scorecardresearch

ഉരുളക്കിഴങ്ങും തൈരും മതി, 5 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ നേപ്പാൾ സ്പെഷ്യൽ കറി

ഉച്ചയൂണിന് വളരെ സിംപിളായി ഒരു കറി വേണോ? എങ്കിൽ ഉരുളക്കിഴങ്ങും തൈരും എടുത്തോളൂ, 5 മിനിറ്റിൽ അത് തയ്യാറാക്കാം

ഉച്ചയൂണിന് വളരെ സിംപിളായി ഒരു കറി വേണോ? എങ്കിൽ ഉരുളക്കിഴങ്ങും തൈരും എടുത്തോളൂ, 5 മിനിറ്റിൽ അത് തയ്യാറാക്കാം

author-image
WebDesk
New Update
Dahi aloo

ദാഹി ആലു

ചേരുവകൾ അനുസരിച്ച് വ്യത്യസ്ത തരത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ദാഹി ആലു. ഉരുളക്കിഴങ്ങും തൈരുമാണ് സാധാരണ ഇതിനായി ഉപയോഗിക്കുന്നത്. പച്ചക്കറികൾ ലഭ്യമാണെങ്കിൽ അതും ഉപയോഗിക്കാം. എന്നാൽ അധികം സമയം അടുക്കളയിൽ ചിലവഴിക്കാതെ 5 മിനിറ്റിലാണ് കറി റെഡിയാക്കേണ്ടതെങ്കിൽ ഉരുളക്കിഴങ്ങും തൈരും മാത്രം മതി. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

Advertisment
  • ഉരുളക്കിഴങ്ങ്
  • തൈര്
  • ഉപ്പ്
  • സവാള
  • മല്ലിയില
  • മുളകുപൊടി
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽമുളക്
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി

തയ്യാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് നന്നായി കഴുകി ആവിയിൽ വേവിച്ചെടുക്കാം.
  • അത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • ഒരു ചെറിയ ബൗളിലേയ്ക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഉടച്ചെടുക്കാം.
  • അതിലേയ്ക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങളും സവാള ചെറുതായി അരിഞ്ഞതും ചേർക്കാം.
  • ഇതിലേയ്ക്ക് മല്ലിയിലയും ചേർക്കാം.
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായതിനു ശേഷം കടുക് ചേർത്തു പൊട്ടിക്കാം. വറ്റൽമുളക്, കറിവേപ്പില, ഒരു നുള്ള് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കാം.
  • ഇത് തൈരിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചോറിനൊപ്പം കഴിച്ചു നോക്കൂ. 

Read More:

Advertisment
Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: