New Update
/indian-express-malayalam/media/media_files/2025/06/07/Xs3xqRyp5R9jc278JMmy.jpg)
ബീഫ് റോസ്റ്റ് റെസിപ്പി
ബീഫ് റോസ്റ്റ് തയ്യാറാക്കിയാലോ?. എന്നാൽ മസാലകളെല്ലാം ചേർത്ത് വെന്തു വരുമ്പോൾ കുറെയധികം സമയം വേണ്ടി വരും എന്നാണോ ആശങ്ക. മസാലക്കൂട്ടുകൾ പൊടിച്ചെടുക്കേണ്ട, സവാള വഴറ്റേണ്ട, മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബീഫ് റോസ്റ്റ് വേവിച്ചെടുക്കാം. സ്ഥിരം ബീഫ് കറിയെ വെല്ലുന്ന രുചിയിൽ ഒരു സിംപിൾ റോസറ്റ് ട്രൈ ചെയ്യൂ. കുക്ക് കൾച്ചർ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 30
- വറ്റൽമുളക്- 2 ടീസ്പൂൺ
- കറിവേപ്പില
- ബീഫ്- 500 ഗ്രാം
തയ്യാറാക്കുന്ന വിധം
- ഒരു പ്രെഷർ കുക്കർ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ ഒരു പിടി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും വറ്റൽമുളക് ചതച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ ബീഫ് ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തിളക്കി അടച്ചു വയ്ക്കാം. 4 വിസിൽ വരെ കാത്തിരിക്കാം.
- ശേഷം പ്രെഷർ പോയ കുക്കറിൻ്റെ അടപ്പ് തുറന്ന് ഇളക്കി ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More:
- ഇത് ആരോഗ്യകരവും ഒപ്പം സ്വാദിഷ്ടവുമാണ്; ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പങ്കുവച്ച് ശ്രുതി ഹാസൻ
- പുഡ്ഡിംഗുമല്ല പായസവുമല്ല, ഒരു മുറി ബീറ്റ്റൂട്ട് കൊണ്ട് കിടിലൻ ഡെസേർട്ട് തയ്യാറാക്കാം
- ഉരുളക്കിഴങ്ങും തൈരും മതി, 5 മിനിറ്റിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ നേപ്പാൾ സ്പെഷ്യൽ കറി
- വളരെ കുറച്ച് എണ്ണ മതി, ചിക്കൻ റോസ്റ്റ് ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ
- മീൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, ഇനി അതേ രുചിയിൽ ഒരു കിടിലൻ വെജ് ഫ്രൈ കഴിക്കാം
- മാവ് അരച്ചെടുക്കാതെ അര മണിക്കൂറിൽ അപ്പം റെഡി, ഇതാ ഒരു നുറുങ്ങു വിദ്യ
- ഇനി അരിയും ഉഴുന്നും ഉപയോഗിക്കാതെ മാവ് ഇങ്ങനെ അരയ്ക്കൂ, ദോശ ക്രിസ്പിയായി ചുട്ടെടുക്കാം
- ഓംലെറ്റ് ഇത്ര രുചികരമായി കഴിച്ചിട്ടുണ്ടാകില്ല, തക്കാളി കൂടി ചേർത്ത് ഇങ്ങനെ വേവിച്ചെടുക്കൂ
- ഹോട്ടൽ സ്റ്റൈലിൽ വീട്ടിലൊരുക്കാം ഗോപി മഞ്ചൂരിയൻ, ഈ മസാലകൾ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us