്റാൻ പായ്ക്കറ്റ് ഡൈ ഉപയോഗിക്കുന്നവർ വെളുത്തുള്ളിയെ മറക്കരുത്. അതുപയോഗിച്ച് വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഹെയർ ഡൈ തയ്യാറാക്കാം.
ചേരുവകൾ
- വെളുത്തുള്ളി- 4 അല്ലി
- ഒലിവ് എണ്ണ- 1/4 കപ്പ്
- മൈലാഞ്ചിപ്പൊടി- 1 ടേബിൾസ്പൂൺ
- നെല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
/indian-express-malayalam/media/media_files/2025/05/16/mPt0TOtqZFIdvo6qMaP5.jpg)
തയ്യാറാക്കുന്ന വിധം
നാല് അല്ലി വെളുത്തുള്ളി ചതച്ചെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ഒലിവ് എണ്ണ ഒഴിക്കാം. ഇത് ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. വെളുത്തുള്ളിയിലെ പോഷകങ്ങൾ എണ്ണയിലേയ്ക്ക് ചേരാൻ ഇത് സഹായിക്കും. പിറ്റേ ദിവസം എണ്ണ അരിച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലുടെ ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടാം. രണ്ട് മുതൽ മൂന്ന് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല.
ഗുണങ്ങൾ
- വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫൻ എന്ന സംയുക്തം തലമുടിയുടെ നിറം വർധിപ്പിക്കാൻ സഹായിക്കും.
- ഒലിവ് എണ്ണ മുടിയിഴകളെ പോഷിപ്പിച്ച് കണ്ടീഷൻ ചെയ്യാൻ പ്രവർത്തിക്കും.
വെളുത്തുള്ളിയും ഒലിവ് എണ്ണയും ഒരുമിച്ചു ചേരുമ്പോൾ മുടി വളർച്ചയും മെച്ചപ്പെടും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ഉലുവയും തേങ്ങാപ്പാലും തലമുടിയിൽ ഇങ്ങനെ പുരട്ടൂ, മാറ്റം ഞൊടിയിടയിൽ അറിയാം
- കഞ്ഞി വെള്ളത്തിൽ ഇവ ചേർത്ത് ഉപയോഗിക്കൂ, ചുളിവുകളും പാടുകളും ഇല്ലാത്ത ചർമ്മ സ്വന്തമാക്കാം
- മുഖം മിനുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കാം ഈ 5 രീതിയിൽ
- ഒരു കപ്പ് കാപ്പി മാറ്റി വച്ചോളൂ, നര അകറ്റാൻ ഇനി ഡൈ വാങ്ങേണ്ട
- പാർലറിൽ പോയി സമയം കളയേണ്ട, നഖ സൗന്ദര്യത്തിന് ഇതാ 5 നുറുങ്ങു വിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.