scorecardresearch

മുണ്ടക്കൈ ദുരന്തം: തകര്‍ന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങള്‍, പുറത്തെടുക്കൽ ദുഷ്കരം

കസേരയിൽ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ടെന്നത് മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്

കസേരയിൽ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ടെന്നത് മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്

author-image
WebDesk
New Update
news

നിലവിൽ നാലു വീടുകളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഈ പ്രദേശത്തുനിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. തകർന്ന വീടുകൾക്കുള്ളിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാദൗത്യം തുടങ്ങിയിട്ടുണ്ട്. നിലവിൽ നാലു വീടുകളിലായി 8 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കസേരയിൽ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ടെന്നത് മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. 

Advertisment

അതേസമയം, തകർന്ന വീടുകൾക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ദുഷ്കരമാണ്. വടംവെട്ടി വലിച്ചാണ് വീടുകളുടെ മേൽക്കൂര മാറ്റുന്നത്. കോൺക്രീറ്റ് മുറിക്കാനും ആഴത്തിൽ കുഴിക്കാനും ഉപകരണങ്ങളില്ലാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. മൃതദേഹങ്ങൾ പൂർണമായും ഇതുവരെ പ്രദേശത്തുനിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്.

മുണ്ടക്കൈ എന്ന ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാലം പൂർണമായും തകർന്നതോടെ ഗ്രാമത്തിലെത്തിപ്പെടുന്നത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഇതിനൊപ്പം മലവെള്ളപ്പാച്ചിലും മഴയും തുടരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

മുണ്ടക്കൈ മേഖലയിലെ പാലം താത്കാലികമായി പുനർനിർമിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സൈന്യത്തിന്റെ സഹായം സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

Advertisment
Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: