/indian-express-malayalam/media/media_files/2025/06/02/OcJbFxi22EDK4MXCSJmM.png)
പുട്ട് റെസിപ്പി
മലയാളികളുടെ ഹെൽത്തി ബ്രേക്ക്ഫാസ്റ്റിൻ്റെ പട്ടികയിലെ പ്രധാനിയാണ് പുട്ട്. അരിപ്പൊടി നനച്ച് ആവിയിൽ വേവിച്ചെടുക്കുന്ന പുട്ടിന് ആരാധകർ ഏറെയുണ്ട്. അതിൽ തന്നെ വ്യത്യസ്ത പരീക്ഷണങ്ങൾ ചെയ്യാനും നമ്മൾ മടിക്കാറില്ല. പണ്ട് അരിപ്പൊടിയിലും, ഗോതമ്പിലും ഒതുങ്ങിയിരുന്ന പുട്ടിപ്പോൾ കപ്പ, ബീഫ്, ചിക്കൻ, അയല തുടങ്ങി രുചി ഭേദങ്ങൾ കൊണ്ട് ഭക്ഷണപ്രേമികളുടെ ഇടയിൽ പ്രിയങ്കരമായിരിക്കുന്നു.
എങ്ങനെയൊക്കെ തയ്യാറാക്കിയാലും ആവി പറക്കുന്ന പുട്ട് കല്ലു പോലിരുന്നാൽ എങ്ങനെ ആസ്വദിച്ചു കഴിക്കാം. ഇനി പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ അരിപ്പൊടി നനച്ചെടുക്കുന്നതിനൊപ്പം ഒരു ചേരുവ കൂടി ചേർക്കണം. മിയ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് സോഫ്റ്റ് പുട്ട് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
സാധാരണ ഉപയോഗിക്കുന്ന പുട്ട് പൊടിയോടൊപ്പം വേവിച്ച ചോറും കൂടി ചേർത്തെടുക്കാം. ഇതുവരെ ഈ വിദ്യ ചെയ്യാത്താവരാണെങ്കിൽ ഒരു തവണ ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
- അരിപ്പൊടി- 1 കപ്പ്
- ചോറ്- 1 കപ്പ്
- ചുവന്നു ള്ളി
- ജീരകം
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് അൽപം ജീരകവും, ഉപ്പും, ചുവന്നുള്ളിയും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കാം.
- ഇതിലേയ്ക്ക് വേവിച്ച ചോറി ഒരു കപ്പ് ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് നനച്ചെടുക്കാം.
- പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. പുട്ട് കുറ്റിയിലേയ്ക്ക് അരിപ്പൊടിയെടുത്ത് മുകളിൽ തേങ്ങ ചിരകയിത് വച്ച് ആവിയിൽ വേവിച്ചെടുക്കാം.
- ഇനി ഇത് ചൂടോടെ പാത്രത്തിലേയ്ക്കു വിളമ്പി കഴിച്ചു നോക്കൂ.
Read More:
- മുട്ട വേണ്ട ബേക്ക് ചെയ്തെടുക്കേണ്ട, ഒരു മാമ്പഴം കിട്ടിയാൽ ഇനി ഉണ്ണിയപ്പ ചട്ടിയിലും കേക്ക് തയ്യാറാക്കാം
- പഞ്ഞി പോലെ സോഫ്റ്റ് റുമാലി റൊട്ടി ഇനി വീട്ടിൽ ചുട്ടെടുക്കാം
- രണ്ട് മിനിറ്റിൽ സ്നാക് റെഡി, മുട്ടയും ബ്രെഡും കൈയ്യിലുണ്ടോ?
- മൈദയോ ഗോതമ്പ് പൊടിയോ വേണ്ട, ഒരു കപ്പ് റവയിൽ സിംപിളായി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- രാവിലത്തെ ഇഡ്ഡലി വൈകിട്ടത്തെ സ്പെഷ്യൽ വിഭവമാക്കാം, ഇതാ ഒരു ഉഗ്രൻ വിദ്യ
- ഒരു കപ്പ് വേവിച്ച ചോറ് കൊണ്ട് ചൂടൻ കലത്തപ്പം 5 മിനിറ്റിൽ തയ്യാറാക്കാം
- അരിക്കും ഉഴുന്നിനും ഒപ്പം ഇത് കൂടി ചേർത്ത് മാവ് അരച്ചെടുക്കൂ, രുചികരവും ഹെൽത്തിയുമായ ദോശ ചുട്ടെടുക്കാം
- ഉഴുന്ന് ചേർത്ത് അരയ്ക്കേണ്ട, ആഴ്ചകളോളം ഉപയോഗിക്കാം ഈ ദോശ മാവ്
- ആവി പറക്കുന്ന എല്ലും കപ്പയും 10 മിനിറ്റിൽ വേവിച്ചെടുക്കാം, ഈ മസാലക്കൂട്ട് ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.