/indian-express-malayalam/media/media_files/2025/06/20/sweet-corn-dosa-recipe-fi-2025-06-20-11-27-57.jpg)
സ്വീറ്റ് കോൺ ദോശ റെസിപ്പി | ചിത്രം: ഫ്രീപിക്
കഴിക്കുന്ന ഭക്ഷണ പോഷകസമൃദ്ധമായിരിക്കണം. ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജം പ്രദാനം ചെയ്യുന്നവയാണ് ബ്രേക്ക്ഫാസ്റ്റ്. അത് ഒഴിവാക്കാനും പാടില്ല. ദോശയും ഇഡ്ഡലിയുമാണ് തിരക്കുള്ള ദിവസങ്ങളിൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം. എന്നാൽ സ്ഥിരമായി ഇത് കഴിക്കേണ്ടി വരുമ്പോൾ മടുപ്പ് തോന്നിയേക്കാം. പകരം അതിൽ തന്നെ ചില വ്യത്യസ്തതകൾ കൊണ്ടുവന്നു നോക്കൂ.
ശരീരത്തിന് ഏറ്റവും ആവശ്യമായ പ്രോട്ടീൻ സമ്പന്നമായ ഒരു ദോശ ഇനി ട്രൈ ചെയ്തു നോക്കൂ. പ്രോട്ടീൻ ആഗിരണം മെച്ചപ്പെടുത്ത ഒരുപാട് ധാന്യങ്ങളുണ്ട്. അതിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതാണ് ചോളം. ചോളം പ്രോട്ടീൻ മാത്രമല്ല നൽകുന്നത്. അത് ശരീരത്തിൽ എളുപ്പത്തിൽ ദഹിക്കുന്നു. ഇതിലൂടെ മെച്ചപ്പെട്ട പ്രോട്ടീൻ ആഗിരണം അത് ഉറപ്പുവരുത്തുന്നു. കോശങ്ങളുടെ വളർച്ച, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി ഒരുപാട് ഗുണങ്ങൾ ഇതിനുണ്ട്. ശരീരത്തന് ആവശ്യമായ അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്.
ചോളം പൊടിച്ചെടുത്ത് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാം. ചപ്പാത്തി, റൊട്ടി, എന്നിവയോടൊപ്പം ചോളപ്പൊടി ചേർക്കുന്നത് ദൈനംദിന പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ സഹായിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ചോളം കൊണ്ടുള്ള ദോശ പരീക്ഷിച്ചു നോക്കൂ.
കോൺ ദോശ
- ഉഴുന്ന്
- ചോളം
- ഉപ്പ്
- വെള്ളം
- വെളുത്തുള്ളി ഇഞ്ചി
/filters:format(webp)/indian-express-malayalam/media/media_files/2025/06/20/corn-dosa-healthy-dosa-recipe-1-2025-06-20-11-31-44.jpg)
തയ്യാറാക്കുന്ന വിധം
- ഉഴുന്ന് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വെയ്ക്കാം.
- അതിലേയ്ക്ക ചോളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം.
- വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞതു കൂടി മാവിലേയ്ക്ക് ഒഴിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഇത് അൽപ സമയം അടച്ചു വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ എണ്ണ പുരട്ടാം.
- എണ്ണ ചൂടായതിനു ശേഷം തീ കുറച്ച് തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യത്തിന് ഒഴിക്കാം.
- ഇരുവശവും വേവിച്ചെടുത്ത കോൺ ദോശ ചൂടോടെ കഴിച്ചു നോക്കൂ.
Read More:
- ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് ഈ മസാലകൾ കൂടി ചേർത്തോളൂ, ഇനി ഇഷ്ടം പോലെ മിക്സ്ചർ കഴിക്കാം
- മഴക്കാലത്ത് കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് സേവ, സിംപിളാണ് റെസിപ്പി
- അരിപ്പൊടിയും ഉഴുന്നും വേണ്ട, ഇതൊരു കപ്പ് അരച്ചെടുത്താൽ മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബ്രേക്ക്ഫാസ്റ്റ് റെഡി
- മഴവിൽ അഴകുള്ള സോഫ്റ്റ് ഇഡ്ഡലി വേണോ? ഇതാ ഒരു സിംപിൾ റെസിപ്പി
- മാവ് അരയ്ക്കാൻ മറന്നോ? എങ്കിൽ പാലും പഴവും ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
- ഇനി വെള്ളം കെട്ടിനിൽക്കില്ല, അടുക്കള സിങ്കിലേയ്ക്ക് ഇവ ഒഴിക്കാതിരിക്കൂ
- പച്ചരിയിലേയ്ക്ക് ഇത് ഒരു കപ്പ് ചേർത്ത് മാവ് അരയ്ക്കൂ, ഇനി പൂപോലുള്ള ഇഡ്ഡലി ദിവസവും കഴിക്കാം
- 90കളിലെ പ്രിയപ്പെട്ട തേൻ മിഠായി ഇനി കൊതി തീരുവോളം കഴിക്കാം, ഇതാണ് റെസിപ്പി
- ഇനി കടലക്കറി ഉണ്ടാക്കി സമയം കളയേണ്ട, പുട്ട് രുചികരമാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്
- വേവിച്ച ചോറ് ബാക്കിയുണ്ടോ? ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ
- മാവ് കൈകൊണ്ട് കുഴച്ചെടുക്കേണ്ട, ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം ഇങ്ങനെ
- പച്ചക്കറികൾ തീർന്നു പോയോ? എങ്കിൽ ഉച്ചയൂണിന് ഈ നോർത്തിന്ത്യൻ റെസിപ്പി ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.