/indian-express-malayalam/media/media_files/WFT8zUXyi8RH6lhTc6Bl.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ കുംഭം രാശിയിൽ ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. മാർച്ച് 7 ന് ബുധൻ കുംഭത്തിൽ നിന്നും തൻ്റെ നീചക്ഷേത്രമായ മീനത്തിലേക്ക് സംക്രമിക്കുകയാണ്. ബുധൻ്റെ മൗഢ്യസ്ഥിതി തുടരുന്നുമുണ്ട്. മാർച്ച് 7 ന് തന്നെ ശുക്രൻ മകരത്തിൽ നിന്നും കുംഭത്തിലേക്ക് പ്രവേശിക്കുന്നു.
വ്യാഴം മേടം രാശിയിൽ ഭരണിയിൽ സഞ്ചാരം തുടരുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ മൗഢ്യം പ്രാപിച്ച നിലയിൽ തുടരുന്നു. ചൊവ്വ ഉച്ചക്ഷേത്രമായ മകരം രാശിയിലാണ്. രാഹു അപസവ്യ ഗതിയിൽ മീനം രാശിയിലും കേതു കന്നി രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ അഥവാ കറുത്ത പക്ഷത്തിലാണ്. സപ്തമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളാണ് ഈയാഴ്ച.
അനിഴം മുതൽ അവിട്ടം - ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രസഞ്ചാരം. ഞായറും തിങ്കൾ വൈകിട്ട് വരെയും മേടക്കൂറുകാരുടെ അഷ്ടമരാശിക്കൂറാണ്. തുടർന്ന് ബുധനാഴ്ച രാത്രിവരെ ഇടവക്കൂറുകാരുടെയും, തദനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ മിഥുനക്കൂറുകാരുടെയും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. ശനിയാഴ്ചയും കടന്ന് അടുത്ത ആഴ്ചയിലേക്ക് കർക്കടകക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് തുടരപ്പെടുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വായിക്കാം.
അശ്വതി
ആദ്യത്തെ രണ്ട് ദിവസങ്ങൾക്ക് ശോഭ കുറയാം. കാര്യതടസ്സം ഏർപ്പെടാനിടയുണ്ട്. അലച്ചിലിനും വഴിയൊരുങ്ങാം. മറ്റു ദിവസങ്ങൾ ഉന്മേഷകരമാവും. മുൻ തീരുമാനങ്ങൾക്ക് അനുസൃതമായിത്തന്നെ പ്രവർത്തിക്കാൻ കഴിയുന്നതായിരിക്കും.ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാവുകയില്ല. തൊഴിൽ രംഗത്ത് ആശാവഹമായ പുരോഗതി ദൃശ്യമാകുന്നതാണ്. എതിരാളികളുടെ ഉപജാപങ്ങളെ ചെറുക്കാൻ കഴിയും. കലാപ്രവർത്തനം കൊണ്ട് പൊതുജനമധ്യത്തിൽ സ്വീകാര്യതയും അംഗീകാരം നേടിയെടുക്കുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ പതിനൊന്നിലേക്ക് സംക്രമിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. ഉദ്യോസ്ഥർക്ക് അധികാരം നിലനിർത്താനാവും. പുതുപദവികൾ / ചുമതലകൾ ലഭിച്ചേക്കാം. നിക്ഷേപങ്ങളിൽ നിന്നും ലാഭം ഉയരുന്നതാണ്. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. സുഖഭോഗങ്ങൾ ഉണ്ടാവും. മറ്റുളളവരുടെ പ്രശംസ നേടുന്ന വിധം കഴിവുകൾ പുറംലോകം അറിയുന്നതാണ്. പരീക്ഷയ്ക്കായി നല്ല തയ്യാറെടുപ്പ് നടത്തും. വാരാദ്യത്തിൽ സുഖക്കുറവുണ്ടാകും.
കാർത്തിക
നല്ലകാര്യങ്ങൾ മനസ്സിലുണ്ടാവും. എന്നാൽ പ്രായോഗികമാവാൻ ക്ലേശിച്ചേക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിക്കണമെന്നില്ല. വെറുതെയായല്ലോ എന്ന തോന്നലും ഉണ്ടായേക്കും. എന്നാലും 10,11 ഭാവങ്ങളിലെ ഗ്രഹാനുകൂല്യത്താൽ ചില നേട്ടങ്ങളെങ്കിലും കരഗതമാവാതിരിക്കില്ല. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത പ്രതീക്ഷിക്കാം. ധനപരമായി ആശ്വസിക്കാറാവും. പഠിതാക്കൾ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതാണ്.
രോഹിണി
സർഗപരമായ കഴിവുകൾ വളർത്താനാവും. ഗാനം, ചിത്രകല, സാഹിത്യം മുതലായ മേഖലകളിൽ കൂടുതൽ പഠനം നടത്തും. അതിന്നൊപ്പം തന്നെ ലോകവിജ്ഞാനം സമ്പാദിക്കുന്നതിന് സമയം കണ്ടെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭകാര്യാരംഭം ഉചിതമല്ല. കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ വേണം. വാക്കുകൾക്ക് പാരുഷ്യം ഏറുന്നതായി പരാതി കേൾക്കുന്നതാണ്. മകൻ്റെ പരീക്ഷയ്ക്ക് മാനസിക പിന്തുണ നൽകാൻ ലീവെടുക്കും. സഹപ്രവർത്തകർ അധികച്ചുമതല ഏറ്റെടുക്കുന്നതാണ്.
