scorecardresearch

ചപ്പാത്തിയോ പാലപ്പമോ ഏതുമാകട്ടെ, ഇനി ഒരു തവണ​ ഈ ഗ്രീൻ ബീൻസ് കറി ട്രൈ ചെയ്തു നോക്കൂ

തോരനോ മെഴുക്കുപുരട്ടിയോ അല്ല ബീൻസ് കൊണ്ടുള്ള ഈ മസാല കറിയാണ് ഇനി അടുക്കളയിലെ താരം

തോരനോ മെഴുക്കുപുരട്ടിയോ അല്ല ബീൻസ് കൊണ്ടുള്ള ഈ മസാല കറിയാണ് ഇനി അടുക്കളയിലെ താരം

author-image
WebDesk
New Update
Green Beans Curry

ഗ്രീൻ പീസ് കറി

ചപ്പാത്തിക്കും പാലപ്പത്തിനും ഒപ്പം സ്ഥിരം ഒരേ കറി തന്നെയാണെങ്കിൽ മടുപ്പ് തോന്നില്ലേ? പക്ഷേ വെറൈറ്റിയായി എന്തെങ്കിലും തയ്യാറാക്കി വരുമ്പോൾ കുറച്ചധികം സമയം അടുക്കളയിൽ ചിലവഴിക്കേണ്ടതായും വരാം. ഈ രണ്ട് പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് മസാല ബീൻസ് കറി. ഉച്ചയൂണിന് കറി തയ്യാറാക്കി മാറ്റി വച്ചിരിക്കുന്ന ഗ്രീൻ ബീൻസിൽ നിന്നും കുറച്ച് മാറ്റി വച്ചോളൂ, അഞ്ച് മിനിറ്റിൽ അടിപൊളി വിഭവം തയ്യാറാക്കാം. 

Advertisment

ചേരുവകൾ

  • സവാള
  • മല്ലിയല
  • പുതിനയില
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • വെളിച്ചെണ്ണ
  • ഗരംമസാല
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ജീരകപ്പൊടി
  • ഉപ്പ്
  • ഗ്രീൻ ബീൻസ്
  • വെള്ളം
  • തൈര്

തയ്യാറാക്കുന്ന വിധം

  • ഒരു ഇടത്തരം വലിപ്പമുള്ള സവാള കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് ഒരുപിടി മല്ലിയിലയും, കുറച്ച് പുതിനയിലയും, മൂന്ന് പച്ചമുളകും, ചെറിയ കഷ്ണം ഇഞ്ചിയും, ആറ് വെളുത്തുള്ളി അല്ലികളും ചേർത്ത് നന്നായി അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ ഗരം മസാല, കറിവേപ്പില, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളുകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
  • അരിഞ്ഞെടുത്ത ബീൻസ് ഇതിലേയ്ക്കു ചേർത്ത് മുക്കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കി അടച്ചു വച്ച് വേവിക്കാം.
  • ബീൻസ് വെന്തതിനു ശേഷം രണ്ട് ടേബിൾസ്പൂൺ തൈര് ചേർക്കാം. വീണ്ടും അടച്ചു വച്ച് കുറഞ്ഞ തീയിൽ വേവിക്കാം. 

Read More:

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: