scorecardresearch

ശരീരഭാരം നിയന്ത്രിക്കാൻ ഈ അടിപൊളി ടിപ്സ് അറിഞ്ഞിരിക്കണം

ദിവസം മുഴുവനും ലഘു ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കുന്നതിൽ നിന്ന് തടയും. അതോടൊപ്പം അമിതാസക്തി കുറയ്ക്കുന്നു. ശരീരത്തിന് ആവശ്യമായ ഇന്ധനവും നൽകുന്നു.

ദിവസം മുഴുവനും ലഘു ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കുന്നതിൽ നിന്ന് തടയും. അതോടൊപ്പം അമിതാസക്തി കുറയ്ക്കുന്നു. ശരീരത്തിന് ആവശ്യമായ ഇന്ധനവും നൽകുന്നു.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mini meals | food

ഫൊട്ടോ: സ്ക്രീൻഗ്രാബ്

തിരക്ക് പിടിച്ച ജീവിതശൈലിയും മാറുന്ന ഭക്ഷണരീതിയും ശരീരത്തിന് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇതിൽ ആദ്യം പ്രകടമാകുന്നതും മാനസികമായും ശാരീരികമായും തകർക്കുന്നതുമായ പ്രശ്നമാണ് അമിതവണ്ണം. എന്നാൽ വണ്ണം കുറയ്ക്കാനായി പലരും സ്വീകരിക്കുന്ന മാർഗ്ഗമാണ് ഭക്ഷണം ഒഴിവാക്കൽ. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നില്ല എന്നാണ് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി അഭിപ്രായപ്പെടുന്നത്. എന്നാൽ ഇടയ്ക്കിടെയുള്ള ലഘു ഭക്ഷണങ്ങൾ (മിനി മീൽസ്) ലക്ഷ്യത്തിലെത്താൻ​ സാഹായിക്കുമെന്നും അഞ്ജലി പറയുന്നു.

Advertisment

പലതരം ഡയറ്റുകൾ, ഉപവാസങ്ങൾ, കലോറി കണക്കാക്കിയുള്ള ഭക്ഷണരീതി എന്നിവ പൊതുവേ ആളുകൾ ഭാര നിയന്ത്രണത്തിനായി തിരഞ്ഞെടുക്കുന്നു. എന്നാൽ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുന്നതാണ് (പോർഷൻ സൈസ്) പ്രധാനമെന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നു. "ദിവസം മുഴുവനും ലഘുഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് മെറ്റബോളിസം മന്ദഗതിയിലാക്കുന്നതിൽ നിന്ന് തടയും. അതോടൊപ്പം അമിതാസക്തി കുറയ്ക്കുന്നു. ശരീരത്തിന് ആവശ്യമായ ഇന്ധനവും നൽകുന്നു. കൊളസ്ട്രോൾ, ഇൻസുലിൻ എന്നിവയുടെ അളവും ഇത് നിയന്ത്രിക്കുന്നു," അഞ്ജലി പറഞ്ഞു.

"നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനേക്കാൾ കൂടുതൽ കലോറി ബേൺ ചെയ്തുകളയണം എന്നതാണ് പോഷകങ്ങളുടെ ലോകത്തെ വസ്ഥുത. പോർഷൻ നിയന്ത്രിക്കുന്നതിലൂടെയും, തവണ ക്രമീകരിക്കുന്നതിലൂടെയും ഇത് നിയന്ത്രിക്കാനാകും," അഞ്ജലി പറയുന്നു.

Advertisment

"ഭക്ഷണത്തിന്റെ അളവാണ് ഊർജ്ജ ഉപഭോഗത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. കൂടാതെ ഒരു വ്യക്തിയുടെ ഭാരത്തെയും ഇത് ബാധിക്കുന്നു. അതിനാൽ, ഭാഗത്തിന്റെ വലുപ്പം നിയന്ത്രിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ വളരെ നിർണായകമാണ്," പോഷകാഹാര വിദഗ്ധയായ ഡോ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ലളിതമായ ലഘു ഭക്ഷണങ്ങളുടെ ഓപ്ഷനുകൾ അഞ്ജലി നിർദ്ദേശിക്കുന്നു.

  • 1 കഷ്ണം വീറ്റ് ബ്രെഡ് സാൻഡ്‌വിച്ചിന്റെ പകുതിയിൽ, ചതച്ച ചിക്കൻ, കുക്കുമ്പർ, തക്കാളിയും ചട്ണിയും അല്ലെങ്കിൽ പനീർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഫിൽ ചെയ്യത് കഴിക്കാം
  • 1 ബൗൾ ചെറുപയർ മുളപ്പിച്ചതും സലാഡും കഴിക്കാം
  • ഒരു ​​പിടി നിലക്കടലയും വെള്ളക്കടലയും 1:1 എന്ന അനുപാതത്തിൽ കഴിക്കാം
  • സാധരണ റോട്ടിക്ക് പകരം ഗോതമ്പ് റോട്ടി ഡയറ്റിൽ ഉൾപ്പെടുത്താം.
  • 2 മുട്ടയുടെ വെള്ള ചേർത്തുള്ള ഓംലെറ്റ് അല്ലെങ്കിൽ ഒരു ഫുൾ എഗ് ഓംലെറ്റ് അടങ്ങിയ 1 ടോസ്റ്റു കഴിക്കുക
  • 1 ആപ്പിൾ, ഓറഞ്ച്, ചെറി അല്ലെങ്കിൽ തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ കഴിക്കാം
  • സാലഡിനൊപ്പം പരിപ്പ് അല്ലെങ്കിൽ തൈര് എന്നിവ കഴിക്കാം

Check out More Health Articles Here

Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: