New Update
/indian-express-malayalam/media/media_files/2025/05/31/ip76z86TRPCEcpDqW8nq.jpg)
ബ്രെഡ് സ്നാക് റെസിപ്പി
മഴക്കാലത്ത് വൈകിട്ട് ചായക്കൊപ്പം എന്തെങ്കിലും സ്പെഷ്യൽ പലഹാരം കൂടിയുണ്ടെങ്കിൽ ചായ ആസ്വദിച്ചു കുടിക്കാം. അതിന് ഇനി ബേക്കറി വരെ പോകേണ്ട. ഒരു പായ്ക്കറ്റ് ബ്രെഡ് മതി.
Advertisment
ബ്രെഡ് ഉണ്ടെങ്കിൽ അത് ടോസ്റ്റ് ചെയ്തും ഓംലെറ്റിനൊപ്പവും കഴിക്കാം. എന്നിട്ടും ബ്രെഡ് ബാക്കിയുണ്ടോ? എങ്കിൽ ഇനി സ്പെഷ്യൽ പലഹാരം തയ്യാറാക്കാം. അധിക സമയം അടുക്കളയിൽ ചിലവഴിക്കാതെ തന്നെ ഇത് റെഡിയാക്കാം. രഹ്ന നവാസ് തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മുട്ട
- ബ്രെഡ്
- ടൊമാറ്റോ സോസ്
- എണ്ണ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
- ശേഷം ബ്രെഡ് വൃത്താകൃതിയിൽ മുറിച്ചെടുക്കാം.
- ഇതിലേയ്ക്ക് സോസ് പുരട്ടാം. ഒന്നിനു മുകളിൽ ഒന്നായി ബ്രെഡ് വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം.
- ബ്രെഡ് മുട്ട പൊട്ടിച്ചൊഴിച്ചതിൽ മുക്കി എണ്ണയിൽ വറുക്കാം.
- ഇത് ചൂടോടെ കഴിച്ചു നോക്കൂ.
Advertisment
Read More:
- മൈദയോ ഗോതമ്പ് പൊടിയോ വേണ്ട, ഒരു കപ്പ് റവയിൽ സിംപിളായി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- രാവിലത്തെ ഇഡ്ഡലി വൈകിട്ടത്തെ സ്പെഷ്യൽ വിഭവമാക്കാം, ഇതാ ഒരു ഉഗ്രൻ വിദ്യ
- ഒരു കപ്പ് വേവിച്ച ചോറ് കൊണ്ട് ചൂടൻ കലത്തപ്പം 5 മിനിറ്റിൽ തയ്യാറാക്കാം
- അരിക്കും ഉഴുന്നിനും ഒപ്പം ഇത് കൂടി ചേർത്ത് മാവ് അരച്ചെടുക്കൂ, രുചികരവും ഹെൽത്തിയുമായ ദോശ ചുട്ടെടുക്കാം
- ഉഴുന്ന് ചേർത്ത് അരയ്ക്കേണ്ട, ആഴ്ചകളോളം ഉപയോഗിക്കാം ഈ ദോശ മാവ്
- ആവി പറക്കുന്ന എല്ലും കപ്പയും 10 മിനിറ്റിൽ വേവിച്ചെടുക്കാം, ഈ മസാലക്കൂട്ട് ഉപയോഗിക്കൂ
- ഒരു കപ്പ് കടലമാവ് ഉണ്ടെങ്കിൽ മുട്ടയില്ലാതെ ബ്രെഡ് ഓംലെറ്റ് തയ്യാറാക്കാം
- ഗോതമ്പ് പൊടിയും മുട്ടയും കൈയ്യിലുണ്ടോ, 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം
- ദോശ മാവ് പുളിക്കുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്തു സൂക്ഷിക്കൂ
- ചോറ് ബാക്കിയുണ്ടോ? എങ്കിൽ അരി പൊടിച്ചെടുക്കാതെ തന്നെ സോഫ്റ്റ് അപ്പം തയ്യാറാക്കാം
- രുചികരമായ ജാം ഇനി വീട്ടിൽ തയ്യാറാക്കാം, ഒരു ബീറ്റ്റൂട്ട് കൈയ്യിലുണ്ടെങ്കിൽ
- ഇഡ്ഡലി മാവ് ബാക്കിയുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us