scorecardresearch

മുട്ടയും ഓവനും ഇല്ലാതെ കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം

ക്രിസ്തുമസിന് ഇനി വീട്ടിൽ തന്നെ കേക്ക് തയ്യാറാക്കാം, ഓവനും മുട്ടയും വേണ്ട. പരീക്ഷിച്ചു നോക്കൂ ഈ റെസിപ്പി

ക്രിസ്തുമസിന് ഇനി വീട്ടിൽ തന്നെ കേക്ക് തയ്യാറാക്കാം, ഓവനും മുട്ടയും വേണ്ട. പരീക്ഷിച്ചു നോക്കൂ ഈ റെസിപ്പി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
No Oven Plum Cake Recipe

ഓവനും മുട്ടയുമില്ലാതെ ഇനി പ്ലം കേക്ക് തയ്യാറാക്കാം

ആഘോഷവേളകൾ മധുരം പകർന്ന് ആഘോഷിക്കുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് ക്രിസ്തുമസ് അടുത്തിരിക്കുന്ന ഈ സമയത്ത് കേക്കിനായുള്ള തയ്യാറെടുപ്പിലായിരിക്കും ഏവരും. ഉണക്കമുന്തിരിയും കിസ്മിസും വൈനിൽ കുതിർത്തു വച്ചു തുടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇത് തയ്യാറാക്കിയെടുക്കാൻ ഓവൻ നിർബന്ധമാണോ?. ഏറെ കാലങ്ങൾക്ക് മുമ്പ് എങ്ങനെയാവും കേക്ക് തയ്യാറാക്കിയിരുന്നത്?. ഈ സംശയങ്ങൾ നിങ്ങൾക്കുമുണ്ടാകില്ലേ?. ഇന്നത്തെ ഇലക്ട്രിക് ഓവൻ കണ്ടെത്തുന്നതിനു മുമ്പ് തന്നെ പരമ്പരാഗതമായ ബേക്കിങ് രീതികൾ നിലവിലുണ്ട്. അത് ഇന്നും ഉപയോഗിക്കാവുന്നതാണ്.  ഓവനും, മുട്ടയും, ക്രീമും ഇല്ലാതെ നാടൻ പ്ലം കേക്ക് തയ്യാറാക്കാൻ അധികം സമയം വേണ്ട. കുക്കർ ഉണ്ടെങ്കിൽ സംഗതി കുറച്ചു കൂടി എളുപ്പമായി. ഇച്ചൂസ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് പ്ലം കേക്ക് ഓവനില്ലാതെ  തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • മൈദ- 1 1/2 കപ്പ്
  • ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
  • ബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺ
  • ഡ്രൈ ഫ്രൂട്ട്സ്- 1/2  കപ്പ്
  • ഓറഞ്ച് ജ്യൂസ്- 1/4 കപ്പ്
  • പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺ
  • ജാതിക്ക പൊടിച്ചത്- 1/2  ടീസ്പൂൺ
  • കറുവാപ്പട്ട പൊടിച്ചത്- 1/4 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ- ആവശ്യത്തിന്
  • വാനില എസൻസ്- 1 ടേബിൾസ്പൂൺ
  • പാൽ- 1/2  കപ്പ്

തയ്യാറാക്കുന്ന വിധം

  • ഉണക്കമുന്തിരി കശുവണ്ടി എന്നിവയിലേക്ക് കാൽ കപ്പ് ഓറഞ്ച് ജ്യൂസ് ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കാം. 
  • ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ വെളളം ഒഴിച്ച് അലിയിക്കുക. പഞ്ചസാര അലിഞ്ഞതിനു ശേഷം അതിലേക്ക് കാൽകപ്പ് വെളളം കൂടി ഒഴിക്കാം. ഇത് തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
  • കുതിർത്തു വച്ച ഡ്രൈ ഫ്രൂട്ട്സിൽ ഒരു ടേബിൾസ്പൂൺ മൈദപ്പൊടി ചേർത്തിളക്കാം.
  • അര കപ്പ് പാൽ തിളപ്പിച്ചടുക്കാം.​ ഇതിലേക്ക് കാൽ ഗ്ലാസ് വെജിറ്റബിൾ എണ്ണ കൂടി ചേർക്കാം. 
  • ബാക്കി വന്ന മൈദപ്പൊടിയും അര ടേബിൾസ്പൂൺ ബേക്കിങ് സോഡയും ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ള് ജാതിക്ക പൊടിച്ചതും, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും അരിച്ചെടുത്ത് പാലിലേക്ക് ചേർക്കാം. 
  • പാലിലേക്ക് ഡ്രൈ ഫ്രൂട്സും പഞ്ചസാര അലിയിച്ചു വച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. 
  • കുക്കറെടുത്ത് ഉള്ളിൽ വെണ്ണ നന്നായി പുരട്ടുക.
  • അതിലേക്ക് ഒരു ബട്ടർ പേപ്പർ വയ്ക്കുക.
  • തയ്യാറാക്കിയ മാവ് അതിലേക്ക് മാറ്റാം. കുറച്ച് ഉണക്കമgന്തിരിയും കശുവണ്ടിയും മുകളിലായി ചേർക്കാം. 
  • ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുക്കർ വയ്ക്കാം. വാഷർ മാറ്റിയതിനു ശേഷം കുക്കർ അടയ്ക്കാം. 
  • കുറഞ്ഞ തീയിൽ 20 മിനിറ്റ് വേവിക്കാം. ശേഷം ഇഷ്ടാനുസരണം മുറിച്ച് കഴിച്ചോളൂ.

Read More

Advertisment
Recipe Christmas Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: