scorecardresearch

ഗ്രീൻ പീസ് എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം?

ഗ്രീൻ പീസിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ മാസങ്ങളോളം സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന മാർഗമാണ് ബ്ലാഞ്ചിംഗ്

ഗ്രീൻ പീസിലെ പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ മാസങ്ങളോളം സംരക്ഷിക്കാൻ സ്വീകരിക്കാവുന്ന മാർഗമാണ് ബ്ലാഞ്ചിംഗ്

author-image
Health Desk
New Update
Green peas

ഗ്രീൻ പീസ് ശീതീകരിക്കാനും പേഷകമൂല്യങ്ങൾ സംരക്ഷിക്കാനും സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ (ഉറവിടം: ഫ്രീപിക്)

നിരവധി ആരോഗ്യ ഗുണങ്ങളും പോഷകങ്ങളും അടങ്ങിയ പയറു വർഗ്ഗമാണ് ഗ്രീൻ പീസ്. ഫ്രഷ് ഗ്രീൻ പീസ് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും മികച്ച ഉറവിടവും കൂടിയാണ്. എന്നാൽ ഫ്രഷായ ഗ്രീൻ പീസുകൾ റഫ്രിഡ്ജറേറ്ററിൽ സൂക്ഷിച്ചാൽ അവ പെട്ടന്നു തന്നെ കേടായി പോകാറാണ് പതിവ്. അതുകൊണ്ടു ശീതികരിക്കുമ്പോൾ ഈ പോഷകഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കൃത്യമായ രീതിയിൽ ഇവ ശീതീകരിക്കാനും പേഷകമൂല്യങ്ങൾ സംരക്ഷിക്കാനും സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് പരിശേധിക്കാം. 

Advertisment

ഗാർഡനറും ആന്തോഫിലസും പൂനെയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറും ആയ അനന്യ ചൗധരി നിർദേശിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്.

  1. ഗ്രീൻ പീസുകളുടെ പൂറം തോൽ നീക്കം ചെയ്ത് കടല മാത്രം വേർതിരിക്കുക, കേടായതോ നിറം മാറിയതോ ആയ പീസ് നീക്കം ചെയ്യുക.
  2. അടുത്ത ഘട്ടം ബ്ലാഞ്ചിംഗ് ആണ്. ഒരു ബ്ലാഞ്ചിംഗ് ബാസ്‌ക്കറ്റോ സ്‌ട്രൈനറോ ഉപയോഗിച്ച് 1-2 മിനിറ്റ് തിളച്ച വെള്ളത്തിൽ ആ കടലകൾ ബ്ലാഞ്ച് ചെയ്യുക. തുടർന്ന ഇവയെ നന്നായി തണുത്ത വെള്ളത്തി വെള്ളത്തിൽ മുക്കിവയ്ക്കുക. "ഈ പ്രക്രിയ ഗ്രീൻ പീസിന്റെ ഊർജ്ജസ്വലമായ പച്ച നിറം നിലനിർത്താൻ സഹായിക്കുക മാത്രമല്ല പരമാവധി പോഷകമൂല്യം നിലനിർത്തുകയും ചെയ്യുന്നു. എൻസൈമുകളെ നിർജ്ജീവമാക്കുന്നതിനും പയറുകളിലെ സൂക്ഷ്മജീവികളെ പരമാവധി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് സംഭരണ ​​സമയത്ത് ബാക്ടീരിയ അല്ലെങ്കിൽ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു," അനന്യ ചൗധരി പറഞ്ഞു.
  3. ഈ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, വൃത്തിയുള്ള തുണിയോ പേപ്പറോ ഉപയോഗിച്ച് അവയെ നന്നായി ഉണക്കിയെടുക്കുക.
  4. ഇത് വായു കടക്കാത്ത സിപ്പ് ലോക്ക് പാത്രങ്ങളിലോ ഫ്രീസർ-സേഫ് കണ്ടെയ്‌നറുകളിലോ ഹെവി ഡ്യൂട്ടി ഫ്രീസർ ബാഗുകളിലോ സൂക്ഷിക്കാം. 
  5. പാക്കേജിംഗ് തീയതി അനുസരിച്ച് അവ ലേബൽ ചെയ്യുക, ഇത് ഫ്രീസറിൽ സൂക്ഷിച്ചാൽ അടുത്ത 8-12 മാസത്തേക്ക് ഉപയോഗിക്കാം.

ബ്ലാഞ്ചിംഗ് പ്രക്രിയ നൽകുന്ന ഗുണങ്ങൾ 

നിറം നിലനിർത്തുന്നു - നിറം നഷ്ടപ്പെടുന്നതിന് കാരണമായ എൻസൈമുകളെ നിർജ്ജീവമാക്കി പയറുകളുടെ പച്ച നിറം നിലനിർത്താൻ ബ്ലാഞ്ചിംഗ് സഹായിക്കുന്നു. 
ടെക്സ്ചർ സംരക്ഷണം - ബ്ലാഞ്ചിംഗ് പ്രക്രിയ കോശഭിത്തികളുടെ തകർച്ചയ്ക്ക് കാരണമാകുന്ന എൻസൈമുകളുടെ പ്രവർത്തനം നിർത്തുന്നു, ഇത് കടലയുടെയും പയറുകളുടെയും യഥാർത്ഥ ഘടന നിലനിർത്താൻ സഹായിക്കുന്നു.
പോഷകങ്ങൾ നിലനിർത്തുന്നു - സാധാരണയായി ബ്ലാഞ്ചിംഗ് സമയത്ത് ചില പോഷകങ്ങൾ നഷ്ടപ്പെട്ടേക്കാം, എന്നാൽ മറ്റ് പാചക രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. കൂടാതെ പോഷക മൂല്യത്തിന്റെ ഗണ്യമായ ഭാഗം നിലനിർത്താനും സഹായിക്കുന്നു.
എൻസൈമുകളുടെ നിർജ്ജീവമാക്കുന്നു - ബ്ലാഞ്ചിംഗ് എൻസൈമുകളെ നിർജ്ജീവമാക്കുന്നു, ഇത് പയറുകളുടെ സ്വാഭാവിക രുചി സംരക്ഷിക്കുന്നു.
ഉപരിതലത്തിലെ മാലിന്യങ്ങൾ നീക്കുന്നു - ബ്ലാഞ്ചിംഗ് പയറുകളെ വൃത്തിയാക്കാനും ഉപരിതലത്തിലെ മാലിന്യങ്ങളോ ബാക്ടീരിയകളോ നീക്കം ചെയ്യാനും അവയുടെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Advertisment

Check out More Health Articles Here

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: