/indian-express-malayalam/media/media_files/uploads/2022/08/Excercise.jpg)
ആരോഗ്യപരിപാലനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് വ്യായാമം. കൃത്യമായ വ്യായാമം ശീലമാക്കുന്നത് സ്ത്രീകളുടെ ഗർഭധാരണസാധ്യതകളെയും സ്വാധീനിക്കുന്ന കാര്യമാണ്. ആരോഗ്യകരമായ ശരീര ഭാരം, മികച്ച കായിക ക്ഷമത എന്നിവ നിങ്ങളുടെ പ്രത്യുൽപാദന സംവിധാനം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും. ഇത് ഗർഭിണിയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
"പതിവ് വ്യായാമം, സമീകൃതാഹാരം എന്നിവ ഇൻസുലിൻ ഉൾപ്പെടെയുള്ള ഹോർമോണുകളെ നിയന്ത്രിക്കാനും ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ലൈംഗിക ഹോർമോണുകൾ നിയന്ത്രിക്കാനും, ക്രമമായ ആർത്തവചക്രം, അണ്ഡോത്പാദനം എന്നിവയ്ക്കും അത്യന്താപേക്ഷിതമാണ്. ക്രമരഹിതമായ ആർത്തവമുള്ള സ്ത്രീകൾക്ക്, വ്യായാമം അവരുടെ സൈക്കിളുകളെ നിയന്ത്രിക്കാൻ സഹായിക്കും, അണ്ഡോത്പാദനം പ്രവചിക്കുന്നതും ഇതുവഴി എളുപ്പമാകും," മദർഹുഡ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രതിമ താംകെ പറഞ്ഞു.
ആരോഗ്യകരമായ ഭാരനിയന്ത്രണം
ഭാരം കുറയുന്നതും ഭാരം കൂടുന്നതും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളെ ആരോഗ്യകരമായ ഭാരം കൈവരിക്കാനും നിലനിർത്താനും സഹായിക്കും, ഇത് ഫെർട്ടിലിറ്റിക്ക് നിർണായകമാണ്.
ഹോർമോണുകളെ സന്തുലിതമാക്കും
ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട ഹോർമോണുകൾ ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകളെ സന്തുലിതമാക്കാൻ വ്യായാമം സഹായിക്കും. ക്രമമായ ആർത്തവചക്രത്തിനും അണ്ഡോത്പാദനത്തിനും സമതുലിതമായ ഹോർമോണുകൾ അത്യന്താപേക്ഷിതമാണ്, ഇത് ഗർഭിണിയാകുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്.
സമ്മർദം കുറയ്ക്കും
സമ്മർദം ഹോർമോൺ ബാലൻസിനെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. സമ്മർദ്ദം കുറയ്ക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച മാർഗമാണ് വ്യായാമം. ശാരീരിക ചലനങ്ങളും റിലാക്സേഷൻ രീതികളും സംയോജിപ്പിക്കുന്ന യോഗ, മെഡിറ്റേഷൻ പോലുള്ള വ്യായാമങ്ങൾ ഫലപ്രദമാണ്
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
വ്യായാമം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, പ്രത്യുൽപാദന അവയവങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. നല്ല രക്തചംക്രമണം പ്രത്യുത്പാദന അവയവങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
പ്രത്യുൽപാദന ആരോഗ്യം വർദ്ധിപ്പിക്കുന്നു
പതിവ് വ്യായാമം നിങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും. ഇത് അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും, ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആത്മവിശ്വാസവും ശരീര സൗന്ദര്യവും വർദ്ധിപ്പിക്കുന്നു
ആരോഗ്യത്തെക്കുറിച്ചുമുള്ള പോസിറ്റീവ് കാഴ്ചപ്പാട് നിങ്ങളുടെ ആത്മവിശ്വാസവും ശരീര പ്രതിച്ഛായയും വർദ്ധിപ്പിക്കും. ഈ മാനസികാവസ്ഥ നിങ്ങളുടെ വൈകാരിക ക്ഷേമം വർദ്ധിപ്പിക്കും, ഇത് ആരോഗ്യകരമായ ഗർഭധാരണത്തിന് അത്യന്താപേക്ഷിതമാണ്.
ഏതൊക്കെ വ്യായാമങ്ങളാണ് ഇതിനായി പരിശീലിക്കേണ്ടത്? എന്നു വിശദമാക്കുകയാണ് സെപാലിക ഫെർട്ടിലിറ്റിയിലെ കോ ഫൗണ്ടറായ ശ്രദ്ധ അഗർവാൾ.
- ഹൃദയമിടിപ്പ് കൂട്ടാൻ സഹായിക്കുന്ന വ്യായാമങ്ങൾ
- ശ്വാസോച്ഛ്വാസം കൂട്ടാൻ സഹായിക്കുന്ന വ്യായാമങ്ങൾ
- ശരീരം നന്നായി വിയർക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ
എത്ര സമയം വ്യയാമം ചെയ്യാം?
വ്യായാമകാര്യങ്ങളിലും ഒരു ബാലൻസ് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. അമിതമോ തീവ്രമോ ആയ വ്യായാമം ചില സന്ദർഭങ്ങളിൽ ആർത്തവചക്രം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. തീവ്രമായ വ്യായാമത്തെ സമ്മർദ്ദത്തിന്റെ ഒരു രൂപമെന്ന രീതിയിലാണ് ശരീരം മനസ്സിലാക്കുക, ഇത് ക്രമരഹിതമായ ആർത്തവത്തിലേക്കും അമെനോറിയയിലേക്കും (ആർത്തവത്തിന്റെ അഭാവം) നയിക്കാം. ഇത് പ്രത്യുൽപാദനത്തെ തടസ്സപ്പെടുത്തും. അതിനാൽ വ്യായാമം സന്തുലിതമാക്കാൻ ശ്രദ്ധിക്കണമെന്നാണ് ഡോ. പ്രതിമ താംകെ പറയുന്നത്.
പുതിയ വ്യായാമമുറകൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാം. അതുകെണ്ട് തന്നെ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്. ഗർഭധാരണത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലെ ഒരംശം മാത്രമാണ് വ്യായാമം. അതുകൊണ്ട് തന്നെ മറ്റു പ്രശ്നങ്ങളും ഇതിനോടൊപ്പം കണ്ടെത്തി വേണ്ട പരിഹാരങ്ങൾ സ്വീകരിക്കുക.
Check out More Health Articles Here
- വിരലുകൾ 'ഞൊട്ട' ഒടിക്കുന്നത് ആരോഗ്യകരമാണോ?
- ഗ്രീൻ പീസ് എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം?
- ഡ്രാഗൺ ഫ്രൂട്ട് വിട്ടുമാറാത്ത രോഗങ്ങൾക്കും പരിഹാരമോ?
- സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ?
- ഉള്ളി നീരും വിറ്റാമിൻ ഇ ഓയിലും മാത്രം മതി; കൊഴിച്ചിൽ മാറി മുടി തഴച്ചുവളരും
- മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
- മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
- മുടി കൊഴിയുന്നുണ്ടോ? ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്?
- ശരീരഭാരം നിയന്ത്രിക്കാൻ ഈ അടിപൊളി ടിപ്സ് അറിഞ്ഞിരിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us