scorecardresearch

ബുധൻ ദുർബലനാകുമ്പോൾ: ഗാർഹികാന്തരീക്ഷം കലുഷമാവുന്നതാണ്, തൊഴിലിടത്തിലും പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം

ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്-മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്-മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Budhan Horoscope

മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാരുടെ ഫലം

2024 മാർച്ച് 7 ന്, (1199 കുംഭം 23 ന്) ബുധൻ (Mercury) നീചരാശിയായ മീനത്തിലേക്ക് പ്രവേശിക്കുന്നു. മാർച്ച് 25 വരെ ബുധൻ മീനം രാശിയിൽ തുടരും. അതിൽ തന്നെ മാർച്ച് 14 വരെ മൗഢ്യം എന്ന അവസ്ഥയും ബുധനുണ്ട്. നീചവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്നത് ഒരു ഗ്രഹത്തിനെ സംബന്ധിച്ച് വലിയ ദൗർബല്യമാണ്. 
         
മനുഷ്യർക്ക് ജീവിതത്തിൽ ഉയർച്ചതാഴ്ചകളും, ശുഭാശുഭത്വങ്ങളും ഒക്കെ ഉള്ളതുപോലെ ഗ്രഹങ്ങൾക്കുമുണ്ട്, ഇപ്പറഞ്ഞ രണ്ടവസ്ഥകളും. ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ശക്തി 100 പോയിൻ്റാണെന്ന് സങ്കല്പിക്കാം. എങ്കിൽ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിൻ്റെ ബലം പൂജ്യം തന്നെയാണ്. പന്ത്രണ്ടു രാശികളിൽ മീനം രാശി ഇപ്രകാരം ബുധൻ്റെ ശക്തികളെ നെല്ലിപ്പലകയിലെത്തിക്കുന്ന നീചരാശിയാകുന്നു. സൂര്യൻ്റെ സാമീപ്യത്താൽ ഗ്രഹങ്ങൾക്കുണ്ടാവുന്ന നിർജ്ജീവാവസ്ഥ തന്നെയാണ് 'മൗഢ്യം' എന്ന വാക്കിലൂടെ വിവക്ഷിക്കപ്പെടുന്നത്.

Advertisment

കുറച്ചുനാളായി ബുധൻ മൗഢ്യത്തിലാണ്. നീചവും മൗഢ്യവും ഏകകാലത്ത് സംഭവിക്കുമ്പോൾ ഒരു ഗ്രഹം, കവിവാക്യം വ്യക്തമാക്കും വിധം "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന അവസ്ഥയിലായിരിക്കും. പ്രസ്തുത ഗ്രഹത്തിന് യാതൊരു ഗുണവും ചെയ്യാൻ കഴിയില്ല. എന്നാൽ ദോഷം ചെയ്യാനായേക്കും. 
           
ബുധൻ പ്രവേശിക്കുന്ന മീനം രാശിയിൽ രാഹു സ്ഥിതി ചെയ്യുന്നുണ്ട്. മാർച്ച് 14 ന് അവിടേക്ക് സൂര്യനും പ്രവേശിക്കുന്നു. ഈ പാപഗ്രഹങ്ങളുടെ ഇടയിൽ പെടുന്ന ബുധൻ്റെ നില കൂടുതൽ പരുങ്ങലിലാവും. ശരിക്കും "കടലിനും ചെകുത്താനും ഇടയിൽ" എന്ന അവസ്ഥയാവും ഇത്. കഷ്ടിച്ച് ഇരുപത് ദിവസങ്ങളാണ് ബുധന് മീനം രാശിയിൽ സ്ഥിതിവരുന്നത്.

 മീനം രാശി വ്യാഴത്തിൻ്റെ വീടാണ്. ഗ്രഹങ്ങളുടെ ഇടയിൽ ശത്രു, മിത്രം, സമൻ എന്നീ മൂന്നുതരം ബന്ധങ്ങളുണ്ട്. ബുധന് 'സമൻ' ആണ് വ്യാഴം. എന്നാൽ വ്യാഴത്തിന് 'ശത്രു'വാണ് ബുധൻ. ഇക്കാര്യവും ബുധൻ്റെ മീനം രാശിയിലെ സഞ്ചാരഫലത്തെ സ്വാധീനിക്കുന്നതാണ്. 

മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും അഥവാ കൂറുകളിലും, അവയ്ക്കുള്ളിലായി വരുന്ന  മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത്  നക്ഷത്രങ്ങളിലും ജനിച്ചവർക്ക് ബുധൻ്റെ  ഈ ദുർബലാവസ്ഥ എന്തെല്ലാം ഫലങ്ങളാണ് നൽകുക എന്നതാണ് ഇവിടെ അപഗ്രഥിക്കുന്നത്.

