New Update
/indian-express-malayalam/media/media_files/2025/06/14/A3UeEv0uv8jetQBp5QWf.png)
ബ്രേക്ക്ഫാസ്റ്റ് റെസിപ്പി
അരികൊണ്ടുള്ള ദോശയും അപ്പവും കഴിച്ചു മടുത്തോ?. എങ്കിൽ ഒരു പഴവും പാലും മതി രുചികരമായ അപ്പം തയ്യാർ. രാവിലെയോ വൈകിട്ടോ, എപ്പോൾ വേണമെങ്കിലും തയ്യാറാക്കാവുന്ന ഇൻസ്റ്റൻ്റ് അപ്പമാണിത്. ഇവാസ് വേൾഡ് എന്ന യൂ ട്യൂബ് ചാനലാണ് ഈ വെറൈറ്റി അപ്പം തയ്യാറാക്കുന്ന വിധം പരിചപ്പെടുത്തി തരുന്നത്.
ചേരുവകൾ
- നെയ്യ്
- പഴം
- പാൽ
- സേമിയ
- പഞ്ചസാര
- മുട്ട
- പാൽ
- ഏലയ്ക്കാപ്പൊടി
- ഉപ്പ്
- പഞ്ചസാര
- നെയ്യ്
Advertisment
തയ്യാറാക്കുന്ന വിധം
- ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കുക.
- ചൂടായ നെയ്യിലേയ്ക്ക് ഒരു പഴം ചെറുതായി അരിഞ്ഞതു ചേർത്ത് ഇളക്കിയെടുത്തു മാറ്റിവെയ്ക്കാം.
- മറ്റൊരു പാൻ അടുപ്പിൽവെച്ച് ഒരു കപ്പ് പാൽ അതിലേയ്ക്കൊഴിച്ചു തിളപ്പിക്കുക. തിളച്ച പാലിലേയ്ക്ക് ഒരു കപ്പ് വറുത്ത സേമിയ ചേർക്കാം.
- പാൽ വറ്റി വരുമ്പോൾ രണ്ടു ടേബിൽ സ്പൂൺ പാലുകൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റി തയ്യാറാക്കി വെച്ചിരുന്ന പഴം കൂടി ചേർക്കാം.
- ഒരു ബൗളിൽ നാലു മുട്ട പൊട്ടിച്ചൊഴിച്ചതിലേയ്ക്ക് ഒരു ടേബിൽ സ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ഉപ്പ്, രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര, അരക്കപ്പ് പാൽ എന്നിവയും ചേർത്തിളക്കാം.
- തുടർന്നു മാറ്റിവെച്ചിരിക്കുന്ന പാലിലേയ്ക്കിതു ചേർത്തിളക്കിയെടുക്കുക. വളരെ കുറഞ്ഞ ഫ്ലെയ്മിൽ ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവൊഴിച്ച് അപ്പം ചുട്ടെടുക്കാം.
Read More:
- പച്ചരിയിലേയ്ക്ക് ഇത് ഒരു കപ്പ് ചേർത്ത് മാവ് അരയ്ക്കൂ, ഇനി പൂപോലുള്ള ഇഡ്ഡലി ദിവസവും കഴിക്കാം
- 90കളിലെ പ്രിയപ്പെട്ട തേൻ മിഠായി ഇനി കൊതി തീരുവോളം കഴിക്കാം, ഇതാണ് റെസിപ്പി
- ഇനി കടലക്കറി ഉണ്ടാക്കി സമയം കളയേണ്ട, പുട്ട് രുചികരമാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്
- വേവിച്ച ചോറ് ബാക്കിയുണ്ടോ? ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ
- മാവ് കൈകൊണ്ട് കുഴച്ചെടുക്കേണ്ട, ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം ഇങ്ങനെ
- പച്ചക്കറികൾ തീർന്നു പോയോ? എങ്കിൽ ഉച്ചയൂണിന് ഈ നോർത്തിന്ത്യൻ റെസിപ്പി ട്രൈ ചെയ്യൂ
- ഒരു കപ്പ് ചെറുപയർ മതി, ഊർജ്ജവും ഉന്മേഷവും നേടാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം
- സൗത്തിന്ത്യൻ ബിരിയാണി മാത്രമല്ല ഈ ബണ്ണും സ്പെഷ്യലാണ്, കഴിച്ചു നോക്കൂ
- ചപ്പാത്തിയോ പാലപ്പമോ ഏതുമാകട്ടെ, ഇനി ഒരു തവണ ഈ ഗ്രീൻ ബീൻസ് കറി ട്രൈ ചെയ്തു നോക്കൂ
- തലശ്ശേരി മൊഞ്ചുള്ള മുട്ടസുർക്കയുടെ ചേരുവകൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.