New Update
/indian-express-malayalam/media/media_files/2025/06/07/imQs1lZoWD4r6lnXKMPW.jpg)
ബീറ്റ്റൂട്ട് ബോൾസ്
ഒരു മുറി ബീറ്റ്റൂട്ട് കൈയ്യിലുണ്ടെങ്കിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും? ഉച്ചയൂണിന് കറി തയ്യാറാക്കാൻ മാത്രമല് അതു കൊണ്ട് വ്യത്യസ്തമായ പലഹാരങ്ങളം ഡെസേർട്ടും റെഡിയാക്കാം.
Advertisment
ബീറ്റ്റൂട്ട് അരച്ചെടുത്തു വച്ചാൽ നാവിൽ കൊതിയൂറുന്ന ഡെസേർട്ട് 5 മിനിറ്റിൽ റെഡിയാക്കാം. ജെലാറ്റിനോ പ്രത്യേകം ക്രീമോ ഇതിന് ആവശ്യമില്ല. ഹെന്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ബീറ്റ്റൂട്ട് ഡെസേർട്ട് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പാൽ
- നെയ്യ്
- ബീറ്റ്റൂട്ട്
- പഞ്ചസാര
- കണ്ടൻസ്ട് മിൽക്ക്
- ഏലയ്ക്കപ്പൊടി
- റവ
- പാൽപ്പൊടി
- കോൺഫ്ലോർ
- നട്സ്
തയ്യാറാക്കുന്ന വിധം
Advertisment
- ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം.
- അതിലേയ്ക്ക് പാൽ ഒഴിച്ച് നന്നായി അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ചേർക്കാം. ഇതിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചത് ഒഴിക്കാം.
- ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും, കണ്ടൻസ്ട് മിൽക്കും, റവയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നന്നായി ഇളക്കി കുറുക്കിയെടുക്കാം.
- ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ചെറുചൂടോടെ ചെറിയ ഉരുളകളാക്കിയെടുക്കാം. ഇതേ സമയം മറ്റൊരു പാനിൽ പാലൊഴിച്ച് തിളപ്പിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർക്കാം.
- പാൽ തിളച്ചു കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇതിലേയ്ക്ക് ഉരുളകൾ ചേർക്കാം. ഇത് ആവശ്യാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
Read More:
- ഉരുളക്കിഴങ്ങും തൈരും മതി, 5 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ നേപ്പാൾ സ്പെഷ്യൽ കറി
- വളരെ കുറച്ച് എണ്ണ മതി, ചിക്കൻ റോസ്റ്റ് ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ
- മീൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഇനി അതേ രുചിയിൽ ഒരു കിടിലൻ വെജ് ഫ്രൈ കഴിക്കാം
- മാവ് അരച്ചെടുക്കാതെ അര മണിക്കൂറിൽ അപ്പം റെഡി, ഇതാ ഒരു നുറുങ്ങു വിദ്യ
- ഇനി അരിയും ഉഴുന്നും ഉപയോഗിക്കാതെ മാവ് ഇങ്ങനെ അരയ്ക്കൂ, ദോശ ക്രിസ്പിയായി ചുട്ടെടുക്കാം
- ഓംലെറ്റ് ഇത്ര രുചികരമായി കഴിച്ചിട്ടുണ്ടാകില്ല, തക്കാളി കൂടി ചേർത്ത് ഇങ്ങനെ വേവിച്ചെടുക്കൂ
- ഹോട്ടൽ സ്റ്റൈലിൽ വീട്ടിലൊരുക്കാം ഗോപി മഞ്ചൂരിയൻ, ഈ മസാലകൾ ഉപയോഗിച്ചു നോക്കൂ
- ഈ പുഡ്ഡിംഗ് കുറച്ച് സിംപിളാണെങ്കിലും കിടിലൻ രുചിയാണ്
- ചേരുവകൾ രണ്ടെണ്ണം, ഈ പലഹാരം തയ്യാറാക്കാനും രണ്ട് മിനിറ്റ് മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.