scorecardresearch

വായ്നാറ്റം അകറ്റാൻ ഗ്ലിസറിൻ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

വായ്നാറ്റം അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ഗ്ലിസറിൻ ഇതിനായി ഉപയോഗിക്കുന്നതിൻ്റെ ഫലങ്ങൾ എന്തൊക്കെ എന്ന് കൂടുതൽ അറിയാം

വായ്നാറ്റം അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ഗ്ലിസറിൻ ഇതിനായി ഉപയോഗിക്കുന്നതിൻ്റെ ഫലങ്ങൾ എന്തൊക്കെ എന്ന് കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
Bad Breath Remedy

വായ്നാറ്റം അകറ്റാൻ ഗ്ലിസറിൻ അടങ്ങിയ മൗത്ത് വാഷ് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

ഉള്ളി വെളുത്തുള്ളി തുടങ്ങിയവ കഴിച്ചതിനു ശേഷം വായ്നാറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തമാണ് ശക്തമായ ദുർഗന്ധത്തിന് കാരണമാകുന്നത്. 

Advertisment

ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചവയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു താൽക്കാലിക പരിഹാരമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വഴിയാണ് ഗ്ലിസറിൻ. ഗ്ലിസറിൻ വെള്ളത്തിൽ കലർത്തി വാ കഴുകാൻ ഉപയോഗിക്കുന്നത് വായ്നാറ്റം അകറ്റും എന്നാതാണ് ആ വിദ്യ.

ഗ്ലിസറിനിൽ ഗ്ലിസറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിറമോ മണമോ ഇല്ലാത്ത ഒരു ദ്രാവകമാണ്. മധുരം പോലെ തോന്നിപ്പിക്കുന്ന രുചിയാണ്. ഗ്ലിസറിനിൽ ഈർപ്പം അടങ്ങിയിരിക്കുന്നു. ഇത് വായിൽ ഒഴിക്കുമ്പോൾ ഈർപ്പം തടഞ്ഞു നിർത്തുകയും അതുവഴി മോണയിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. 

ബാക്ടീരയയുടെ വളർച്ച തടഞ്ഞ് മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. അതിനാൽ ഗ്ലിസറിൻ അടങ്ങിയ മൗത്ത് വാഷും ടൂത്ത് പേസ്റ്റുകളും ഫലപ്രദമാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Advertisment

ഗ്ലിസറിൻ ഉപയോഗിക്കുമ്പോൾ വളരെ അധികം കരുതൽ വേണം. അവ വായിൽ ഉപയോഗിക്കുമ്പോൾ അറിയാതെ ഉള്ളിലേയ്ക്കു പോയാൽ വയറിളക്കം, വയറു വീർക്കൽ, ഗ്യാസ്, വയറു വേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേയ്ക്കു നയിക്കും. മാത്രമല്ല ഗ്ലിസറിൻ എല്ലാവർക്കും അനുയോജ്യമല്ല. 

Bad Breath Remedy
ഗ്ലിസറിനിൽ ഗ്ലിസറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

വായ്നാറ്റം അകറ്റാനുള്ള മാർഗങ്ങൾ

  • വായിലെ ദുർഗന്ധം ഇല്ലാതാക്കാൻ ദിവസവും രണ്ട് നേരം പല്ലു തേയ്ക്കണം. ഒപ്പം മൗത്ത് വാഷും ഉപയോഗിക്കാം. 
  • ധാരാളം വെള്ളം കുടിക്കുന്നത് വായിലെ ഈർപ്പം നിലനിർത്തി വായ്നാറ്റം കുറയ്ക്കാൻ ഗുണകരമാകുന്നു. 
  • ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാനും സാധിക്കും.
  • പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. അതിനാൽ പല്ലിൽ പറ്റി പിടിക്കുന്ന കറകൾ നീക്കം ചെയ്യുന്നു. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്.
  • കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: