/indian-express-malayalam/media/media_files/V51BOPcqQ7M8qX5J27ob.jpg)
മൃതദേഹങ്ങൾക്ക് പുറമെ നിരവധി ശരീരഭാഗങ്ങളാണ് ദുരന്തമുഖത്തുനിന്നും ചാലിയാറിൽനിന്നും ലഭിച്ചത്
കൽപ്പറ്റ: ഇരുപത്തിനാല് മണിക്കൂർ നിർത്താതെ പെയ്ത മഴ ഒറ്റയടിക്ക് ഇല്ലാതാക്കിയത് മുണ്ടക്കൈ,ചൂരൽമല എന്നീ ഗ്രാമങ്ങളെയാണ്.ഒറ്റരാത്രി കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. പ്രകൃതി സംഹാരതാണ്ഡവം ആടിയ മലവെള്ളപാച്ചിൽ മുണ്ടക്കെയിലും ചൂരൽമലയെയും ഒരു മരണമുനമ്പ് ആക്കി മാറ്റി. ഉറ്റവരുടെ ചേതനയറ്റ് മൃതശരീരത്തിനരികിൽ പൊട്ടിക്കരയുന്ന മുഖങ്ങളും ഉറ്റവർ എവിടെന്ന് അറിയാതെ നൊമ്പരപ്പെടുന്ന കണ്ണുകളും മാത്രമാണ് ഇന്നീ മരണമുനമ്പിൽ അവശേഷിക്കുന്നത്.
രണ്ടാം ദിനം മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്തുമ്പോൾ കാണുന്ന കാഴ്ച അതിഭീകരമാണ്. പൂർണ്ണമായും തകർന്നടിഞ്ഞ വീടുകളും വാഹനങ്ങളും മാത്രമാണ് അവിടെ അവശേഷിക്കുന്നത്. ഉരുൾപൊട്ടലിൽ രൂപപ്പെട്ട മൺകൂനകളും അങ്ങിങ്ങായി കാണാം. ഈ മൺകൂനകൾ ഇളക്കി നോക്കികഴിയുമ്പോൾ മാത്രമേ അവിടെയുണ്ടായിരുന്ന വീടുകളെയും ആളുകളെയും കുറിച്ച് അറിയാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള വീടുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് വന്നരാകാം ഇതിൽ മിക്കവാറും. കസേരയിൽ ഇരിക്കുന്ന രൂപത്തിലാണ് ഒരു വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചത്. ഇങ്ങനെ മരണസംഖ്യ ഓരോ നിമിഷത്തിലും വലിയ രൂപത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്.
മൃതദേഹങ്ങൾക്ക് പുറമെ നിരവധി ശരീരഭാഗങ്ങളാണ് ദുരന്തമുഖത്തുനിന്നും ചാലിയാറിൽനിന്നും ലഭിച്ചത്. ആരുടെതെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത ഭാഗങ്ങൾ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. 98 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത് എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ കഴിഞ്ഞദിവസം രാത്രിയിൽ നിരവധി പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചെടുത്തിരുന്നു. ഇവരുടെയൊന്നും കണക്കുകൾ ഔദ്യോഗിക കണക്കിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചത്. അങ്ങനെ വരുമ്പോൾ കാണാതായവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നും മന്ത്രി പറയുന്നു.
Read More
- വയനാട്ടിലെ രക്ഷാപ്രവർത്തനം: അവലോകന യോഗം ചേർന്നു
- വയനാട് ദുരന്തം: മരണം 163, കാണാതായവർ 85, ചികിത്സയിൽ 191 പേർ
- സ്വപ്നങ്ങൾ ബാക്കി; യാത്രപോലും പറയാതെ അവർ മടങ്ങി
- മുണ്ടക്കൈയിലുണ്ടായിരുന്നത് 500 ലധികം വീടുകൾ, അവശേഷിച്ചത് 30 എണ്ണം മാത്രം
- മുണ്ടക്കൈ ദുരന്തം: തകര്‍ന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങള്‍, പുറത്തെടുക്കൽ ദുഷ്കരം
- വെല്ലുവിളിയായി മഴയും കോടയും;വിശ്രമമില്ലാതെ രക്ഷാദൗത്യം
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.