/indian-express-malayalam/media/media_files/NIlEtY7ZH7DYr7OAlcHo.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അൽപ്പം വെല്ലുവിളി നിറഞ്ഞ ഗ്രഹനിലകൾ കൗതുകകരമായ വഴികളിലൂടെ ജീവിതത്തിൻ്റെ ആനന്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ നിശ്ചയദാർഢ്യത്തോടെയും അച്ചടക്കത്തോടെയും സ്വയം ആഹ്ലാദിക്കാൻ തയ്യാറെടുക്കുക എന്നതാണ് സ്വർഗ്ഗീയ ഉപദേശം! സാംസ്കാരികവും ഉയർന്ന വ്യക്തത്വങ്ങളുമായുള്ള യാത്രകൾ മികച്ച ഉത്തേജനം നൽകും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
വ്യക്തിപരമായ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച് ഇപ്പോഴും വളരെയധികം അനിശ്ചിതത്വം ഉള്ളതായി തോന്നുന്നു. പൂർണ്ണമായി മറ്റുള്ളവരെ പകർത്താൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. അന്തിമ ക്രമീകരണങ്ങളിൽ എത്തിച്ചേരുന്നതിന് ധാരാളം സമയമുണ്ട്, അതിനാൽ അടുത്ത ആഴ്ച എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുക.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാമെങ്കിൽ, തീർച്ചയായും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യണം. ആർക്കും നിങ്ങളെ മികച്ചതാക്കാനോ നിങ്ങളുടെ കണ്ണുകളെ മൂടിക്കെട്ടാനോ കഴിയില്ല. നിങ്ങൾക്ക് ഒരു നിമിഷം ദേഷ്യം വന്നേക്കാം, അടുത്ത നിമിഷം മനോഹാരിതയുടെ ശന്തത നിങ്ങളെ തേടിയെത്തും. മറ്റുള്ളവർ ആശയക്കുഴപ്പത്തിലാണെങ്കിൽ, അത് അവർക്ക് നിങ്ങളോടൊപ്പം തുടരാൻ കഴിയാത്തതുകൊണ്ടാണ്!
- വാരഫലം, മൂലം മുതൽ രേവതി വരെ; March 03-March 09, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 03-March 09, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 03-March 09, 2024, Weekly Horoscope
- 2024 മാർച്ച് മാസത്തിലെ നക്ഷത്രഫലം, മൂലം മുതല്‍ രേവതി വരെ: March 2024 Horoscope
- 2024 മാർച്ച് മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: March 2024 Horoscope
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
പങ്കാളികളോ അടുത്ത കൂട്ടാളികളോ തീർച്ചയായും നിങ്ങൾ കരുതുന്നത്ര പ്രശ്നക്കാരോ ശല്യമോ അല്ല. മറ്റുള്ളവരെ കുറിച്ച് ആകുലപ്പെടുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ സ്വന്തം കാര്യങ്ങൾ നോക്കുക എന്നതാണ് നിങ്ങളുടെ ഏറ്റവും നല്ല നയം. നിങ്ങളുടെ മുൻഗണനകളും തത്വങ്ങളും ക്രമീകരിച്ചുകഴിഞ്ഞാൽ, ആവശ്യമുള്ളവർക്ക് ശരിയായ സഹായം നൽകാൻ നിങ്ങൾക്ക് കഴിയും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ എപ്പോഴെങ്കിലും വിദേശത്തോ, വീട്ടിൽ നിന്ന് അകലെയോ താമസിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നെങ്കിൽ, ലഭ്യമായ ഓപ്ഷനുകൾ അന്വേഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നിമിഷമാണിത്. കാനഡ പോയാൽ വിഷമിക്കരുത്, ഓസ്ട്രേലിയയും ഫ്രാൻസും പണിയെടുക്കുന്നവരെ നിരാശരാക്കാത്ത രാജ്യങ്ങളാണ്. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും തൃപ്തിപ്പെടുത്താൻ ഏതെങ്കിലും യാത്രാ പദ്ധതികൾ തിരഞ്ഞെടുക്കുക. കൂടാതെ, പ്രായമായ ഒരു ബന്ധുവിൻ്റെ ജ്ഞാന വാക്കുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ശല്യപ്പെടുത്താൻ നിങ്ങൾക്ക് അർഹതയുണ്ട്, എന്നാൽ നിങ്ങളുടെ പെരുമാറ്റം ശ്രദ്ധാപൂർവ്വം പരിഗണിക്കണം. ഒരു വശത്ത് ഒരു ഗാനവും നൃത്തവും ഉണ്ടാക്കുന്നതിനും മറുവശത്ത് സ്വയം നിലനിർത്തുന്നതിനും ഇടയിൽ നിങ്ങൾ തകരരുത്. ഒരുപക്ഷേ നിങ്ങളുടെ നിഗൂഢമോ ആത്മീയമോ ആയ ബോധ്യങ്ങൾ നിങ്ങളുടെ കൈയ്യിലുണ്ടായിരിക്കണം.