മകയിരം
ഗുണദോഷങ്ങൾ മാറി മാറി അനുഭവപ്പെടുന്ന ആഴ്ചയാണ്. അഷ്ടമരാശിക്കൂറ് വരുന്നതിനാൽ മനസ്സ് ഇടയ്ക്ക് വ്യാകുലമാകും. ചിന്ത കൂടുന്നതാണ്. എന്നാൽ കർമ്മരംഗത്ത് ഉദാസീനത പ്രകടമാവും. കുടുംബാംഗങ്ങളുടെ രോഗമോ വിഷമതകളോ തന്നെയും ബാധിച്ചേക്കും. വസ്തുവിൻ്റെ വില്പന കുറച്ചുകൂടി നീളുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി അവസാനനിമിഷം വന്നെത്തിയേക്കും. തട്ടകത്തിൻ്റെ ആഘോഷങ്ങളിൽ മുഴുമനസ്സോടെ പങ്കെടുക്കാൻ സാഹചര്യം അനുകൂലമല്ലെന്ന് വരാം.
തിരുവാതിര
പങ്കുകച്ചവടത്തിൽ നിന്നും തരക്കേടില്ലാത്ത നേട്ടങ്ങളുണ്ടാകും. വ്യാപാരയാത്രകൾ ഗുണകരമാവുന്നതാണ്. വായ്പയുടെ തിരിച്ചടവ് സാധ്യമാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമായേക്കും. ദാമ്പത്യത്തിൽ സംതൃപ്തി ഉണ്ടാകുന്നതാണ്. കുടുംബത്തോടൊപ്പം വിനോദയാത്രകൾ, വിശിഷ്ട ഭോജ്യം, ബന്ധുസന്ദർശനം ഇവയ്ക്കവസരം ഉണ്ടാകും. കർമ്മമേഖലയിൽ ഉണർവ്വനുഭവപ്പെടും. ഗതകാലസ്മരണകൾ മനസ്സിനെ ആർദ്രമാക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രതയുണ്ടാവണം.
പുണർതം
ശുഭകാര്യങ്ങൾ നടക്കുന്നതാണ്. മകളുടെ കല്യാണക്കാര്യം ഏതാണ്ട് തീരുമാനിച്ചേക്കും. സാമ്പത്തിക ആവശ്യങ്ങൾക്ക് നാട്ടിലെ വസ്തുവിൽക്കാൻ ശ്രമം തുടങ്ങുന്നതാണ്. കിടപ്പ് രോഗികൾക്ക് ആശ്വാസം കിട്ടുന്നതായിരിക്കും. തൊഴിലിടത്തിൽ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോകും. അധികച്ചുമതലകൾ സഹപ്രവർത്തകർ ഏറ്റെടുക്കുന്നതാണ്. പരീക്ഷക്കൊരുങ്ങുന്നവർ ആലസ്യം ഉപേക്ഷിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുന്നത് ഉത്തമം.
പൂയം
ഗാർഹിക സുഖം അനുഭവപ്പെടുന്നതാണ്. വീടിൻ്റെ പുതുക്കിപ്പണി പൂർത്തിയായേക്കും. വിലകൂടിയ എന്നാൽ അത്യാവശ്യം ആയ ചില ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ വേണ്ടുവോളം ലഭിക്കുന്നതാണ്. പ്രണയികൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാവും. മകൻ്റെ പഠനത്തിലും പരീക്ഷാ തയ്യാറെടുപ്പുകളിലും തൃപ്തി തോന്നാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്വയമേവ മുന്നോട്ടിറങ്ങിയേക്കും. ശനിയാഴ്ച അഷ്ടമരാശിക്കൂറ് ആകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.
ആയില്യം
നക്ഷത്രാധിപനായ ബുധൻ മൗഢ്യത്തിലാണ്. ഈയാഴ്ച പകുതി മുതൽ നീചത്തിലും പ്രവേശിക്കുന്നു. അതിനാൽ സമയത്തിൻ്റെ അനുകൂലത കുറയാം. എളുപ്പത്തിൽ നേടാം എന്ന് കരുതിയവ അങ്ങനെയല്ലെന്ന് വരുന്നതാണ്. വേണ്ടപ്പെട്ടവരുടെ വിരഹ - വിയോഗ വാർത്ത മനസ്സിനെ മ്ളാനമാക്കും. വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഒരു സാധ്യതയാണ്. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാവില്ല. ഉദ്യോഗസ്ഥർക്ക് മുഷിഞ്ഞ് ജോലി ചെയ്യേണ്ടിവരും. ഒരിക്കൽ പൂർത്തിയാക്കിയ ജോലി പിന്നെയും ആദ്യം മുതൽ തുടരപ്പെടുന്നതാണ്.
Read More
- ബുധൻ ദുർബലനാകുമ്പോൾ, അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- ബുധൻ ദുർബലനാകുമ്പോൾ: ജീവിത പങ്കാളിയുമായി പിണക്കത്തിന് ഇടയുണ്ട്, പ്രണയിതാക്കൾ തമ്മിൽ വൈരസ്യമേറിയേക്കും
- ബുധൻ ദുർബലനാകുമ്പോൾ: ഗാർഹികാന്തരീക്ഷം കലുഷമാവുന്നതാണ്, തൊഴിലിടത്തിലും പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം
- Weekly Horoscope (February 25– March 02, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 26 to March 03
- സമ്പൂർണ്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; February 25-March 02, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us