scorecardresearch

രാവിലത്തെ ഇഡ്ഡലി വൈകിട്ടത്തെ സ്പെഷ്യൽ വിഭവമാക്കാം, ഇതാ ഒരു ഉഗ്രൻ വിദ്യ

ബ്രേക്ക്ഫാസ്റ്റിനായി തയ്യാറാക്കി ബാക്കി വന്ന ഇഡ്ഡലി വെറുതെ കളയേണ്ട, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

ബ്രേക്ക്ഫാസ്റ്റിനായി തയ്യാറാക്കി ബാക്കി വന്ന ഇഡ്ഡലി വെറുതെ കളയേണ്ട, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Leftover Idli Recipe

ഇഡ്ഡലി റെസിപ്പി

രാവിലത്തെ ഇഡ്ഡലി ബാക്കി വന്നാൽ എന്തു ചെയ്യും?. ഇനി അതു വെറുതെ കളയേണ്ട. രുചികരമായ മുട്ട ഇഡ്ഡലി തയ്യാറാക്കാം. കുട്ടകൾക്കു വേണ്ടി ഹെൽത്തിയും രുചികരവും വ്യത്യസ്തവുമായ വിഭവം തേടി ബുദ്ധിമുട്ടേണ്ട. കവിതസുരേൻ ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു സ്പെഷ്യൽ ഇഡ്ഡലി വിഭവം പരിചയപ്പെടുത്തി തരുന്നു.  

Advertisment

ചേരുവകൾ

  • ഇഡ്ഡലി
  • മുട്ട 
  • സവാള
  • തക്കാളി 
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഗ്രാമ്പൂ
  • വെളിച്ചെണ്ണ 
  • കറുവാപ്പട്ട
  • ഏലയ്ക്ക
  • ഉപ്പ്
  • കുരുമുളകുപൊടി
Advertisment

തയ്യാറാക്കുന്ന വിധം

  • രണ്ട് തക്കാളി, സവാള, പച്ചമുളക് എന്നിവ കട്ടി കുറച്ച് അരിയാം.
  • അടുപ്പിലേയ്ക്ക് ഒരു ചീനച്ചട്ടി വെച്ച് അൽപം എണ്ണ ഒഴിച്ച് ചെറിയ കഷ്ണം ഗ്രാമ്പൂ,ഏലയ്ക്ക,കറുവപ്പട്ട എന്നിവ ചേർക്കാം.
  • അതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
  • ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്തു വഴറ്റിയെടുക്കാം.
  • രണ്ടു മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം.
  • മിച്ചം വന്ന ഇഡ്ഡലി ചെറിയ കഷ്ണങ്ങളാക്കി അതിലേയ്ക്കു ചേർത്ത് അൽപം കുരുമുളകുപൊടി കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക. മുട്ട ഇഡ്ഡലി തയ്യാർ. 

Read More:

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: