scorecardresearch

സ്ത്രീകൾ മുഖത്തെ രോമം ഷേവ് ചെയ്യാമോ?

ഒരിയ്ക്കൽ മുഖത്തെ രോമങ്ങൾ വടിച്ചാൽ വീണ്ടും കൂടുതൽ കട്ടിയിൽ വളരും എന്നു പറയുന്നത് സത്യമാണോ? സ്ത്രീകൾ മുഖത്തെ രോമങ്ങൾ ഷേവ് ചെയ്തു കളയാമോ? വിദഗ്ധർ പറയുന്നു

ഒരിയ്ക്കൽ മുഖത്തെ രോമങ്ങൾ വടിച്ചാൽ വീണ്ടും കൂടുതൽ കട്ടിയിൽ വളരും എന്നു പറയുന്നത് സത്യമാണോ? സ്ത്രീകൾ മുഖത്തെ രോമങ്ങൾ ഷേവ് ചെയ്തു കളയാമോ? വിദഗ്ധർ പറയുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
face razor | Screen grab edited

ഷേവിംഗ് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ  ചെറിയ മുറിവുകളിലൂടെ അണുബാധയുണ്ടാവാം

സ്ത്രീകളെ സംബന്ധിച്ച് ശരീരത്തിലെ അനാവശ്യ രോമങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും ഒരു തരത്തിൽ ഗ്രൂമിംഗിന്റെ ഭാഗമാണ്.   ഇതിന് വേണ്ടി ഷേവിംഗ്, വാക്സിംഗ്, ലേസർ ട്രീറ്റ്മെന്റ് എന്നിവയൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ, മുഖത്തെ രോമങ്ങളുടെ കാര്യം വരുമ്പോൾ റേസറുകൾ ഉപയോഗിയ്ക്കാൻ സ്ത്രീകൾക്ക് പൊതുവെ മടിയാണ് , നിലനിൽക്കുന്ന ചില മിത്തുകൾ ആണ് ഇതിനു കാരണം. ഒരിയ്ക്കൽ മുഖത്തെ രോമങ്ങൾ വടിച്ചാൽ വീണ്ടും കൂടുതൽ കട്ടിയിൽ വളരും എന്നതാണ് ഇതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു വിശ്വാസം. ഇതിലൊക്കെ കഴമ്പുണ്ടോ? സ്ത്രീകൾ മുഖത്തെ രോമങ്ങൾ ഷേവ് ചെയ്തു കളയാമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരമേകുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ ഗുർവീൺ വൈറിച്ച്.

Advertisment

വിവാദപരമായ ഒരു വിഷയം ആണിത്, ലേസർ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ ഏറ്റവും കാര്യക്ഷമവും സൗകര്യപ്രദവുമായി മുഖത്തെ രോമങ്ങൾ കളയുന്ന ഒരു രീതി ആണിത് . വടിച്ച രോമങ്ങൾ അതിവേഗം വളരുമെന്ന പരാമർശം തെറ്റാണ്. എന്നാൽ മുഖത്തിന്റെ പ്രതലത്തിൽ നിന്ന് രോമങ്ങൾ വേരോടെ പിഴുതുകളഞ്ഞില്ലെങ്കിൽ അവ വാക്സിങ്ങിനെയും ത്രെഡ്ഡിങ്ങിനേക്കാളുമൊക്കെ വേഗത്തിൽ വീണ്ടും വളർന്നു വരും. 

"ഷേവ് ചെയ്യുന്നത് രോമങ്ങളുടെ കട്ടിയെ ബാധിയ്ക്കുന്നില്ല , ഷേവ് ചെയ്യുമ്പോൾ ഒരു പ്രത്യേക ആംഗിളിൽ രോമം മുറിയുകയാണ്. അതു കൊണ്ടാണ് അവ കട്ടിയുള്ളതായി തോന്നുന്നത്,"  ഡോ ഗുർവീൺ പറയുന്നു.

ഗുണങ്ങൾ

  • മുഖത്തെ രോമങ്ങൾ ഷേവ് ചെയ്യുന്നത് എളുപ്പവും സൗകര്യപ്രദവുമായ രീതിയാണ്.
  • വാക്സിങ്ങിനും ത്രെഡ്ഡിങ്ങും പോലെ ഇവ ചിലവേറിയ ഒരു രീതി അല്ല, ഒരു റേസർ വാങ്ങി നിങ്ങൾക്ക് തന്നെ ചെയ്യാവുന്നത് ആണ്.
  • ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങളെ കളയാൻ ഈ രീതി സഹായിക്കും
  • ഏറ്റവും ചെറിയ രോമം പോലും ഇതുവഴി കളയാനാവും. 
Advertisment

ദോഷങ്ങൾ

  • രോമം വേരോടെ പിഴുതു കളഞ്ഞില്ലെങ്കിൽ അവ അതിവേഗം വീണ്ടും വളരും
  • വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തിൽ ഷേവിംഗ് ചെയ്യുന്നത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം
  • ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ  ചെറിയ മുറിവുകളിലൂടെ അണുബാധയുണ്ടാവാം.

മുഖത്തെ രോമങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിദഗ്ധർ ചില നിർദ്ദേശങ്ങൾ കൂടി നൽകുന്നു. 

  • പീച്ച് ഫസ് അഥവാ ചെറിയ രീതിയിൽ മുഖത്ത് രോമങ്ങളുള്ളവർക്ക് ഷേവിംഗ് നല്ലതാണ് 
  • വാക്സിങ്ങിനും ലേസർ ട്രീറ്റ്മെന്റിനുമൊപ്പം മുഖക്കുരുവും പൊട്ടുന്നു. അതിനാൽ മുഖക്കുരു പ്രശ്നമുള്ളവർക്ക് ഷേവിംഗ് ആവാം. 

"റേസറുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിയ്ക്കണം. നിങ്ങളുടെ ശരീരത്തിന്റെ രീതി അനുസരിച്ചായിരിയ്ക്കണം റേസറുകൾ തിരഞ്ഞെടുക്കേണ്ടത്," കെ.എ.ഐ ഇന്ത്യയുടെ മാനേജിഗ് ഡയറക്ടർ രാജേഷ് യു പാണ്ഡ്യ ഇന്ത്യൻ എക്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  "റേസറുകൾ വരുന്നത് എൽ ആകൃതിയിലുള്ള മുകൾഭാഗത്തോടെയും നീളത്തിലുള്ള ഒരു പിടിയോടെയുമാണ്. ഇത് പുരികങ്ങളും ചുണ്ടിന് മുകൾവശവുമൊക്കെ എളുപ്പത്തിൽ ഷേവ് ചെയ്യാണ സഹായിക്കും." 

Check out More Relationship Articles Here 

Skin Care Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: