/indian-express-malayalam/media/media_files/OtqIqtJuUHIOShLbggf4.jpg)
സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത
കൽപ്പറ്റ: കണ്ണടച്ച് തുറക്കും മുമ്പ് ഇല്ലാതായ ഉറ്റവരുടെ ചേതനയറ്റ് ശരീരത്തിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്നവരെയാണ് മേപ്പാടിയിലെങ്ങും കാണാനാവുന്നത്. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവർ, അന്ത്യയാത്രയ്ക്ക് ഒരുങ്ങുമ്പോൾ അവരുടെ മുഖം പോലും കാണാൻ സാധിക്കാത്ത ഉറ്റവരുെട കണ്ണൂനീർ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. അമ്മ അച്ഛൻമാരെ നഷ്ടപ്പെട്ട മക്കൾ, പൊന്നുമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, ഭാര്യയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടവർ അങ്ങനെ സ്വന്തമായി ഉള്ളതെല്ലാം നഷ്ടപ്പെട്ടവരുടെ തോരാതെ പെയ്യുന്ന കണ്ണീർ മഴയിൽ നനഞ്ഞുകുതിരുകയാണ് മുണ്ടൈക്കയിലും ചൂരൽമലയും.
മേപ്പാടി പൊതുശ്മാശാനം, മേപ്പാടി മാരിയമ്മൻ കോവിലിന് കീഴിലുള്ള ശ്മശാനം, മേപ്പാടി ജുമാ മസ്ജിദിന്റെ കബറിടം, മേപ്പാടി പള്ളി സെമിത്തേരി എന്നിവടങ്ങളിലായാണ് ദുരന്തത്തിൽ മരിച്ചവരുടെ ശവസംസ്‌കാരം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി ഏഴ് മുതൽ ബുധനാഴ്ച പുലർച്ചെ മൂന്ന് വരെ 15 മൃതശരീരങ്ങളാണ് ഈ ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത്. ബുധനാഴ്ച രാവിലെ ഏഴ് മുതൽ അവിടെ വീണ്ടും ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
മേപ്പാടി മാരിയമ്മൻ കോവിലിന് കീഴിലുള്ള ശ്മശാനത്തിൽ ഇതുവരെ 22 പേരുടെ ശവസംസ്‌കാരം നടത്തി. ഒരേസമയം 12 പേരുടെ സംസ്‌കാരചടങ്ങുകൾ ക്രമീകരിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മേപ്പാടി ജൂമാമസ്ജിദ് കബർസ്ഥാനിൽ 15 പേരുടെ കബറടക്കം ഇന്ന് നടത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ശേഷിക്കുന്നവരുടെ കബറടക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് മഹല്ല് കമ്മറ്റി ഭ്ാരവാഹികൾ പറഞ്ഞു. നടപടികൾ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരുടെ സംസ്‌കാര ചടങ്ങുകളാണ് ബുധനാഴ്ച മേപ്പാടിയിലെ ക്രിസ്ത്യൻ പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്.
ഉറ്റവരുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്നവർ
സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്ടപ്പെട്ടവരുട നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. ചൊവ്വാഴ്ച രാത്രിവരെ 102 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികളാണ് പൂർത്തിയായത്. മേപ്പാടിയിൽ 69, നിലമ്പൂരിൽ 33 മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം നടപടികൾ ചൊവ്വാഴ്ച അർധരാത്രിയോടെ പൂർത്തിയായിരുന്നു.
Read More
- മുണ്ടക്കൈയിലുണ്ടായിരുന്നത് 500 ലധികം വീടുകൾ, അവശേഷിച്ചത് 30 എണ്ണം മാത്രം
- മുണ്ടക്കൈ ദുരന്തം: തകര്‍ന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങള്‍, പുറത്തെടുക്കൽ ദുഷ്കരം
- വെല്ലുവിളിയായി മഴയും കോടയും;വിശ്രമമില്ലാതെ രക്ഷാദൗത്യം
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.