scorecardresearch

വയനാടിനായി...കേരളം ഒറ്റക്കെട്ട്

ചെളിയിൽ പുതഞ്ഞ ജീവനുകളെ കണ്ടെത്തുന്നതിനും പ്രാണരക്ഷാർഥം കുന്നിൻമുകളിലും കാടിനുള്ളിലും അഭയം തേടിയവരെ കണ്ടെത്തുന്നതിനും ഒരുമനസ്സോടെ എല്ലാവരും മുന്നിട്ടറങ്ങിയപ്പോൾ വീണ്ടും യഥാർഥ കേരള മോഡൽ ലോകത്തിന് മലയാളനാട് കാട്ടിക്കൊടുത്തു

ചെളിയിൽ പുതഞ്ഞ ജീവനുകളെ കണ്ടെത്തുന്നതിനും പ്രാണരക്ഷാർഥം കുന്നിൻമുകളിലും കാടിനുള്ളിലും അഭയം തേടിയവരെ കണ്ടെത്തുന്നതിനും ഒരുമനസ്സോടെ എല്ലാവരും മുന്നിട്ടറങ്ങിയപ്പോൾ വീണ്ടും യഥാർഥ കേരള മോഡൽ ലോകത്തിന് മലയാളനാട് കാട്ടിക്കൊടുത്തു

author-image
WebDesk
New Update
wayanadrescue

മേപ്പാടിയിൽ ചൊവ്വാഴ്ച രാത്രിയിലും നടന്ന രക്ഷാദൗത്യം

കൽപ്പറ്റ: ദുരന്തമുഖത്ത് എല്ലാം മറന്ന് കേരളം ഒന്നായപ്പോൾ വയനാട്ടിലേക്ക് നീണ്ടത് കരുതലിന്റെ അനേകായിരം കരങ്ങൾ. അപകടം നടന്ന നിമിഷങ്ങൾക്കകം തന്നെ, കക്ഷിരാഷ്ട്രീയ വൈര്യങ്ങൾ മറന്ന് നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവർ ദുരന്തഭൂമിയിലേക്ക് ഒഴുകിയെത്തി. ചെളിയിൽ പുതഞ്ഞ ജീവനുകളെ കണ്ടെത്തുന്നതിനും പ്രാണരക്ഷാർഥം കുന്നിൻമുകളിലും കാടിനുള്ളിലും അഭയം തേടിയവരെ കണ്ടെത്തുന്നതിനും ഒരുമനസ്സോടെ എല്ലാവരും മുന്നിട്ടറങ്ങിയപ്പോൾ വീണ്ടും യഥാർഥ കേരള മോഡൽ ലോകത്തിന് മലയാളനാട് കാട്ടിക്കൊടുത്തു.
അടിയന്ത ആരോഗ്യസേവനങ്ങൾക്ക് ഡിവെഎഫ്‌ഐ,യൂത്ത് കോൺഗ്രസ്, സേവാഭാരതി, യൂത്ത് ലീഗ്, എഐവൈഎഫ് തുടങ്ങി എണ്ണമറ്റ സംഘടനകളിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകരാണ് മേപ്പാടിയിലേക്ക് ഒഴുകിയെത്തിയത്. രക്ഷാദൗത്യത്തിനും ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ട സേവനങ്ങൾ തുടങ്ങി സർവ്വകാര്യങ്ങളിലും തോളോടുതോൾ ചേർന്നുനിന്നുള്ള പ്രവർത്തനമാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ കേരളം കാണുന്നത്. രക്തദാനത്തിന് സന്നദ്ധരായി നൂറുക്കണക്കിനാളുകൾ ചുരം കടന്ന് വയനാട്ടിലേക്ക് എത്തിയതോടെ രക്തബാങ്കും നിറഞ്ഞു. 
സാമൂദായിക സംഘടനകളും ദുരന്തമുഖത്ത് സേവനങ്ങളുമായി രംഗത്തെത്തിയിരുന്നു. പള്ളികളും അമ്പലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി മാറി. ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടെത്തുന്നവർക്ക് ആശ്രയമായി അഭയമായി ആരാധനാലയങ്ങളുടെ വാതിലുകൾ തുറക്കപ്പെട്ടു. വിവിധ സാമൂദായിക സംഘടനകളുടെ യുവജന വിഭാഗങ്ങളും ദുരന്തഭൂമിയിൽ ആവശ്യമായ ഭക്ഷണവും മറ്റ് സേവനങ്ങളുമായി ചുരം കടന്നെത്തി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിന് കോഴിക്കോട് രൂപതയുടെ സ്ഥലങ്ങൾ വിട്ടുനൽകാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ,കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ പറഞ്ഞു.മേപ്പാടി മാരിയമ്മൻ ക്ഷേത്രം, പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെയാണ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ മരണാന്തര ചടങ്ങുകൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നത്.വിവിധ മഹല്ല് കമ്മറ്റികളും ദുരന്തമുഖത്ത് ആവശ്യമായ സേവനങ്ങളുമായി സജീവമാണ്.
ഒരുപോള കണ്ണടയ്ക്കാതെ, ഒരു നിമിഷം കളയാതെയാണ് സർക്കാർ സേവനങ്ങളും ദുരന്തമുഖത്ത് പ്രവർത്തിക്കുന്നത്. സൈന്യവും അഗ്നിരക്ഷാ സേനയും പോലീസും തടസ്സങ്ങളെ ഭേദിച്ച ദുരന്തമുഖത്ത് പോരാളികളാകുമ്പോൾ ആരോഗ്യ,വൈദ്യുതി,റവന്യു, വനം, തദ്ദേശ, കൃഷി തുടങ്ങി സർവ്വവിധ സർക്കാർ സംവിധാനങ്ങളും വയനാട്ടിലുണ്ട്. പ്രതികൂല കാലാവസ്ഥയെയും സാങ്കേതിക തടസ്സങ്ങളെയുമെല്ലാം അതിജീവിച്ച നൂറുക്കണക്കിന് മാധ്യമ പ്രവർത്തകരും ദുരന്തമുഖത്ത് സദാസജ്ജമായിട്ടുണ്ട്.
ഗവർണ്ണർമാരായ ആരിഫ് മുഹമ്മദ്ദ് ഖാൻ, പിഎസ് ശ്രീധരൻ പിള്ള,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.രാജൻ,എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ്ദ് റിയാസ്, ജിആർ അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി നിലവധി ജനപ്രതിനിധികളും സഹായങ്ങളുമായി മേപ്പാടിയിലുണ്ട്.ദുരിതഭൂമിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായമെത്തുന്നത്. സാധാരണക്കാരൻ മുതൽ വിദേശങ്ങളിൽ നിന്നും നിരവധി കരകങ്ങളാണ് വയനാടിനായി സഹായ ഹസ്തവുമായി ഇതിനോടകം രംഗത്തുവന്നിട്ടുള്ളത്. കലക്ടറേറ്റ് കേന്ദ്രീകരിച്ചാണ് സഹായവിതരണങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

Read More

Advertisment

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: