New Update
/indian-express-malayalam/media/media_files/2025/06/02/a28KXJO9mFCYBCgUF6tU.jpg)
മടക്ക് റെസിപ്പി
ചായക്കട ഓർമകളിൽ പലരും കൊതിക്കുന്ന പലഹാരമാണ് കാജ മടക്ക്. മധുരമുള്ള ഈ പലഹാരം കറുമുറു കഴിച്ചിരിക്കാൻ തന്നെ സുഖമാണ്. കാഴ്ചയിൽ ഏറെ അത്ഭുതപ്പെടുത്തുന്ന ഈ മടക്ക് എങ്ങനെയാവും തയ്യാറാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു കപ്പ് ഗോതമ്പ് പൊടി കൈയ്യിലുണ്ടെങ്കിൽ അക്കാര്യം നിസാരമാണ്. റാസ്ഫിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കാജാ മടക്ക് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തി തരുന്നുണ്ട്.
ചേരുവകൾ
Advertisment
- ഗോതമ്പ് പൊടി- 11/2 കപ്പ്
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- അരിപ്പൊടി- 1/2 കപ്പ്
- നെയ്യ്- 1/4 കപ്പ്
- എണ്ണ- ആവശ്യതതിന്
- പഞ്ചസാര- 1/2 കപ്പ്
- വെള്ളം- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിൽ ഗോതമ്പ് പൊടി ഒന്നര കപ്പെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മാവ് കുഴച്ചു വയ്ക്കാം. ഇത് ചെറിയ ഉരുളകളാക്കി പരത്താം.
- മറ്റൊരു ബൗളിൽ കാൽ കപ്പ് നെയ്യ് ഉരുക്കിയതും അര കപ്പ് അരിപ്പൊടിയും എടുത്തിളക്കി യോജിപ്പിക്കാം.
- പരത്തിയെടുത്ത മാവിനു മുകളിൽ ഈ മിശ്രിതം പുരട്ടി ലെയറുകളായി വയ്ക്കാം. ഇത് മടക്കി വീണ്ടും ചെറിയ കഷ്ണങ്ങളാക്കി പരത്താം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് കാൽ കപ്പ് വെള്ളത്തിലേയ്ക്ക് അര കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കാം. വെള്ളം വറ്റി പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ അടുപ്പണയ്ക്കാം.
- മറ്റൊരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി പരത്തിയെടുത്ത മാവ് ചേർത്തു വറുക്കാം. ഇത് പഞ്ചസാര ലായനിയിൽ മുക്കി പാത്രത്തിലേയ്ക്കു മാറ്റാം. ഇനി ചെറുചൂടോടെ കഴിച്ചു നോക്കൂ.
Read More:
Advertisment
- ചീര മാത്രമല്ല ഈ ഇലയും തോരൻ തയ്യാറാക്കാൻ ബെസ്റ്റാണ്, ഇനി ഉച്ചയൂണ് പോഷകസമ്പുഷ്ടമാകും
- അരിപ്പൊടി മാത്രം പോര, പൂപോലുള്ള പുട്ടിന് ഇതു കൂടി ചേർക്കൂ
- മുട്ട വേണ്ട ബേക്ക് ചെയ്തെടുക്കേണ്ട, ഒരു മാമ്പഴം കിട്ടിയാൽ ഇനി ഉണ്ണിയപ്പ ചട്ടിയിലും കേക്ക് തയ്യാറാക്കാം
- പഞ്ഞി പോലെ സോഫ്റ്റ് റുമാലി റൊട്ടി ഇനി വീട്ടിൽ ചുട്ടെടുക്കാം
- രണ്ട് മിനിറ്റിൽ സ്നാക് റെഡി, മുട്ടയും ബ്രെഡും കൈയ്യിലുണ്ടോ?
- മൈദയോ ഗോതമ്പ് പൊടിയോ വേണ്ട, ഒരു കപ്പ് റവയിൽ സിംപിളായി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- രാവിലത്തെ ഇഡ്ഡലി വൈകിട്ടത്തെ സ്പെഷ്യൽ വിഭവമാക്കാം, ഇതാ ഒരു ഉഗ്രൻ വിദ്യ
- ഒരു കപ്പ് വേവിച്ച ചോറ് കൊണ്ട് ചൂടൻ കലത്തപ്പം 5 മിനിറ്റിൽ തയ്യാറാക്കാം
- അരിക്കും ഉഴുന്നിനും ഒപ്പം ഇത് കൂടി ചേർത്ത് മാവ് അരച്ചെടുക്കൂ, രുചികരവും ഹെൽത്തിയുമായ ദോശ ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.