/indian-express-malayalam/media/media_files/2024/11/21/yIi60y5UiTlex2xUqida.jpeg)
പപ്പട വട വറുക്കാം
പപ്പട വട എന്ന് കേൾക്കാത്ത മലയാളികളുണ്ടാകില്ല. ഒരു കാലത്തെ സ്ഥിരം വൈകുന്നേര പലഹാരങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. സാധാരണ പപ്പടത്തിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ ചേരുവകളുണ്ട്. അൽപ്പം കട്ടി കൂടുതലായിരിക്കും എന്നതു മാത്രമല്ല എരിവും ക്രിസ്പിനസും ഉണ്ടായിരിക്കും. ഇതെങ്ങനെയാവും വറുത്തെടുക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ?. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്കാണിത്. ചോറിന് വറുക്കാൻ വച്ച് ബാക്കി വന്ന പപ്പടം മാത്രം മതി. അരിപ്പൊടി ഉപയോഗിച്ച് മാവ് തയ്യാറാക്കി അതിൽ പപ്പടം മുക്കി വളരെ പെട്ടെന്ന് ഇത് വറുത്തെടുക്കാം. മാവിൽ വെള്ളം കൂടിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകും. നെജി തൻ്റെ യൂട്യൂബ് ചാനലിലൂടെ പപ്പട വട തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
പപ്പടം- 15
മുളകുപൊടി- 1 ടീസ്പൂൺ
ജീരകം- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കായപ്പൊടി- 1/4 ടീസ്പൂൺ 
എള്ള്- 1 ടീസ്പൂൺ
അരിപ്പൊടി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേക്ക് കാൽ കപ്പ് അരിപ്പൊടിയെടുക്കാം.
- അതിലേക്ക് ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ എള്ള്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
- ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മാവ് തയ്യാറാക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് പപ്പടം വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- ആവശ്യത്തിന് പപ്പടം എടുത്ത് തയ്യാറാക്കിയ മാവിൽ മുക്കി എണ്ണയിലേക്കു ചേർത്ത് വറുത്തെടുക്കുക
- ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
Read More
- തൈരും ഉരുളക്കിഴങ്ങും മതി തയ്യാറാക്കാം കിടിലൻ കറി
- ഏഴ് ദിവസം കൊണ്ട് ക്രിസ്തുമസ് സ്പെഷ്യൽ ബീറ്റ്റൂട്ട് വൈൻ
- ഇപ്പോൾ കെട്ടിയാൽ ക്രിസ്തുമസിന് പൊട്ടിക്കാം ഈ വൈൻ ഭരണി
- താളിപ്പിൽ മാത്രമല്ല, അച്ചാറിലും കറിവേപ്പില തന്നെ താരം
- ഡ്രീം കേക്ക് ഇനി സ്വപ്നം കാണേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം
- ചോറ് ഇനി ബാക്കി വരില്ല, ഇങ്ങനെ ചെയ്താൽ മതി: Egg Fried Rice Recipe
- കരിക്ക് കിട്ടിയാൽ കിടിലൻ കുലുക്കി സർബത്ത് കുടിക്കാം
- മൈദയും കടലമാവും വേണ്ട ഇനി ഉള്ളിവട ക്രിസ്പിയാകാൻ അരിപ്പൊടി മതി
- ബാക്കി വന്ന ബ്രെഡ് കൊണ്ട് പഞ്ഞി പോലൊരു ചോക്ലേറ്റ് കേക്ക്
- ഏത്തപ്പഴം ഉണ്ടോ? സിംപിൾ കുക്കർ കേക്ക് പരീക്ഷിച്ചോളൂ
- മുട്ടയും ഓവനും ഇല്ലാതെ കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം
- ഇത്തിരി കുഞ്ഞൻ പൈനാപ്പിൾ കേക്ക്
- ഇതിലും രുചികരമായി അയല വറുത്ത് കഴിച്ചിട്ടുണ്ടാകില്ല
- മീൻ വറുക്കുമ്പോൾ ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ
- മുട്ട പഴുങ്ങിയത് കഴിക്കാൻ മടിയാണോ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us