scorecardresearch

വളരെ കുറച്ച് എണ്ണ മതി, ചിക്കൻ റോസ്റ്റ് ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഒരുപാട് പച്ചക്കറികൾ അരിഞ്ഞും എണ്ണ ചേർത്തും പാകം ചെയ്യേണ്ട, ഇനി മിനിറ്റുകൾക്കുള്ളിൽ ചിക്കൻ റോസ്റ്റ് ചെയ്തെടുക്കാം

ഒരുപാട് പച്ചക്കറികൾ അരിഞ്ഞും എണ്ണ ചേർത്തും പാകം ചെയ്യേണ്ട, ഇനി മിനിറ്റുകൾക്കുള്ളിൽ ചിക്കൻ റോസ്റ്റ് ചെയ്തെടുക്കാം

author-image
WebDesk
New Update
Chicken Roast Recipe

ചിക്കൻ റോസ്റ്റ്

ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന കാര്യമോർക്കുമ്പോൾ കുറഞ്ഞത് അര ഡസനോളം ചേരുവകളും വേണമല്ലോ എന്നാവും എല്ലാവരും ചിന്തിക്കുക. എന്നാൽ മൂന്നേ മൂന്നു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റിന്റെ റെസിപ്പി പരിചയപ്പെടാം. ചേരുവകൾ കുറവാണെങ്കിലും രുചിയിൽ കോംപ്രമൈസ് ഇല്ലാത്തതിനാലാവും ചിക്കൻ പ്രേമികൾക്കിടയിൽ ഇത് ട്രെൻഡിങാണ്. ലില്ലി ട്പിസ് എന്ന ഫെയ്സ് ബുക്ക് പേജിലൂടെ ഈ ചിക്കൻ തയ്യാറാക്കുന്നവിധം പരിചയപ്പെടാം.

Advertisment

ചേരുവകൾ

  • ചിക്കൻ - 1 കിലോ
  • ചുവന്നുള്ളി- 250 ഗ്രാം 
  • വറ്റൽമുളക്- 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
  • ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കാം
  • ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം.
  • ചുവന്നുള്ളി നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ചതച്ചെടുത്ത വറ്റൽമുളക് കൂടി ചേർത്തു വഴറ്റി യോജിപ്പിക്കാം.
  • ഈ മസാലക്കൂട്ട് നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപം ഉപ്പുമിട്ട് വഴറ്റി നന്നായി യോജിപ്പിക്കാം.  
  • ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. പകരം അടച്ചുവെച്ച് വേവിക്കാം.
  • വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി അടുപ്പണയ്ക്കാം ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

Read More:

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: