/indian-express-malayalam/media/media_files/2025/06/11/0Z3T6jiXDtqwAweLmpZX.jpg)
Dal Tadka Recipe: ദാൽ തഡ്ക റെസിപ്പി
ധാബാ സ്റ്റൈലിലൊരു നോർത്തിന്ത്യൻ ദാൽ തഡ്ക തന്നെ ട്രൈ ചെയ്യാം. ഏതു തരം പരിപ്പ് ഉപയോഗിച്ചും ഇത് തയ്യാറാക്കാം. അമിതമായി ഗ്യാസ് ഉണ്ടാക്കുമെന്നതു കൊണ്ട് തലേദിവസം തന്നെ പരിപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കാൻ മറക്കേണ്ട.
ഇതിൻ്റെ മറ്റൊരു പ്രത്യേകത താളിപ്പിലാണ്. സാധാരണ നമ്മൾ വെളിച്ചെണ്ണയിലാണ് കടുക്, വറ്റൽമുളക്, കറിവേപ്പില, ജീരകം, കായം എന്നിവ വറുത്തെടുക്കാറുള്ളത്. താളിപ്പിൻ്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് ദഹനം മെച്ചപ്പെടുത്തുക എന്നതാണ്. ജീരകത്തിനും കടുകിനുമൊക്കെ ആ സവിശേഷതയുണ്ട്. അത് നെയ്യിൽ വറുക്കുമ്പോൾ രുചിയും ഗുണവും വർധിക്കും.
ചപ്പാത്തിക്കൊപ്പം മാത്രമല്ല ചോറിനും ഈ കറി അടിപൊളി കോമ്പിനേഷനാണ്. യമ്മിഫൈ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഉഴുന്ന് പരിപ്പ് (തൊലി കളഞ്ഞത്)- 1/2 കപ്പ്
- തുവരപരിപ്പ്- 1/2 കപ്പ്
- മുളകുപൊടി- 3/4
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഉപ്പ്- 1 1/2 ടീസ്പൂൺ
- നെയ്യ്- 21/2 ടേബിൾസ്പൂൺ
- ജീരകം- 3/4 ടീസ്പൂൺ
- കടുക്
- വറ്റൽമുളക്
- കറിവേപ്പില
- സവാള- 3/4 കപ്പ്
- വെളുത്തുള്ളി- 2 അല്ലി
- ഇഞ്ചി- 1 ഇഞ്ച്
- പച്ചമുളക്- 3
- തക്കാളി- 3/4 കപ്പ്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഉഴുന്നു പരിപ്പും, തുവരപരിപ്പും തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
- പിറ്റേന്ന് അതിലെ വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം.
- ഒപ്പം മുളകുപൊടി, ഉപ്പ്, ഒരു ലിറ്റർ വെള്ളം എന്നിവ ചേർത്ത് അടച്ചു വച്ച് വേവിക്കാം.
രണ്ട് വിസിലിനു ശേഷം തീ കുറച്ചു വയ്ക്കാം. - 10 മിനിറ്റു കഴിഞ്ഞ് അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.
- ഇതേ സമയം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിച്ച് ജീരകം ചേർക്കാം.
- ജീരകം പൊട്ടിയതിനു ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വേവിക്കാം.
- സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി കഷ്ണങ്ങളാക്കിയതും ചേർക്കാം.
- പച്ചക്കറികൾ വെന്തു കഴിഞ്ഞ് വേവിച്ച് ഉടച്ചെടുത്ത പരിപ്പ് ചേർക്കാം.നന്നായി ഇളക്കി തിളപ്പിച്ച് അടുപ്പണയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപം നെയ്യ് ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. കറിയുടെ മുകളിലേയ്ക്ക് അത് ചേർക്കാം.
- ചപ്പാത്തിക്കൊപ്പം, സവാള കഷ്ണങ്ങളക്കായിതും, പച്ചമുളകും ഒപ്പം ദാൽ തഡ്കയും കഴിച്ചു നോക്കൂ.
Read More:
- ഒരു കപ്പ് ചെറുപയർ മതി, ഊർജ്ജവും ഉന്മേഷവും നേടാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം
- സൗത്തിന്ത്യൻ ബിരിയാണി മാത്രമല്ല ഈ ബണ്ണും സ്പെഷ്യലാണ്, കഴിച്ചു നോക്കൂ
- ചപ്പാത്തിയോ പാലപ്പമോ ഏതുമാകട്ടെ, ഇനി ഒരു തവണ ഈ ഗ്രീൻ ബീൻസ് കറി ട്രൈ ചെയ്തു നോക്കൂ
- തലശ്ശേരി മൊഞ്ചുള്ള മുട്ടസുർക്കയുടെ ചേരുവകൾ ഇവയാണ്
- ഇങ്ങനേം ബീഫ് റോസ്റ്റ് തയ്യാറാക്കാം, 4 ചേരുവകൾ മതി
- പച്ചരി വേണ്ട, ഇനി അപ്പം ചുട്ടെടുക്കാം അഞ്ച് മിനിറ്റിൽ
- വളരെ കുറച്ച് എണ്ണ മതി, ചിക്കൻ റോസ്റ്റ് ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ഇത് ആരോഗ്യകരവും ഒപ്പം സ്വാദിഷ്ടവുമാണ്; ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പങ്കുവച്ച് ശ്രുതി ഹാസൻ
- പുഡ്ഡിംഗുമല്ല പായസവുമല്ല, ഒരു മുറി ബീറ്റ്റൂട്ട് കൊണ്ട് കിടിലൻ ഡെസേർട്ട് തയ്യാറാക്കാം
- ഉരുളക്കിഴങ്ങും തൈരും മതി, 5 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ നേപ്പാൾ സ്പെഷ്യൽ കറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.