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ധനുക്കൂറിന് 7, 10 ഭാവങ്ങളുടെ അധിപനാണ് ബുധൻ. നാലാമിടത്ത് സഞ്ചരിക്കുന്നു. നാലിലെ ബുധസ്ഥിതി ഗുണകരമാണ്. എന്നാൽ നീചസ്ഥിതിയാകയാലും ഒപ്പം രാഹു ഉള്ളതിനാലും അത്ര അനുകൂലത പ്രതീക്ഷിക്കേണ്ടതില്ല. മാനസികാരോഗ്യം തെല്ല് ദുർബലമായേക്കാം. അമ്മയുടെ ആരോഗ്യസ്ഥിതിയിലും കരുതൽ വേണം. തൊഴിലിടത്തിലും ചെറുപ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. പൊതുവേ നാലാമെടം വീടിനെ കുറിക്കുന്നതാകയാൽ ഗാർഹികാന്തരീക്ഷം കലുഷമാവുന്നതാണ്. മകൻ്റെ നിർബന്ധശീലം മനപ്രയാസത്തിന് കാരണമായേക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണ്ടതുണ്ട്. സുഹൃത്തുക്കളുടെ വാഗ്ദാനം പാഴായേക്കും. അയൽ ബന്ധങ്ങളിൽ രമ്യത കുറയാം. മകളുടെ വിവാഹകാര്യത്തിൽ അനിശ്ചിതത്വം തുടരപ്പെടുന്നതാണ്. അമ്മാവൻ തുടങ്ങിയ അമ്മവഴിയുള്ള ബന്ധുക്കൾ നിസ്സഹകരണവും വിഷമിപ്പിക്കാം.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരക്കൂറിൽ ജനിച്ചവർക്ക് ഗുണപ്രദനും ഭാഗ്യദാതാവും ആണ് ബുധൻ. അതോടൊപ്പം തന്നെ ആറാം ഭാവാധിപത്യത്താൽ ചില ദോഷങ്ങൾ സൃഷ്ടിക്കാനും കഴിയും. മീനത്തിൽ സഞ്ചരിക്കുന്ന ബുധൻ ദേഹക്ലേശം, ശത്രുശല്യം, ഭാഗ്യഭ്രംശം ഇവയ്ക്ക് കാരണമാകാം. പ്രതീക്ഷിത നേട്ടങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' വഴുതിപ്പോകാൻ സാധ്യതയുണ്ട്. എല്ലാക്കാര്യത്തിലും അവിചാരിത തടസ്സങ്ങൾ വന്നേക്കാം. സഹോദര ഗുണം കുറയും. ചില വാക്കുകൾ സഹോദരരെ വിഷമിപ്പിക്കാനോ കുപിതരാക്കാനോ ഇടയുണ്ട്. സഹായിക്കാമെന്നേറ്റവർ കൈമലർത്തിയേക്കും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. സുലഭവസ്തുക്കൾ ദുർലഭമാകാം. വീടുവിട്ട് നിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. സമൂഹമദ്ധ്യത്തിൽ അവമതിക്കപ്പെടാൻ സാഹചര്യം വരാം. വാക്കിലും പ്രവൃത്തിയിലും ഏറ്റവും കരുതൽ പുലർത്തണം.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാൽ)

പഞ്ചമ, അഷ്ടമ ഭാവങ്ങളുടെ നാഥനാണ് ബുധൻ. രണ്ടാം ഭാവത്തിൽ ദുർബലനായി സഞ്ചരിക്കുകയാണ്. ധനസമൃദ്ധിയും വാക്ശുദ്ധിയും ഭവിക്കുമെന്നാണ് നിയമങ്ങളിലുള്ളത്. എന്നാൽ രാഹുയോഗം, നീചമൗഢ്യാദികൾ എന്നിവയാൽ ഗുണത്തോടൊപ്പം ദോഷവും അനുഭവത്തിലെത്തും. ന്യായമായ വഴികളിലൂടെ ലഭിക്കേണ്ടതായ ധനം കൈവശം വന്നുചേരുന്നതാണ്. വാഗ്ദാനങ്ങൾ ഇങ്ങോട്ടും അങ്ങോട്ടും പാലിക്കപ്പെടും. കാര്യസാധ്യത്തിനായി കളവ് പറയേണ്ടി വന്നേക്കാം. 
അനാവശ്യ പദങ്ങൾ, ദ്വയാർത്ഥപദങ്ങൾ ഇവ മനപ്പൂർവമല്ലാതെ തന്നെ ഉപയോഗിച്ചേക്കും.  പഠനത്തിൽ മുന്നേറുമെങ്കിലും മുഴുവൻ കഴിവുകളും പുറത്തെടുക്കാനായി എന്നുവന്നേക്കില്ല. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാം.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം,  ഉത്രട്ടാതി, രേവതി)

നാലും ഏഴും ഭാവാധിപനാണ് മീനക്കൂറുകാർക്ക് ബുധൻ. അതിനാൽ കേന്ദ്രാധിപത്യം എന്ന ദോഷമുണ്ട്, ബുധന്. ജന്മരാശിയിൽ ഏറ്റവും ബലരഹിതനായിട്ടുള്ള ബുധൻ സഞ്ചരിക്കുന്നത് അശുഭവുമാണ്. രാഹുവിനോടൊപ്പം ചേരുന്ന ബുധൻ സമാധാനത്തിന് ഭംഗമുണ്ടാക്കും. കർമ്മരംഗം മ്ളാനമാവുന്നതാണ്. നിരന്തര പ്രയത്നത്തിന് മുതിരുകയില്ല. പ്രണയികൾക്ക് ഇച്ഛാഭംഗം വരുത്തിയേക്കും. ദാമ്പത്യ ജീവിതത്തിൽ സ്വൈരക്കേടുണ്ടാക്കുന്നതാണ്. നിഷ്പ്രയോജന കാര്യങ്ങൾക്കായി ഊർജ്ജവും നേരവും കളയും. ബന്ധുക്കളുമായി പിണങ്ങും. അറിവുകൾ ശിഥിലമാവും. ആവശ്യമുള്ളപ്പോൾ പലതും ഓർമ്മയുണ്ടാവില്ല. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിച്ചേക്കും. കണിശത ഒരു കാര്യത്തിലും പുലർത്താൻ കഴിയില്ല.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: