scorecardresearch

Daily Horoscope March 29, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടണം. ഉത്തരം ലഭിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിലും, നിങ്ങൾ ചിലപ്പോൾ തെറ്റായ ദിശയിലേക്ക് നീങ്ങിയോക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടണം. ഉത്തരം ലഭിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിലും, നിങ്ങൾ ചിലപ്പോൾ തെറ്റായ ദിശയിലേക്ക് നീങ്ങിയോക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടണം. ഉത്തരം ലഭിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിലും, നിങ്ങൾ ചിലപ്പോൾ തെറ്റായ ദിശയിലേക്കു നീങ്ങിയോക്കാം. പലരും നിങ്ങളെ കുറിച്ച് ചിന്തിച്ച ചില തെറ്റിദ്ധാരണകൾ മാറ്റാൻ നിങ്ങൾക്ക് അടുത്തായി ഒരു അവസരം ലഭിച്ചേക്കാം. നിങ്ങൾ ഉദ്ദേശിക്കുന്ന പരിഹാരങ്ങൾ ചിലപ്പോൾ അതിന് സാധ്യതയില്ലാത്ത മേഖലകളിലായിരിക്കാം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ചാന്ദ്ര മാസത്തിലെ നിലവ് എപ്പോഴും അൽപ്പം പിരിമുറുക്കമുള്ളതാണ്. എന്നാൽ അവസാനം കാര്യങ്ങൾ എത്ര നന്നായി മാറുമെന്ന് നിങ്ങൾ ആശ്ചര്യപ്പെടും. നിങ്ങളുടെ മുഴുവൻ സമീപനവും വൈകാതെ തെളിയിക്കപ്പെടും. നിങ്ങൾ എത്രത്തോളം ശരിയാണെന്ന് കുട്ടികളോ ചെറുപ്പക്കാരോ മനസ്സിലാക്കും. നിങ്ങൾക്ക് മനസിലെ ഒരു ഭാരം ഒഴിവാക്കാൻ വരും മാനങ്ങൾ അവസരം ഒരുക്കും.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ ഇതുവരെ കാടുകയറിയിട്ടില്ല, അതിനാൽ ജാഗ്രത പാലിക്കുക. നിങ്ങൾക്ക് ജോലിസ്ഥലത്താണോ വീട്ടിലാണോ പ്രശ്നമെന്ന് കണ്ടെത്താൻ പ്രയാസമാണ്. ഒരു പക്ഷേ ഇത് രണ്ടും നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ ആകാം. ഇപ്പോഴത്തെ സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ നല്ല വിശ്രമം നിങ്ങൾക്ക് ഗുണകരമാകും. ശക്തമായ ഒരു പ്രതിബദ്ധത ഉപേക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
സൂര്യനും വ്യാഴവും തമ്മിലുള്ള അതിശയകരമായ ബന്ധം, പരമോന്നത സർഗ്ഗാത്മകതയുടെ ഒരു നിമിഷത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷേ സാമ്പത്തിക കാര്യങ്ങൾ, വിദേശ ബന്ധങ്ങൾ, ധാർമ്മിക ചോദ്യങ്ങൾ എന്നിവയെ ഇത് ബാധിച്ചേക്കാം. എന്നാൽ വിദ്യാഭ്യാസ സാധ്യതകളെ പരാമർശിക്കേണ്ടതില്ല. ഈ മേഖലകളിലെല്ലാം നേട്ടങ്ങൾ ഉണ്ടായേക്കുമെന്ന് പറയാതെ വയ്യ.

    ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
    സാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ദിശ കൂടുതൽ വ്യക്തമാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഒരു സാമ്പത്തിക സാഹചര്യമോ മറ്റേതെങ്കിലും വ്യക്തിപരമായ കാര്യമോ ശരിയാക്കണമെങ്കിൽ, മികച്ച അനുഭവങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കണം. നിങ്ങൾ ഭയപ്പെട്ടിരുന്നതിനേക്കാൾ വ്യക്തിപരമായ പ്രശ്‌നപരിഹാരത്തിലേക്ക് നിങ്ങൾ അടുക്കുകയാണ്. എന്നാൽ അത് നിങ്ങൾ വിചാരിച്ച രീതിയിൽ ആയിരിക്കണമെന്നില്ല!

    കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
    നിങ്ങൾ ശരിയായ പാതയിലാണ് എന്നതിന് തെളിവ് വേണമെങ്കിൽ, അടുത്ത സുഹൃത്തുക്കളോട് തിരക്കുക. നിങ്ങൾ ജീവിക്കുന്നതോ ദിവസവും ജോലി ചെയ്യുന്നതോ ആയ ആളുകൾക്ക് കൃത്യമായ കാര്യങ്ങൾ നിങ്ങളോട് പറയാനാകും. എന്നാൽ ഇത് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അവർ മുഴുവൻ സത്യവും പറയുന്നില്ലെങ്കിലും, അവർ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.

    തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
    നിങ്ങൾ ആശയക്കുഴപ്പത്തിലായ വ്യക്തിയാണെന്നതിൽ സംശയമില്ല. നിഗൂഢവും അജ്ഞാതവുമായ എല്ലാത്തിനും ഗ്രഹങ്ങൾ അനുകൂലമായതിനാൽ ചില ശുഭ കാര്യങ്ങൾ സംഭവിക്കും. എന്നിരുന്നാലും, അവർ നിങ്ങളെ ജോലിക്കായി കഠിനാധ്വാനം ചെയ്യുന്നു. അതിനാൽ ചുറ്റിക്കറങ്ങാൻ സമയമില്ല. ഒരു പങ്കാളി ബിസിനസ്സ് അല്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ, അതിരുകൾ പുനർനിർവചിക്കാൻ നിങ്ങൾ നിർബന്ധിതരാകും.

    വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
    കാര്യങ്ങൾ സ്വന്തം വഴിക്ക് പോകട്ടെ, എല്ലാത്തരം പ്രശ്‌നങ്ങളും നിങ്ങൾ സ്വയം പരിഹരിക്കും. നിങ്ങളുടെ സ്വന്തം നിലനിൽപ്പിനായി നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ അപരിചിതരെയും പങ്കാളികളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും അവരുടെ സ്വന്തം വിഡ്ഢിത്തങ്ങൾ പരിഹരിക്കാൻ വിടും. നിങ്ങളെ തടഞ്ഞുനിർത്താൻ അവരെ അനുവദിക്കരുത്. അത് ചിലപ്പോൾ നിങ്ങൾക്ക് തന്നെ വിനയാകും.

    ധനു രാശി (നവംബർ 23 - ഡിസംബർ 22)
    നിങ്ങൾ ഒരു മിതമായ ചുവടുവയ്പ്പ് എന്തിലെങ്കിലും നടത്തിയിട്ടുണ്ടാകാം. ഇപ്പോൾ നിങ്ങളുടെ തല മുകളിലേക്ക് ഉയർത്തുന്നത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നു. ഭാവിയിലെ അഭിവൃദ്ധിക്കായി നിങ്ങളെ സജ്ജമാക്കുന്ന തിരശ്ശീലയ്ക്ക് പിന്നിൽ ചില നീക്കങ്ങൾ പോലും നിങ്ങൾ നടത്തിയേക്കാം. എന്നിരുന്നാലും, പെട്ടെന്നുള്ള ലാഭത്തിൽ കണ്ണു മഞ്ഞളിക്കരുത്, കാരണം പ്രാരംഭ തോന്നലുകൾ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും.

    മകരം രാശി (ഡിസംബർ 23 - ജനുവരി 20)
    നിങ്ങളുടെ വിലയ്ക്ക് പേരിടുന്നതിനോ നിബന്ധനകൾ നിർദ്ദേശിക്കുന്നതിനോ, ശക്തമായ ഒരു സ്ഥാനത്ത് നിങ്ങൾ അപൂർവ്വമായേ ഉണ്ടായിട്ടുള്ളു. ഒരിക്കൽ നിങ്ങൾക്ക് വസ്‌തുതകളും അവയുടെ ആഴത്തിലുള്ള പ്രത്യാഘാതങ്ങളും തിരിച്ചറിയാനാകും. ഒത്തിരി പുറത്തെടുക്കാത്ത കഴിവുകൾ നിങ്ങളുടെ കൈയിലുണ്ട് അതായത് നിങ്ങൾ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്. നിങ്ങൾക്കാവശ്യമുള്ളത് പറയാനുള്ള ശരിയായ വഴി കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യമാണിത്.

    കുഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
    സാമ്പത്തികമോ തൊഴിൽപരമോ ആയ കാര്യങ്ങളിൽ നിങ്ങൾ ഉടൻ തന്നെ ആദ്യ ഘട്ടത്തിലേക്ക് തിരിച്ചെത്തിയേക്കാം. യഥാർത്ഥത്തിൽ ഇതൊരു നല്ല കാര്യമാണ്, നിങ്ങളുടെ വൈകാരിക ജീവിതത്തിൻ്റെ വേരുകളിലേക്ക് തിരികെയെത്തുക എന്നത് നിങ്ങളുടെ ലക്ഷ്യമാക്കുകയും വേണം. നിങ്ങൾ ഒരു നിശ്ചയദാർഢ്യം സ്ഥാപിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടാകും.

    മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
    നിങ്ങൾ ഇപ്പോൾ ഒരു പുതിയ വൈകാരിക യാത്ര ആരംഭിക്കുകയും നിങ്ങളുടെ അഗാധമായ ഉദ്ദേശ്യങ്ങൾ അനാവരണം ചെയ്യുന്ന ഒരു പ്രക്രിയ ആസ്വദിക്കുകയും വേണം. അടുപ്പമുള്ള ആരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിച്ചിട്ടുണ്ടാകാം, എന്നാൽ നിങ്ങൾ ഇനി ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ആത്യന്തികമായി, മറ്റാരെങ്കിലും അവരെ സഹായിക്കുന്നതിന് മുമ്പ് അവർ സ്വന്തം പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

    Check out MoreHoroscopeStories Here 

    daily horoscope Astrology

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: