/indian-express-malayalam/media/media_files/2025/05/16/TuCXI8539Mmo4k6aAM0g.jpg)
വായ്നാറ്റം അകറ്റാൻ വിദ്യകളുണ്ട് | ചിത്രം: ഫ്രീപിക്
രാവിലെ നന്നായി ബ്രെഷ് ചെയ്താലും മൗത്ത് വാഷ് ഉപയോഗിച്ചാലും വായ്നാറ്റം മാറുന്നില്ലേ? ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും. ഭക്ഷണശീലം, മോണ രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. പൊതുവേദികളിൽ നിൽക്കാനും, മറ്റുള്ളവരുമായി ഇടപഴകാനും ഇത് ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ ഇതിന് പരിഹാരമുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നത് വ്യക്തിശുചിത്വത്തിൻ്റെ ഭാഗമാണ്. ഇതിനോടൊപ്പം വായ്നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങളും അറിയാം.
പെരുംജീരകം
ദഹനാരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ചേരുവയാണ് പെരുംജീരകം. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു ശേഷം അൽപ്പം ജീരകം കഴിക്കുന്നത് ശീലമാക്കിയാൽ വായ്നാറ്റം കുറയ്ക്കാനും സാധിക്കും.
ഗ്രാമ്പൂ
കറുവാപ്പട്ട പോലെ തന്നെ ആൻ്റി ബാക്ടീരിയൽ സവിശേഷതകളുള്ള മറ്റൊരു ചേരുവയാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിനു ശേഷം ഗ്രാമ്പൂ കഴിക്കുന്നത് വായ്നാറ്റം കുറയ്ക്കും.
പുതിനയില
കറികളിലും ചട്‌നികളിലും ഒക്കെ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് പുതിനയില. ധാരാളം ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പുതിനയില ചേർത്ത ചായകുടിക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിച്ചേക്കും. പുതിനയില ചവയ്ക്കുന്നതും ഗുണപ്രദമാണ്.
/indian-express-malayalam/media/media_files/2025/01/14/health-benefits-of-chewing-cardamom-after-meals-2.jpg)
കറുവാപ്പട്ട
ധാരാളം ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിനു മാത്രമല്ല ഇത് ചവയ്ക്കുന്നത് വായ്നാറ്റാം അകറ്റാനും സഹായിക്കും.
നാരങ്ങ
പല്ലുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അണുക്കളെ അകറ്റാൻ നാരങ്ങ സഹായിക്കുന്നു. ഇതൊരു ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. അതിനാൽ പല്ലിൽ പറ്റി പിടിക്കുന്ന കറകൾ നീക്കം ചെയ്യുന്നു. ഒരു കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കാവുന്നതാണ്.
ഏലയ്ക്ക
ഭക്ഷണത്തിനു ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് വായ്നാറ്റം കുറയ്ക്കാൻ സഹായിക്കും. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- കറിക്ക് രുചിയും മണവും വർധിപ്പിക്കാൻ മാത്രമല്ല കരുത്തുറ്റ മുടിയിഴകൾക്കും വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കൂ
- അടുക്കളയിലെ ഈ 5 ചേരുവകൾ മതി, തിളക്കമുള്ള തലമുടി ഇനി നിങ്ങൾക്ക് സ്വന്തം
- തേങ്ങാപ്പാൽ ഒരൽപം മാറ്റി വച്ചോളൂ, ചർമ്മം തിളങ്ങാൻ ഇനി മറ്റൊന്നും വേണ്ട
- കാരറ്റ് കൈയ്യിലുണ്ടോ? എങ്കിൽ സ്കിൻ ടോണർ കടയിൽ നിന്നും വാങ്ങേണ്ട
- ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ ജെൽ പുരട്ടൂ, ഗുണങ്ങളേറെയാണ്
- ഉള്ളിത്തൊലി വെറുതെ കളയരുതേ... ഡൈ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.