scorecardresearch

ഇത് ആരോഗ്യകരവും ഒപ്പം സ്വാദിഷ്ടവുമാണ്; ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പങ്കുവച്ച് ശ്രുതി ഹാസൻ

വടിവൊത്ത ശരീരത്തിനും തിളക്കമുള്ള ചർമ്മത്തിനും പോഷകസമ്പന്നമായ ആഹാര രീതിയാണ് താരങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. ശ്രുതി ഹാസൻ തനിക്ക് ഏറെ പ്രിയപ്പെട്ട വളരെ സിംപിളായിട്ടുള്ള ഒരു റെസിപ്പി പരിചയപ്പെടുത്തി തരുന്നു

വടിവൊത്ത ശരീരത്തിനും തിളക്കമുള്ള ചർമ്മത്തിനും പോഷകസമ്പന്നമായ ആഹാര രീതിയാണ് താരങ്ങൾ തിരഞ്ഞെടുക്കാറുള്ളത്. ശ്രുതി ഹാസൻ തനിക്ക് ഏറെ പ്രിയപ്പെട്ട വളരെ സിംപിളായിട്ടുള്ള ഒരു റെസിപ്പി പരിചയപ്പെടുത്തി തരുന്നു

author-image
WebDesk
New Update
Shruthi Hassan Breakfast Recipe

ശ്രുതി ഹാസൻ സാലഡ്

അഭിനയത്തിൽ മാത്രമല്ല  പാചകത്തിലും താൻ പിന്നിലല്ല എന്ന് തെളിയിക്കുകയാണ് കമല ഹാസൻ്റെ മകൾ ശ്രുതി. അധിക സമയം വീട്ടിൽ ചിലവഴിക്കാൻ ലഭിക്കുന്നില്ലെങ്കിലും കിട്ടുന്ന അവസരം ഏറ്റവും ആസ്വാദ്യകരമായി ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ തയ്യാറാക്കാൻ ശ്രുതി ശ്രമിക്കാറുണ്ട്. ഞാൻ കണ്ടുമുട്ടുന്ന ആളുകളുമായി ഭക്ഷണവും സ്നേഹവും പങ്കിടുന്നന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്ന കുറിപ്പോടെ ശ്രുതി തൻ്റെ പ്രിയപ്പെട്ട ഹെൽത്തി സ്നാക് റെസിപ്പി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടകരമായ ഒരു റെസിപ്പി എന്നാണ് ശ്രുതി പറയുന്നത്.

Advertisment

ചേരുവകൾ

  • സവാള
  • കാരറ്റ്
  • വെള്ളരി
  • ഉപ്പ്
  • എള്ളെണ്ണ
  • സോയ സോസ്
  • വെളുത്തുള്ളി
  • ഇഞ്ചി
  • വറ്റൽമുളക് ചതച്ചത്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • സവാള, കാരറ്റ്, വെള്ളരി എന്നിവ കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
  • ഇവ ഒരു ബൗളിലേയ്ക്കു മാറ്റി കുറച്ച് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം.
  • മറ്റൊരു ബൗളിലേയ്ക്ക് അൽപം എള്ളെണ്ണയെടുക്കാം.
  • ഇതിലേയ്ക്ക് സോയ സോസും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കി യോജിപ്പക്കാം. ഇത് പച്ചക്കറികളിലേയ്ക്ക് ഒളിക്കാം.
  • ഒപ്പം വറ്റൽ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെളുത്ത എള്ളും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.
Advertisment

Read More:

Diet Weight Loss Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: