scorecardresearch

വിരലുകൾ 'ഞൊട്ട' ഒടിക്കുന്നത് ആരോഗ്യകരമാണോ?

ഇടയ്ക്കിടെ വിരലുകൾ 'ഞൊട്ട' ഒടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത

ഇടയ്ക്കിടെ വിരലുകൾ 'ഞൊട്ട' ഒടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത

author-image
Health Desk
New Update
cracking your knuckles

ജീവിതത്തിൽ ഒരിക്കലെങ്കിലും വിരലുകളിൽ ഞൊട്ട ഒടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പലപ്പോഴും മുതിർന്നവർ അങ്ങനെ ചെയ്യരുതെന്ന് വിലക്കിയിട്ടുണ്ടാവാം. പിൽക്കാലത്ത് ഡോക്ടറായി മാറിയ ഡൊണാൾഡ് അങ്കറും വിരലുകളിൽ ഞൊട്ട ഒടിക്കാൻ ഇഷ്ടപ്പെട്ടു.  50 വർഷത്തോളം, ദിവസത്തിൽ രണ്ടുതവണയെങ്കിലും ഇടതുകൈയുടെ ഞൊട്ട ഒടിച്ച് എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെ കണ്ടെത്തലുകൾ 'ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം' എന്ന ലേഖനത്തിൽ ഡൊണാൾഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ കൈകളിൽ സന്ധിവാതം ഒന്നും വന്നില്ലെന്നും രണ്ട് കൈകളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഡൊണാൾഡ്  പറയുന്നു.

Advertisment

നക്കിൾ ക്രാക്കിംഗ് എന്നറിയപ്പെടുന്ന ഞൊട്ട ഒടിക്കൽ പലരിലും വളരെ സാധാരണമായ ഒരു ശീലമാണ്. "ഞൊട്ട ഒടിച്ച ശേഷം സംതൃപ്തിതോന്നുന്ന ചിലർ ഇത് ഒരു ശീലമാക്കിയിട്ടുണ്ട്," ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് സർജനും, റോബോട്ടിക് ആൻഡ് നാവിഗേഷൻ സർജനുമായ ഡോ വെനുതുർല റാം മോഹൻ റെഡ്ഡി വിശദീകരിച്ചു. നട്ടെല്ല് ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് സന്ധികളിലും ഞൊട്ട ഒടിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഞൊട്ട ഒടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. മൃദുവായ കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതമോ ഒടിവോ മൂലമാണ് ശബ്ദം ഉണ്ടാകുന്നത് എന്ന് പലരും ഭയപ്പെടുന്നു. 

ശരീരത്തിലെ ഫ്ലൂയിഡ് ലയറിൽ നേർത്ത പാളിയുണ്ടെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. "ഈ ദ്രാവക പാളിയിൽ നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നീ വാതക കുമിളകളുണ്ട്. ഞൊട്ട ഒടിക്കുമ്പോൾ ഈ വാതക കുമിളകൾ പൊട്ടി ശബ്ദം സൃഷ്ടിക്കുന്നതാണ് നമ്മൾ കേൾക്കുന്നത്."

Advertisment


ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം എന്ന ലേഖനത്തിൽ പ്രസിദ്ധീകരിച്ചതിന് വിപരീതമായി, 1990ൽ പുറത്തുവന്ന ഒരു പ്രബന്ധത്തിൽ പറയുന്നത്, "കാൽമുട്ടുകളിൽ ഞൊട്ട ഒടിയുന്നവരിൽ സന്ധിവാതത്തിന്റെ തെളിവുകൾ ഇല്ലെങ്കിലും, അവർക്ക് കൈ നീരുവയ്ക്കാനും ലോവർ ഗ്രിപ്പ് സട്രെങ്ത്ത് ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്.  ഇത് ഫംഗ്ഷണൽ ഹാൻഡ് ഇമ്പെയർമെന്റിൽ കലാശിക്കുന്നു" എന്നുമാണ് പ്രബന്ധം പറയുന്നത്. എന്നാൽ, പിന്നീടുണ്ടായ പല പഠനങ്ങളും ഇത് നിരസിക്കുന്നുണ്ട്, ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് തുടർ പഠനങ്ങളിൽ കണ്ടെത്തിയത്. 

ദൈനംദിന പ്രവർത്തനങ്ങളിൽ സന്ധികൾ ദൃഢമാകുകയും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമെന്ന ഭയവും പലരിലുമുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

വിരലുകൾ ഞൊട്ടയിടുമ്പോൾ വേദനയും വീക്കവും ഉണ്ടാകാത്തിടത്തോളം, സന്ധികൾക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടാകില്ലെന്ന് റെഡ്ഡി അഭിപ്രായപ്പെട്ടു. "പൊതുവെ നിരുപ്രദവകരമായ കാര്യമാണിത്." 

മാത്രമല്ല, ഇടയ്ക്കിടെ നിങ്ങളുടെ വിരലുകളിലെ ഞൊട്ടയൊടിക്കുന്നത് പ്രയോജനകരമാണെന്നും ഡോ. റെഡ്ഡി  അഭിപ്രായപ്പെടുന്നു. വിരലുകളിലെ കാഠിന്യം കുറയ്ക്കാനും ലിഗമെന്റുകൾക്ക് സ്ട്രെച്ചിംഗ് നൽകാനുമൊക്കെ ഇത് സഹായിക്കും. 

Check out More Health Articles Here

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: