scorecardresearch

ചീര മാത്രമല്ല ഈ ഇലയും തോരൻ തയ്യാറാക്കാൻ ബെസ്റ്റാണ്, ഇനി ഉച്ചയൂണ് പോഷകസമ്പുഷ്ടമാകും

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഈ ചെടിയുടെ ഇലയും കായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഈ ചെടിയുടെ ഇലയും കായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്

author-image
WebDesk
New Update
Mathan Ila Thoran

മത്തൻ ഇല തോരൻ

കലോറി ഏറ്റവും കുറഞ്ഞ പോഷക സമ്പുഷ്ടമായ ഭക്ഷണമാണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ പച്ചിലകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ. പ്രത്യേകിച്ച് മത്തൻ്റെ തളിരിലകൾ രുചികരവും ഒപ്പം ഹെൽത്തിയുമാണ്. പച്ചക്കറികൾ അധികം ലഭ്യമല്ലാതിരുന്ന കാലത്ത് മുറ്റത്തും തൊടിയിലും നിൽക്കുന്ന ഇത്തരം ഭക്ഷ്യയോഗ്യമായ ഇല കൊണ്ടുള്ള ഉപ്പേരി പ്രധാന കറിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. 

Advertisment

വിറ്റാമിൻ എ, വിറ്റാമിൻ, സി, കാൽസ്യം, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തൻ ഇല. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്. പ്രമേഹം മുതൽ കാൻസർ നിയന്ത്രണം വരെ ഇത് കഴിക്കുന്നതിലൂടെ സാധ്യതമാണെന്ന് വിശ്വസിക്കപ്പടുന്നു. 

മത്തൻ ഇല ഇനി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. അതിനായി ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ.

ചേരുവകൾ

  • മത്തൻ ഇല- 1 കപ്പ്
  • തേങ്ങ- 1/2 കപ്പ്
  • ചുവന്നുള്ളി- 3
  • വെളുത്തുള്ളി- 3
  • പച്ചമുളക്- 2
  • ജീരകം- 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • കടുക്- ആവശ്യത്തിന്
  • കറിവേപ്പില- 1 തണ്ട്
Advertisment

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
  • മത്തൻ ഇല നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുത്തത് ഈ പാനിലേയ്ക്കു ചേർത്തിളക്കാം.
  • അര കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് അര ടീസ്പൂൺ ജീരകം, മൂന്ന് വെളുത്തുള്ളി അല്ലി, മൂന്ന് ചുവന്നുള്ളി, രണ്ട് പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ഇത് പാനിലേയ്ക്കു ചേർക്കാം.
  • ഒപ്പം മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു വച്ച് വേവിക്കാം.
  • ശേഷം അടുപ്പണച്ച് ചൂടോടെ ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ. 

Read More:

Diet Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: