scorecardresearch

ഡ്രാഗൺ ഫ്രൂട്ട് വിട്ടുമാറാത്ത രോഗങ്ങൾക്കും പരിഹാരമോ?

കലോറി കുറഞ്ഞ ഡ്രാഗൺ ഫ്രൂട്ടിൽ, വിറ്റാമിൻ സി, ഇരുമ്പ് , കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയ പോഷക ഘടന ഡോ. സുഷമ വിശദീകരിക്കുന്നു.

കലോറി കുറഞ്ഞ ഡ്രാഗൺ ഫ്രൂട്ടിൽ, വിറ്റാമിൻ സി, ഇരുമ്പ് , കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയ പോഷക ഘടന ഡോ. സുഷമ വിശദീകരിക്കുന്നു.

author-image
Health Desk
New Update
Dragon Fruit 2

ഡ്രാഗൺ ഫ്രൂട്ട് (ചിത്രം: പിക്സബേ)

പലപ്പോഴും വഴിയോരങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും കച്ചവടത്തിന് വച്ചിരിക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കണ്ട് 'ഇതെന്ത് പഴമാണ്' എന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. മലയാളികൾക്ക് ഇപ്പോൾ പരിചിതമാണെങ്കിലും കുറച്ചുകാലം മുൻപ് അപരിചിതമായിരുന്നു ഈ വിചിത്ര രൂപമുള്ള അമേരിക്കകാരൻ. മെക്‌സിക്കോ, മധ്യ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഡ്രാഗൺ ഫ്രൂട്ട് എത്തിയതെന്നാണ് കണക്കാക്കുന്നത്.

Advertisment

രുചിയിൽ കിവി, പിയർ തുടങ്ങിയ വിദേശയിനം പഴങ്ങളോട് സാമ്യമുണ്ടെങ്കിലും ഇവയെക്കാൾ കൂടുതൽ പോഷകഗുണമുള്ളവയാണ് ഡ്രാഗൺ ഫ്രൂട്ട്. പിറ്റയ എന്നും അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ടിന്റെ പോഷകാഹാര ഘടന, ഇനത്തെയും പാകത്തിനേയും ആശ്രയിച്ച് വ്യത്യാസപ്പെടാം. എന്നിരുന്നാലും, പൊതുവേ "കലോറിയിൽ കുറവാണെന്നും അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും," ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോക്ടർ ജി സുഷമ പറഞ്ഞു.

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ

കലോറി കുറഞ്ഞ ഈ പഴങ്ങളിൽ, വിറ്റാമിൻ സി, ഇരുമ്പ് , കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയ പോഷക ഘടന ഡോ. സുഷമ വിശദീകരിക്കുന്നു.

കലോറികൾ: 60-80
കാർബോഹൈഡ്രേറ്റ്സ്: 9-14 ഗ്രാം
നാരുകൾ: 1-5 ഗ്രാം
പ്രോട്ടീൻ: 1-2 ഗ്രാം 
വിറ്റാമിൻ സി:  20-30% ശുപാർശ ചെയ്യുന്ന പ്രതിദിന മൂല്യം (ഡിവി)
ഇരുമ്പ്: 4 -10% ഡിവി
കാൽസ്യം: 1-4% ഡിവി
മഗ്നീഷ്യം:  6-10% ഡിവി

Advertisment

ഈ മൂല്യങ്ങൾ വ്യത്യാസപ്പെടാം, ഡ്രാഗൺ ഫ്രൂട്ടിൽ മറ്റ് മൈക്രോ ന്യൂട്രിയന്റുകളും  ആന്റിഓക്‌സിഡന്റുകളും ചെറിയ അളവിൽ അടങ്ങിയിയിട്ടുണ്ടെന്നും ഡോ ​സുഷമ പറഞ്ഞു.

Dragon Fruit
(ചിത്രം : പിക്സബേ)

ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ഡ്രാഗൺ ഫ്രൂട്ടിൽ കാണപ്പെടുന്ന വിറ്റാമിൻ സി, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. അണുബാധകളും രോഗങ്ങളും തടയാനും ചെറുക്കാനും ഇത് സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്: ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി ഉൾപ്പെടെ നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾക്ക് ആന്റി ഏജിംഗ് ഇഫക്റ്റുകൾ ഉണ്ടായിരിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

ജലാംശം നൽകുന്നു: ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ദഹന ആരോഗ്യത്തെ സഹായിക്കുന്നു: ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ആരോഗ്യകരമായ 'ഗട്ട് മൈക്രോബയോമി'നെ പിന്തുണയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്, ഇത് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഡ്രാഗൺ ഫ്രൂട്ടിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നാണ്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

പ്രമേഹ രോഗികൾക്ക് ഡ്രാഗൺ ഫ്രൂട്ട് കഴിക്കാമോ?

പ്രമേഹ രോഗികൾക്ക് ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം. എന്നാൽ മിതമായ അളവിലും സമീകൃതാഹാരത്തിന്റെ ഭാഗമായും മാത്രം കഴിക്കാനാണ് ഡോ സുഷമ നിർദ്ദേശിക്കുന്നത്. "ഇവയ്ക്ക് താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, അതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ചെറിയ രീതിയിൽ സ്വാധീനം ചെലുത്തുന്നു," ഡോകടർ കൂട്ടിച്ചേർത്തു.

ഡ്രാഗൺ ഫ്രൂട്ട് ഗർഭിണികൾക്ക് ഗുണകരമാണോ?

ഡോ സുഷമയുടെ അഭിപ്രായത്തിൽ, ഡ്രാഗൺ ഫ്രൂട്ട്‌സ് ഗർഭിണികളുടെ ഭക്ഷണത്തിൽ ഗുണം ചെയ്യും. "ഇത് വിറ്റാമിൻ സി പോലുള്ള അവശ്യ പോഷകങ്ങൾ നൽകുന്നു, ഇത് കുഞ്ഞിന്റെ എല്ലുകളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും വികാസത്തിന് പ്രധാനമാണ്. ഡ്രാഗൺ ഫ്രൂട്ടിലെ ഉയർന്ന ജലാംശം ഗർഭകാലത്ത് ജലാംശം നിലനിർത്താൻ സഹായിക്കും. 

ഡ്രാഗൺ ഫ്രൂട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡ്രാഗൺ ഫ്രൂട്ടുകൾ സാധാരണയായി അലർജികൾ ഉണ്ടാക്കുന്നില്ലെങ്കിലും, കാക്റ്റസ് ഫ്രൂട്ടുകളോടും, ട്രോപ്പിക്കൽ ഫ്രൂട്ടുകളോടും അലർജിയുള്ള വ്യക്തികൾ ഈ പഴം കഴിക്കുന്നത് വേണ്ട മുൻകരുതലുകളോട് കൂടി മാത്രമേ പാടുള്ളു. മറ്റു പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് കുറവാണെങ്കിലും, സ്വാഭാവിക പഞ്ചസാര കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട്തന്നെ പ്രമേഹരോഗികൾ ഈ പഴത്തിന്റെ ഉപഭോഗത്തിൽ ശ്രദ്ധ പുലർത്തണം.

Check out More Health Articles Here

Health Tips Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: