New Update
/indian-express-malayalam/media/media_files/2025/06/19/mixutre-recipe-fi-2025-06-19-11-02-00.jpg)
മിക്സ്ചർ റെസിപ്പി
നല്ല മഴയത്ത് ചൂട് ചായക്കൊപ്പം എന്തെങ്കിലും പലഹാരം കൂടിയുണ്ടെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ?. അരിപ്പൊടിയോ മൈദയോ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരമാണ് തേടുന്നതെങ്കിൽ ഈ മിക്സ്ചർ പരീക്ഷിച്ചുനോക്കൂ. ഒരു കപ്പ് കടലമാവും അരിപ്പൊടിയും കൈയ്യിലുണ്ടായാൽ മതി. നവ്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- കടലമാവ്- 2 കപ്പ്
- അരിപ്പൊടി- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- കായപ്പൊടി- 1 ടീസ്പൂൺ
- മുളുകുപൊടി- 3 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- നിലക്കടല- 1 കപ്പ്
- പൊട്ടുകടല- 1 കപ്പ്
- കറിവേപ്പില- 1 കപ്പ്
- വെളുത്തുള്ളി- 15 അല്ലി
- വെളിച്ചെണ്ണ- ആവശ്യത്തിന്
- ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
- വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് കടലമാവിലേയ്ക്ക് ഒരു കപ്പ് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് അൽപ സമയം മാറ്റി വയ്ക്കാം.
- ശേഷം അടികട്ടിയുള്ള ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- കുഴച്ചു വച്ചിരിക്കുന്ന മാവ് സേവനാഴിയിൽ എടുത്ത തിളച്ച എണ്ണയിലേയ്ക്കു ചേർക്കാം. ശേഷം അത് വറുത്തു മാറ്റാം.
- അതേ എണ്ണയിൽ കറിവേപ്പില, വെളുത്തുള്ളി, നിലക്കടല, പൊട്ടുകടല എന്നിവ വറുത്തെടുക്കാം.
- മിക്സ്ചർ തണുത്തു വരുമ്പോൾ കൈകൊണ്ട് പൊടിച്ച് അതിലേയ്ക്ക് വറുത്തെടുത്തവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ഈർപ്പം കയറാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റാം. ആവശ്യാനുസരണം കഴിക്കാം.
Read More:
Advertisment
- മഴക്കാലത്ത് കറുമുറു കഴിക്കാൻ ഉരുളക്കിഴങ്ങ് സേവ, സിംപിളാണ് റെസിപ്പി
- അരിപ്പൊടിയും ഉഴുന്നും വേണ്ട, ഇതൊരു കപ്പ് അരച്ചെടുത്താൽ മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബ്രേക്ക്ഫാസ്റ്റ് റെഡി
- മഴവിൽ അഴകുള്ള സോഫ്റ്റ് ഇഡ്ഡലി വേണോ? ഇതാ ഒരു സിംപിൾ റെസിപ്പി
- മാവ് അരയ്ക്കാൻ മറന്നോ? എങ്കിൽ പാലും പഴവും ഉപയോഗിച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
- ഇനി വെള്ളം കെട്ടിനിൽക്കില്ല, അടുക്കള സിങ്കിലേയ്ക്ക് ഇവ ഒഴിക്കാതിരിക്കൂ
- പച്ചരിയിലേയ്ക്ക് ഇത് ഒരു കപ്പ് ചേർത്ത് മാവ് അരയ്ക്കൂ, ഇനി പൂപോലുള്ള ഇഡ്ഡലി ദിവസവും കഴിക്കാം
- 90കളിലെ പ്രിയപ്പെട്ട തേൻ മിഠായി ഇനി കൊതി തീരുവോളം കഴിക്കാം, ഇതാണ് റെസിപ്പി
- ഇനി കടലക്കറി ഉണ്ടാക്കി സമയം കളയേണ്ട, പുട്ട് രുചികരമാക്കാൻ ഒരു നുറുങ്ങു വിദ്യയുണ്ട്
- വേവിച്ച ചോറ് ബാക്കിയുണ്ടോ? ഈ കണ്ണൂരപ്പം തയ്യാറാക്കി നോക്കൂ
- മാവ് കൈകൊണ്ട് കുഴച്ചെടുക്കേണ്ട, ഇടിയപ്പം സോഫ്റ്റായി തയ്യാറാക്കാം ഇങ്ങനെ
- പച്ചക്കറികൾ തീർന്നു പോയോ? എങ്കിൽ ഉച്ചയൂണിന് ഈ നോർത്തിന്ത്യൻ റെസിപ്പി ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.