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 03-March 09, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 03-March 09, 2024, Weekly Horoscope
- 2024 മാർച്ച് മാസത്തിലെ നക്ഷത്രഫലം, മൂലം മുതല്‍ രേവതി വരെ: March 2024 Horoscope
- 2024 മാർച്ച് മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: March 2024 Horoscope
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾ കൂടുതൽ മുന്നോട്ട് പോകുന്നതിന് മുമ്പ് വിദഗ് നിയമോപദേശം സ്വീകരിക്കുക എന്നതാണ് നിങ്ങളുടെ മികച്ച ഓപ്ഷൻ. നിങ്ങളുടെ സാമൂഹിക ശുഭാപ്തിവിശ്വാസം അതിരുകളില്ലാത്തതായിരിക്കണം, എന്നാൽ നിങ്ങൾ സ്വയം രണ്ടുതവണ ബുക്ക് ചെയ്യുകയോ അല്ലെങ്കിൽ വളരെയധികം പ്രതിബദ്ധതകൾ ഏറ്റെടുക്കുകയോ ചെയ്യുന്ന തരത്തിൽ നിങ്ങൾ അകന്നുപോയേക്കാം. പഴയ സുഹൃത്തുക്കളുമായി ബന്ധപ്പെടുക - നിങ്ങളിൽ നിന്ന് കേൾക്കാൻ ആരെങ്കിലും കാത്തിരിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
സംതൃപ്തി, മൂല്യവത്തായ പ്രവർത്തനങ്ങളിൽ പൂർണമായി മുഴുകിയിരിക്കുന്നതിൽ നിന്നാണ് വരുന്നതെന്ന് പറയപ്പെടുന്നു. ഇത് തിരക്കുള്ള ദിവസമായിരിക്കണം, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. നിങ്ങൾക്ക് സ്വയം പരിധി വരെ നീട്ടിയേക്കാം, കാരണം നിങ്ങൾ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു, വരും ദിവസങ്ങളിൽ നിങ്ങൾക്ക് കൂടുതൽ സമയം വിശ്രമിക്കാനും ആസ്വദിക്കാനും കഴിയും.
ധനുരാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ ബന്ധങ്ങളിലൂടെ മാറ്റത്തിന്റെ കാറ്റ് വീശുന്നു. നിങ്ങൾ കേൾക്കാൻ പഠിക്കണം എന്നതാണ് നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. അനാവശ്യമായി വിലയിരുത്താതെ മറ്റുള്ളവരുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാനും ശ്രമിക്കണം.
- വീട് പണി എന്ന് തുടങ്ങാം? 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി അറിയാം
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- പുതുവര്‍ഷത്തില്‍ തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ ഗ്രഹനിലയിലെ ഏറ്റവും ശക്തമായ പ്രദേശങ്ങളിൽ ചിലത് വീട്, ജോലി, പണം എന്നിവയെ ബാധിക്കുന്നു. ഈ വ്യത്യസ്‌ത മേഖലകളെല്ലാം എങ്ങനെ മികച്ച രീതിയിൽ സംയോജിപ്പിക്കാം എന്നതിനെ നിയന്തിക്കുന്നു. നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, വിചാരിച്ചതിലും വേഗത്തിൽ വീട്ടിൽ പണം നൽകാനാകുമെന്ന് ഒരു വ്യാഖ്യാനം സൂചിപ്പിക്കുന്നു.
കുഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ചെറിയ വിനോദയാത്രകൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ ദിവസമാണ്. സന്തോഷകരമായ കരാറുകൾ തേടിയെത്താം. പ്രായോഗികവും സാധ്യമായതുമായ നിങ്ങളുടെ ആശയങ്ങളുമായി എല്ലാവരും പൊരുത്തപ്പെടണമെന്ന് നിർബന്ധിക്കരുത്. അവയെല്ലാം അഭിവൃദ്ധി പ്രാപിക്കാൻ സാധ്യതയുമുണ്ട്. അവർ നിങ്ങളോട് യോജിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട.
മീനരാശി (ഫെബ്രുവരി 20 - മാർച്ച് 20)
കാവൽ നിൽക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാം, ആരെങ്കിലും ഇന്ന് മുതലെടുക്കുകയാണെങ്കിൽ, അത് പണത്തിൻ്റെ കാര്യത്തിലാകാം. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ഒരു ചുവടുവയ്ക്കുത്തതിനുമുള്ള മികച്ച സമയമാണിത്. അറ്റകുറ്റപ്പണികൾ ആവശ്യമുള്ള എല്ലാം ശരിയാക്കിക്കൊണ്ട് ആരംഭിക്കുക.
Check out More Horoscope Stories Here
- അക്കങ്ങളിൽ തെളിയും ഭാവികാലം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Karthika Star Predictions in malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- രോഹിണി നക്ഷത്രം; ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us